കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ കപ്പലുകള്‍ റാഞ്ചാന്‍ അമേരിക്കയുടെ പുതുതന്ത്രം; പണമെറിഞ്ഞ് ക്യാപ്റ്റന്‍മാരെ പിടിക്കുന്നു

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇറാന്റെ കപ്പലുകള്‍ പിടിച്ചടക്കാന്‍ അമേരിക്ക പുതിയ തന്ത്രം പയറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. കപ്പലിന്റെ ക്യാപ്റ്റന്‍മാര്‍ക്ക് പണം കൊടുത്ത് വശീകരിക്കുകയാണ് ചെയ്യുന്നത്. ഇതു സംബന്ധിച്ച വാര്‍ത്ത ഫൈനാന്‍ഷ്യല്‍ ടൈംസ് പുറത്തുവിട്ടു. പിന്നീട് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത് നേരത്തെ വിവാദമായിരുന്നു. പിന്നീട് ജിബ്രാള്‍ട്ടറിലെ കോടതി നടപടികള്‍ക്ക് ശേഷം വിട്ടയച്ചതോടെ ഈ കപ്പല്‍ പിടികൂടാനാണ് അമേരിക്കയുടെ നീക്കം. തുടര്‍ന്നാണ് ക്യാപ്റ്റന് പണം വാഗ്ദാനം ചെയ്തിരിക്കുന്നത്. അമേരിക്ക ഇറാനെതിരെ നടത്തുന്ന പുതിയ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ....

ഞെട്ടിക്കുന്ന റിപോര്‍ട്ട്!! 2000 പാക് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പിഒകെയില്‍ തമ്പടിക്കുംഞെട്ടിക്കുന്ന റിപോര്‍ട്ട്!! 2000 പാക് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പിഒകെയില്‍ തമ്പടിക്കും

ദശലക്ഷക്കണക്കിന് ഡോളര്‍

ദശലക്ഷക്കണക്കിന് ഡോളര്‍

ദശലക്ഷക്കണക്കിന് ഡോളറാണ് ഇറാന്‍ കപ്പലിലെ ക്യാപ്റ്റന് അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്. കപ്പല്‍ തങ്ങളുടെ നിയന്ത്രണത്തിലേക്ക് കൈമാറണമെന്നാണ് ആവശ്യം. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ഇക്കാര്യം ശരിവച്ചു.

എവിടെ കണ്ടാലും പിടിക്കും

എവിടെ കണ്ടാലും പിടിക്കും

ഇറാനെതിരെ അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സംഘത്തിന്റെ മേധാവി ബ്രൈന്‍ ഹൂക്ക് ഇറാന്‍ കപ്പലിലെ ക്യാപ്റ്റന് ഇമെയില്‍ അയച്ചു. അഡ്രിയാന്‍ ദരിയ 1 എന്ന കപ്പലിലെ ക്യാപ്റ്റനാണ് പണം വാഗ്ദാനം ചെയ്തത്. ഈ കപ്പല്‍ എവിടെ കണ്ടാലും പിടിക്കുമെന്നാണ് അമേരിക്ക പറയുന്നത്.

ജിബ്രാള്‍ട്ടര്‍ പിടിച്ചു, പക്ഷേ വിട്ടയച്ചു

ജിബ്രാള്‍ട്ടര്‍ പിടിച്ചു, പക്ഷേ വിട്ടയച്ചു

ജൂലൈയിലാണ് കപ്പല്‍ ജിബ്രാള്‍ട്ടര്‍ പോലീസ് പിടികൂടിയത്. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ജിബ്രാള്‍ട്ടര്‍. കപ്പല്‍ പിടിക്കാന്‍ ബ്രിട്ടീഷ് സൈന്യം ജിബ്രാള്‍ട്ടര്‍ പോലീസിനെ സഹായിച്ചിരുന്നു. എന്നാല്‍ പിന്നീട് വിട്ടയച്ചു.

രേഖകള്‍ എല്ലാം ഓകെ

രേഖകള്‍ എല്ലാം ഓകെ

സിറിയക്കെതിരെ യൂറോപ്പ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ എത്തിക്കാന്‍ ഇറാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് കപ്പല്‍ പിടികൂടിയത്. എന്നാല്‍ ഇറാന്‍ കപ്പലിന്റെ യാത്രാ രേഖകള്‍ കോടതിയില്‍ കാണിച്ചതോടെ വിട്ടയക്കുകയായിരുന്നു.

English summary
US offers millions to Iran tanker captain for hand over ship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X