കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയയുടെ നേതൃനിരയിൽ മാറ്റം, ഉന്നിന്റെ സഹോദരി ഭരണനേതൃത്വത്തിലേക്ക്, അമേരിക്ക ഭയക്കണം

കിമ്മിന്റെ അടുത്ത ബന്ധു കിം ക്യോങ് ഹിയ്ക്കു പകരമായാണ് സഹോദരിയുടെ നിയമനം.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

സോള്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സഹോദരിയെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. കൊറിയൻ ഔദ്യോഗിക വാർത്ത ഏജൻസിയെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച നടന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയിലാണ് 28 കാരിയായ ഇവരെ ഇവരെ പോളിറ്റ് ബ്യൂറോ അംഗമായി നിയമിച്ചത്.രാജ്യത്തെ ഉന്നതാധികാര സമിതിയാണ് പോളിറ്റ് ബ്യൂറോ.

മോദിക്ക് ജന്മനാട്ടില്‍ വന്‍ സ്വീകരണം, നാടിന്റെ സ്നേഹം പ്രവർത്തിക്കാൻ കൂടുതൽ ഊർജം പകരുംമോദിക്ക് ജന്മനാട്ടില്‍ വന്‍ സ്വീകരണം, നാടിന്റെ സ്നേഹം പ്രവർത്തിക്കാൻ കൂടുതൽ ഊർജം പകരും

ഉന്നിന്റെ അടുത്ത ബന്ധു കിം ക്യോങ് ഹിയ്ക്കു പകരമായാണ് സഹോദരിയുടെ നിയമനം. ജനുവരിയില്‍ യു.എസ് ട്രഷറി കിം യോ ജോങ് ഉള്‍പ്പെടെയുള്ള ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരെ കടുത്തമനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. മിസൈൽ പരീക്ഷണങ്ങള്‍ക്ക് ഉന്നിന് പിന്തുണ നല്‍കുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. യുഎന്നിന്റെ പൊതുസമ്മേളനത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് ഈവിള്‍ എന്നു വിശേഷിപ്പിച്ച ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോയ്ക്കും പോളിറ്റ് ബ്യൂറോയില്‍ സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.

north korea

ഉത്തര കൊറിയക്കെതിരെ നിലപാട് കടുപിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയയ്ക്ക് പരോക്ഷമായ യുദ്ധ മുന്നറിയിപ്പാണ് അമേരിക്ക നൽകിയിരിക്കുന്നത്.. ഉത്തരകൊറിയയുമായുള്ള സമാധാന ശ്രമങ്ങളൊക്കെ പരാജയമായിരുന്നെന്നും യുദ്ധമല്ലാതെ മറ്റൊരു മാർഗമില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ അമേരിക്ക ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറെടുക്കുകയാണെന്ന് അടുത്തിടെ ഉത്തരകൊറിയ സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗം അന്റണ്‍ മൊറോസോവ് വെളിപ്പെടുത്തിയിരുന്നു. അതിനിടെയാണ് നേതൃനിരയിലുള്ള മാറ്റം എന്നത് ശ്രദ്ധേയമാണ്.

English summary
North Korea’s leader Kim Jong Un said his nuclear weapons were a “powerful deterrent” that guaranteed its sovereignty, state media reported on Sunday, hours after U.S. President Donald Trump said “only one thing will work” in dealing with the isolated country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X