ഐസിസ്.. കയ്‌ലയെ നിങ്ങള്‍ കൊന്നോ, അതോ..വിലപേശലോ?
ദമാസ്‌ക്‌സസ്: സിറിയയില്‍ ഐസിസ് ഭീകരരുടെ പിടിലായ അമേരിയ്ക്കന്‍ സന്നദ്ധ പ്രവര്‍ത്തക കയ്‌ല ജീന്‍ മുള്ളര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് മാതാപിതാക്കള്‍. തങ്ങളുടെ മകള്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ജീവനോടെയുണ്ടെന്ന് വിശ്വസിയ്ക്കുന്നതായും കയ്‌ലയുടെ മാതാപിതാക്കള്‍ പറയുന്നു . സിറിയയില്‍ ജോര്‍ദാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കയ്‌ല കൊല്ലപ്പെട്ടുവെന്നാണ് ഐസിസ് പറയുന്നത്.
ഒരു കെട്ടിടത്തിലേയ്ക്ക് ജോര്‍ദാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ തടവുകാരിയായ കയ്‌ല കൊല്ലപ്പെട്ടുവെന്നാണ് ഐസിസ് അവകാശപ്പെടുന്നത് . എന്നാല്‍ മൃതദേഹത്തിന്റെ ദൃശ്യങ്ങളോ മറ്റോ ഇവര്‍ ഇതുവരേയും പുറത്ത് വിട്ടിട്ടില്ല . അതിനാല്‍ തന്നെ കയ്‌ലയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അമേരിയ്്ക്ക സ്ഥിരീകരിച്ചിട്ടില്ല.

നോര്‍ത്തേണ്‍ അരിസോണ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ കയ്‌ല 2012ലാണ് സിറിയന്‍ , തുര്‍ക്കി അതിര്‍ത്തിയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എത്തുന്നത് .

2013 ല്‍ ആണ് കയ്‌ലയെ ഐസിസുകാര്‍ ബന്ധിയാക്കുന്നത്. മുന്‍പ് മൂന്ന് അമേരിയ്ക്കക്കാരെ ഐസിസ് വധിച്ചിരുന്നു . കയ്‌ലയുടെ തിരിച്ച വരവിനായി കാത്തിരിയ്ക്കുകയാണ് മാതാപിതാക്കള്‍ .












Click it and Unblock the Notifications