കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ നേരിടാന്‍ തുറുപ്പുചീട്ടിറക്കി ബൈഡന്‍; സമാനചിന്താഗതിയുള്ള രാജ്യങ്ങളുമായി സഖ്യം, നിര്‍ണായക നീക്കം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ജൈ ബൈഡന്‍ തിരഞ്ഞെടുത്തതിന് പിന്നാലെ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കിയ പ്രധാന കാര്യങ്ങളില്‍ ഒന്നായിരുന്നു ചൈനയ്‌ക്കെതിരെ അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്ന്. ഇപ്പോഴിതാ അടുത്ത നാല് വര്‍ഷത്തേക്ക് ചൈനയുമായുള്ള ബന്ധത്തെ കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് ബൈഡന്‍.

നിയമസഭാ സീറ്റ് മോഹം മറന്നേക്കൂ; ദില്ലി മടുത്ത കേരള എംപിമാർക്ക് തിരിച്ചടി, ഹൈക്കമാൻഡ് തീരുമാനം ഇങ്ങനെനിയമസഭാ സീറ്റ് മോഹം മറന്നേക്കൂ; ദില്ലി മടുത്ത കേരള എംപിമാർക്ക് തിരിച്ചടി, ഹൈക്കമാൻഡ് തീരുമാനം ഇങ്ങനെ

china

ബീജിംഗിനെ നേരിടാന്‍ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി വാഷിംഗ്ടണ്‍ സഖ്യമുണ്ടാക്കേണ്ടതുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു. പൊതുവായ താല്‍പ്പര്യങ്ങളും സമാന ചിന്താഗതിക്കാരായ സഖ്യരാജ്യങ്ങളുമായി ചേരുമ്പോള്‍ ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ സുരക്ഷ, വിദേശ നയം എന്നിവയുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതിനിടെയാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 'ആരുമില്ലാതായ ആ കൗമാരങ്ങളെ ഭരണകുടം സംരക്ഷിക്കണം..കിറ്റ് പോലുള്ള ഔദാര്യമല്ല വേണ്ടത്'; വിടി ബൽറാം 'ആരുമില്ലാതായ ആ കൗമാരങ്ങളെ ഭരണകുടം സംരക്ഷിക്കണം..കിറ്റ് പോലുള്ള ഔദാര്യമല്ല വേണ്ടത്'; വിടി ബൽറാം

ട്രംപ് ഭരിക്കുന്ന സമയത്ത് സിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങള്‍, ഹോങ്കോങ്ങിന്റെ പ്രത്യേക പദവിയിലെ കയ്യേറ്റം, ബീജിംഗ് നടത്തിയ അന്യായമായ വ്യാപാര രീതികള്‍, പകര്‍ച്ചവ്യാധിയെക്കുറിച്ച് സുതാര്യതയില്ലായ്മ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൈനയുടെ സൈനിക ആക്രമണം എന്നിവ പോലുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

'ഒറ്റക്കെട്ടായി നിന്നാൽ ഏത് കോട്ടയും കീഴടക്കാം..വീണിടിത്ത് നിന്ന് എഴുന്നേൽക്കാൻ മനസ് കാണിക്കാത്തതാണ് പരാജയം''ഒറ്റക്കെട്ടായി നിന്നാൽ ഏത് കോട്ടയും കീഴടക്കാം..വീണിടിത്ത് നിന്ന് എഴുന്നേൽക്കാൻ മനസ് കാണിക്കാത്തതാണ് പരാജയം'

മറ്റ് ജനാധിപത്യ രാജ്യങ്ങളുമായുള്ള പങ്കാളിത്തം, അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയിലധികമാകുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയുടെ 25 ശതമാനം മാത്രമാണ് നമുക്ക് സ്വന്തമായുള്ളത്. എന്നാല്‍ ജനാധിപത്യ രാജ്യങ്ങളുടെ സഹകരണത്തോടെ നമുക്ക് ഇത് കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും ബൈഡന്‍ വ്യക്തമാക്കി.

 വിസാ കാലാവധി തീർന്നവർക്ക് യുഎഇ വിടാം: മൂന്ന് ദിവസം മാത്രം അവശേഷിക്കുന്നുവെന്ന് അധികൃതർ, ചട്ടങ്ങൾ ഇങ്ങനെ.. വിസാ കാലാവധി തീർന്നവർക്ക് യുഎഇ വിടാം: മൂന്ന് ദിവസം മാത്രം അവശേഷിക്കുന്നുവെന്ന് അധികൃതർ, ചട്ടങ്ങൾ ഇങ്ങനെ..

പകവീട്ടി ട്രംപ്: കൊവിഡ് ദുരിതാശ്വാസ ബില്ലിൽ ഒപ്പുവെച്ചത് സഹായം നഷ്ടമായ ശേഷംപകവീട്ടി ട്രംപ്: കൊവിഡ് ദുരിതാശ്വാസ ബില്ലിൽ ഒപ്പുവെച്ചത് സഹായം നഷ്ടമായ ശേഷം

സൗദി അറേബ്യ ഒരാഴ്ചകൂടി അടച്ചിടും; യാത്ര നിരോധനം തുടരാന്‍ തീരുമാനം, വിദേശികള്‍ക്ക് രാജ്യംവിടാംസൗദി അറേബ്യ ഒരാഴ്ചകൂടി അടച്ചിടും; യാത്ര നിരോധനം തുടരാന്‍ തീരുമാനം, വിദേശികള്‍ക്ക് രാജ്യംവിടാം

Recommended Video

cmsvideo
Joe Biden and Jill Biden took Pfizer vaccine shot

English summary
US need an Alliance with like-minded countries to confront China Says, Joe Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X