കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിന്‍ കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന... പിന്തുണച്ച് യൂറോപ്പ്, യുഎസ് പിന്തുണയ്ക്കില്ല!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയും. എല്ലാ രാജ്യങ്ങളോടും വാക്‌സിന്‍ വേഗത്തില്‍ കണ്ടെത്താനും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അതിവേഗം പ്രവര്‍ത്തനം ശക്തമാക്കാനാണ് ലോകനേതാക്കള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ലോകത്തിന്റെ എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനാണ് നിര്‍ദേശം. എന്നാല്‍ ഇത്രയും വലിയൊരു നീക്കത്തിന് യുഎസ് തുരങ്കം വെച്ചിരിക്കുകയാണ്. അമേരിക്ക ഇതില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സാമ്പത്തികമായി യുഎസ് ഈ വാക്‌സിന്‍ പരീക്ഷണത്തെയും സഹായിക്കില്ലെന്നാണ് സൂചന. ലോകാരോഗ്യ സംഘടനയുമായി ഇടഞ്ഞതാണ് ഈ പ്രശ്‌നത്തിന് കാരണം.

1

വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത് പോലെയുള്ള നിര്‍ണായകമായ പദ്ധതിയുമായി യുഎസ് സഹകരിക്കില്ലെന്നത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അവര്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കും. യൂറോപ്പിലെ വലിയ രാഷ്ട്രങ്ങളെല്ലാം ലോകാരോഗ്യ സംഘടനയ്‌ക്കൊപ്പമാണ്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് വാക്‌സിന്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രംപിനെ നേരിടാന്‍ തന്നെയാണ് തീരുമാനം. വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള തീരുമാനത്തെ ലോകരാജ്യങ്ങള്‍ പിന്തുണച്ച് അഭിമാന നിമിഷമാണെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു.

ഓസ്‌ട്രേലിയ, ചൈന, അമേരിക്ക എന്നിവരും ഈ വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നില്ല. ഓസ്‌ട്രേലിയ ഇക്കാര്യത്തില്‍ യുഎസ്സിനൊപ്പമാണെന്ന് സൂചനയുണ്ട്. നേരത്തെ ലോകാരോഗ്യ സംഘടന പറഞ്ഞ പല കാര്യങ്ങളും ഓസ്‌ട്രേലിയ തള്ളിയിരുന്നു. അതേസമയം ചൈന സ്വന്തമായി വാക്‌സിന്‍ വികസിപ്പിക്കുന്നുണ്ട്. അതാണ് ഇതിന്റെ ഭാഗമാവാതിരിക്കുന്നത്. അതിലുപരി വാണിജ്യ താല്‍പര്യങ്ങളും അവര്‍ക്കുണ്ടെന്നാണ് സൂചന. ലോകാരോഗ്യ സംഘടനയുടെ ഭാഗമായാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വാക്‌സിന്‍ വില്‍ക്കാന്‍ അവര്‍ക്ക് സാധിക്കില്ല. എല്ലാ രാജ്യങ്ങള്‍ക്കും മരുന്ന് ലഭ്യമാക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ ആവശ്യം. ഇത് ചൈനയുടെ കാര്യത്തില്‍ നടക്കില്ല.

നിലവില്‍ യുഎസ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്. അതേസമയം യുഎസ് ഇത്തരം വിഷയങ്ങളില്‍ പിന്തുണ നല്‍കാനുള്ള സാധ്യത കൂടുതലാണെന്ന് യുഎസ് വക്താവ് സൂചിപ്പിച്ചു. അതേസമയം മറ്റൊരു മുന്നറിയിപ്പുമായി സംഘടന രംഗത്തെത്തി. കോവിഡില്‍ നിന്ന് രക്ഷ നേടിയവര്‍ക്ക് വീണ്ടും രോഗം വരില്ലെന്ന് പറയാനാവില്ലെന്നും, അതിന് തെളിവുകളില്ലെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. കോവിഡ് ഭേദമായവര്‍ക്ക് ശരീരത്തിലെ ആന്റിബോഡികള്‍ കാരണം രണ്ടാമത് രോഗം ബാധിക്കില്ലെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിലാണ് സംഘടന മുന്നറിയിപ്പ് നല്‍കിയത്. അതേസമയം വാക്‌സിന്‍ കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടനയുടെ നീക്കം വിവിധയിടങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

English summary
us not supporting who's vaccine programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X