കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പെടുത്ത്‌ ജോ ബൈഡന്‍; യുഎസില്‍ തത്സമയം സംപ്രേഷണം ചെയ്‌തു

Google Oneindia Malayalam News

വാഷിങ്‌ടണ്‍: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍ ആദ്യഘട്ട കോവിഡ്‌ വാക്‌സിന്‍ ഡോസ്‌ സ്വീകരിച്ചു. ബൈഡന്‍ കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ തത്സമയം ടിവിയിലൂടെ യുഎസില്‍ സംപ്രേഷണം ചെയ്‌തു. രാജ്യത്തെ ജനങ്ങള്‍ക്ക്‌ കോവിഡ്‌ വാക്‌സിനേഷനിലുള്ള ഭയവും സംശയങ്ങളും ഇല്ലാതാക്കാനാണ്‌ ബൈഡന്‍ കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുന്നതിനാണ്‌ തത്സമയം സംപ്രേഷണം ചെയ്‌തത്‌. യുകെയില്‍ ആദ്യം വിതരണം ആരംഭിച്ച ഫൈസര്‍ കേവിഡ്‌ വാക്‌സിന്‍ തന്നെയാണ്‌ അമേരിക്കയിലും വിതരണം ആരംഭിച്ചത്‌.

കൊറോണ വൈറസിനെതിരെ താന്‍ യുദ്ധം ചെയ്യുകയാണെന്ന്‌ ബൈഡന്‍ വാക്‌സിനേഷനു ശേഷം മാധ്യമങ്ങളോട്‌ പറഞ്ഞു. ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ കൊവിഡ്‌ ബാധിച്ച രാജ്യം യുഎസ്‌ ആണ്‌. ഇതുവരെ 17.5 മില്യന്‍ ജനങ്ങളാണ്‌ അമേരിക്കയില്‍ കോവിഡ്‌ ബാധിതര്‍ ആയത്‌. 315000 പേര്‍ ഇതുവരെ യുഎസില്‍ കോവിഡ്‌ ബാധിച്ചു മരിച്ചു. ഔദ്യോഗികമായി പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്താല്‍ തന്റെ പ്രഥമ പരിഗണന യുഎസില്‍ പടര്‍ന്നു പിടിച്ച കൊവിഡ്‌ വാക്‌സിനെ പ്രതിരോധിക്കുകയെന്നത്‌ മാത്രമായിരിക്കുമെന്ന്‌ ബൈഡന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

joe biden

നിവാര്‍ക്കിലെ ക്രിസ്റ്റീന ഹോസ്‌പിറ്റലില്‍ നിന്നും കൊവിഡ്‌ വാക്‌സിന്‍ ഇന്‍ജക്ഷന്‍ എടുത്ത ബൈഡന്‌ വാകസിനേഷന്‍ നല്‍കിയത്‌. ആശുപത്രിയിലെ മുതിര്‍ന്ന നഴ്‌സായ ടബാ മാസയാണ്‌ ബൈഡന്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ നല്‍കിയത്‌. ആദ്യഘട്ട കൊവിഡ്‌ വാക്‌സിനേഷന്‍ നല്‍കുന്ന പ്രായമായവരുടെ പട്ടികയിലാണ്‌ ബൈഡന്‍ ഉള്‍പ്പെട്ടത്‌. 78കാരനായ ബൈഡന്‍ ജനുവരി 20നാണ്‌ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കുന്നത്‌.

വാക്‌സിന്‍ കുത്തിവെപ്പിന്‌ ശേഷം വാക്‌സിന്‍ കമ്പനികളായ ഫൈസര്‍ കമ്പനിയേയും, ആരോഗ്യ പ്രവര്‍ത്തകരേയും ബൈഡന്‍ വാനോളം പുകഴ്‌ത്തി, ഇവരെ നായകന്‍മാര്‍ എന്നാണ്‌ ബൈഡന്‍ വിശേഷിപ്പിച്ചത്‌. വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കണമെന്നും ബൈഡന്‍ പറഞ്ഞു. വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്നതില്‍ യാതൊരു തരത്തിലും പേടിക്കേണ്ടതില്ല ബൈഡന്‍ പറഞ്ഞു. ബൈഡന്റെ ഭാര്യ ജില്‍ ബൈഡനും കൊവിഡ്‌ കുത്തിവെപ്പെടുത്തു.

Recommended Video

cmsvideo
Kerala started health worker's registration for vaccine

വാക്‌സിന്‍ എല്ലാവരിലേക്കുമെത്തിക്കാന്‍ കുറച്ചു സമയമെടുക്കുമെന്നു വ്യക്തമാക്കിയ ബൈഡന്‍ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്‌ കേള്‍ക്കാള്‍ ജനങ്ങള്‍ തയാറാവണമെന്നും വരുന്ന അവധി ദിനങ്ങളില്‍ യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു.
പുതിയതായി തിരഞ്ഞെക്കപ്പെട്ട അമേരിക്കന്‍ വൈസ്‌ പ്രസിഡന്റ്‌ കമലാ ഹാരിസ്‌ അടുത്ത ആഴ്‌ച്ച കൊവിഡ്‌ വാക്‌സിന്‍ സ്വീകരിക്കും.

English summary
US newly elected president Joe Biden receive first dose covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X