കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്കിലീക്ക്‌സ് വീണ്ടും.. ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്കയുടെ കയ്യില്‍!!

  • By Anoopa
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തി | Oneindia Malayalam

വാഷിങ്ടണ്‍: ആധാര്‍ വിവരങ്ങള്‍ സിഐഐ ചോര്‍ത്തി എന്ന വിവാദ വെളിപ്പെടുത്തലിനു പിന്നാലെ ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന പുതിയ വെളിപ്പെടുത്തലുമായി വിക്കിലീക്ക്‌സ് സ്ഥാപകന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ രംഗത്ത്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയാണ് (എന്‍എസ്എ) വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റഷ്യയില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന സ്‌നോഡന്റെ വെളിപ്പെടുത്തല്‍.

യു.എസിലെ ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെ സി.ഐ.എ സൈബര്‍ ചാര പ്രവര്‍ത്തനത്തിനായി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി വിക്കിലീക്‌സ് ഒരു മാസം മുന്‍പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ യു.ഐ.ഡി.എ.ഐ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.

അമേരിക്കക്ക് മുന്‍പേ ലഭിച്ചു

അമേരിക്കക്ക് മുന്‍പേ ലഭിച്ചു

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സാഗരിക, ധനുഷ് എന്നീ ആണവ മിസൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍ 2005 ല്‍ തന്നെ അമേരിക്കക്ക് ലഭിച്ചെന്നാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. ഈ വിവരങ്ങള്‍ ദ ഇന്‍ര്‍സെപ്റ്റ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നാണ് സ്‌നോഡന്‍ പറയുന്നത്.

അതിനു ശേഷവും

അതിനു ശേഷവും

എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യ സാഗരിക, ധനുഷ് മിസൈലുകള്‍ പരീക്ഷിച്ചത്. അതിനു ശേഷവും ഇന്‍ര്‍സെപ്റ്റില്‍ ഇതു സംബന്ധിച്ച ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്‍ര്‍സെപ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇന്ത്യന്‍ മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നാണ് സ്‌നോഡന്‍ പറയുന്നത്.

 നിര്‍ണ്ണായക വെളിപ്പെടുത്തല്‍

നിര്‍ണ്ണായക വെളിപ്പെടുത്തല്‍

സിഐഎക്കെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലാണ് വിക്കിലീക്ക്സ് കഴിഞ്ഞ മാസം നടത്തയത്. ഇന്ത്യയിലെ പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ രേഖയാണ് ആധാര്‍. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ മിക്ക ഇടപാടുകളും നിരീക്ഷിക്കാനാകും. അതീവസുരക്ഷിതമായ വിവരങ്ങള്‍ സിഐഎ ചോര്‍ത്തി എന്ന വിവരമാണ് പുറത്തുവന്നത്.

എക്സ്പ്രസ് ലൈന്‍

എക്സ്പ്രസ് ലൈന്‍

എക്സ്പ്രസ് ലൈന്‍ എന്ന പദ്ധതിയുപയോഗിച്ചാണ് സിഐഎ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രഹസ്യരേഖകള്‍ ചോര്‍ത്താനുള്ള സിഐഎയുടെ പദ്ധതിയാണ് എക്സ്പ്രസ് ലൈന്‍. ദേശീയ സുരക്ഷാ ഏജന്‍സിയെപ്പോലും മറികടന്നാണ് സിഐഎ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരങ്ങള്‍.

വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്താനാകുമോ..?

വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്താനാകുമോ..?

വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ സിഐഎക്ക് ചോര്‍ത്താനാകുമെന്ന് വിക്കിലീക്ക്സ് വെളിപ്പെടുത്തിയിരുന്നു. ഹാക്കിങ്ങ് വഴി ക്യാമറയും മൈക്രോഫോണുകളും പ്രവര്‍ത്തിപ്പിക്കാനാകുമെന്നും വിക്കിലീക്ക്സ് മുന്‍പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
US' NSA Knew About India's Secret Missile Projects: Edward Snowden's Documents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X