ചൈനക്കും പാകിസ്താനും മുന്നറിയിപ്പ്, ആയുധ നിര്‍മാണത്തില്‍ ഇന്ത്യയും അമേരിക്കയും ഒന്നിക്കുന്നു

ചൈനക്കും പാകിസ്താനും വെല്ലുവിളി ഉയര്‍ത്തി ആയുധ നിര്‍മാണത്തിന് ഇന്ത്യയുമായി കൈക്കോര്‍ക്കാന്‍ അമേരിക്ക. ഇന്ത്യക്കൊപ്പം ചേര്‍ന്ന് ഹെലികോപ്റ്ററുകള്‍ നിര്‍മിക്കാന്‍ അമേരിക്ക നീക്കം തുടങ്ങി.

ദില്ലി: ചൈനക്കും പാകിസ്താനും കനത്ത വെല്ലുവിളി ഉയര്‍ത്തി ആയുധ നിര്‍മാണത്തിന് ഇന്ത്യയുമായി കൈക്കോര്‍ക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഇന്ത്യക്കൊപ്പം ചേര്‍ന്ന് സൈനിക ഹെലികോപ്റ്ററുകളും മറ്റു സേനാ വാഹനങ്ങളും നിര്‍മിക്കാന്‍ അമേരിക്ക നീക്കം തുടങ്ങി. അമേരിക്കയുടെ പ്രതിരോധ സാങ്കേതിക വിദ്യാ വ്യാപാര സംരഭം (ഡിടിടിഐ) പദ്ധതിക്ക് കീഴിലാണ് പുതിയ നീക്കങ്ങള്‍.

രണ്ട് പ്രൊജക്ടുകള്‍ സംബന്ധിച്ച ചര്‍ച്ച അടുത്ത മാസം നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി 20 നാണ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി അമേരിക്കയില്‍ അധികാരമേല്‍ക്കുന്നത്. അതിന് ശേഷം മതി ചര്‍ച്ചയെന്ന് ഇരുരാജ്യത്തെയും പ്രമുഖര്‍ തീരുമാനിച്ചതായി അറിയുന്നു.

അഞ്ച് തരം ഹെലികോപ്റ്ററുകള്‍

അമേരിക്കയുടെ വാഗ്ദാനത്തോട് ഇന്ത്യ നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഫ്യൂച്ചര്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് വിമാനങ്ങള്‍ (എഫ്‌വിഎല്‍) നിര്‍മിക്കുന്ന പദ്ധതിയാണ് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുള്ളത്. അടുത്ത 15 വര്‍ഷത്തിനിടെ അഞ്ച് വ്യത്യസ്ത തരം ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നതാണ് പദ്ധതി. 800 കോടി ഡോളര്‍ ചെലവുള്ളതാണ് ഈ പദ്ധതിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇസ്രായേലും പങ്കാളിയാവും

ഇന്‍ഫാട്രി കോംപാറ്റ് വെഹിക്കിള്‍ (എഫ്‌ഐസിവി) പദ്ധതി പിന്നീട് നടപ്പാക്കാമെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. അതില്‍ ഇന്ത്യക്കും അമേരിക്കക്കും പുറമെ ഇസ്രായേലും ഈ പദ്ധതിയില്‍ പങ്കാളിയാവും. എന്നാല്‍ ഈ പദ്ധതിയുടെ കാര്യത്തില്‍ ഇന്ത്യ പ്രത്യേക ഉറപ്പൊന്നും അമേരിക്കക്ക് നല്‍കിയിട്ടില്ല. സമാനമായ പദ്ധതി 60000 കോടി രൂപ ചെലവില്‍ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് നടപ്പാക്കാന്‍ ഇന്ത്യ ആലോചിക്കുന്ന പശ്ചാത്തലത്തിലാണിത്.

പ്രധാന പ്രതിരോധ പങ്കാളി

ഇന്ത്യയെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായാണ് അമേരിക്ക കണക്കാക്കുന്നത്. നിരവധി അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഇന്ത്യക്ക് കൈമാറാനും അമേരിക്കക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായാണ് സംയുക്ത സൈനിക വാഹന നിര്‍മാണങ്ങള്‍. ചൈനക്ക് മേഖലയില്‍ കടുത്ത ഭീഷണി സൃഷ്ടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍ അമേരിക്കയുമായി ചേര്‍ന്ന് അഞ്ച് തരം ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നതിന് ഇന്ത്യക്ക് താല്‍പര്യം കുറവാണെന്നും റിപോര്‍ട്ടുണ്ട്. കാരണം അമേരിക്ക നിര്‍ദേശിച്ച ചില ഹെലികോപ്റ്ററുകള്‍ റഷ്യന്‍ സഹകരണത്തോടെ ഇന്ത്യ നിര്‍മിച്ചിരുന്നു. കമോവ്-226 ടി വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളാണ് റഷ്യയുമായി ചേര്‍ന്ന് നിര്‍മിച്ചത്. 200 ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടി ഡോളറാണ് ചെലവ്.

37 ഹെലികോപ്റ്ററുകള്‍ വാങ്ങാനും ധാരണ

ഇതിനെല്ലാം പുറമെ അമേരിക്കയില്‍ നിന്ന് 22 അപ്പാഷെ ഹെലികോപ്റ്ററുകളും 15 ചിനൂക്ക് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന് ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്. 310 കോടി ഡോളറിന്റെ പദ്ധതി പ്രകാരം 2020 ആകുമ്പോഴേക്കാണ് ഇത്രയും ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് കൈമാറുക. കൂടാതെ സൈന്യത്തിന്റെ കൈവശമുള്ള 1200 ഹെലികോപ്റ്ററുകള്‍ പുതുക്കാനും ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്. സൈന്യത്തെ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+