കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേറിയ മരുന്നില്‍ മുന്നറിയിപ്പ്, ഉദ്യോഗസ്ഥനെ തെറിപ്പിച്ചു, തനിക്ക് അറിയുക പോലുമില്ലെന്ന് ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഏജന്‍സിയെ പ്രമുഖ ഉദ്യോഗസ്ഥനെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. കൊറോണവൈറസിനെതിരെ മലേറിയ ഉപയോഗിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഈ മരുന്ന് ഉപയോഗിക്കാനാവില്ലെന്നും, ഇനി ഉപയോഗിക്കുന്നുണ്ടെങ്കില്‍ വളരെ സൂക്ഷിച്ച് മാത്രമേ ഉപയോഗിക്കാവൂ എന്ന് റിക് ബ്രൈറ്റ് പറഞ്ഞിരുന്നു. യുഎസ് ബയോമെഡിക്കല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്‌മെന്റ് അതോറിറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നാണ് പുറത്താക്കിയത്. പകരം മറ്റൊരു റോള്‍ ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ കൊറോണയ്‌ക്കെതിരെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

1

പ്രസിഡന്റിന് തെറ്റ് പറ്റിയെന്ന രീതിയില്‍ ഇതിനെ ഡോക്ടര്‍മാര്‍ വ്യഖ്യാനിക്കുന്നു എന്നാണ് ട്രംപിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ഇവരെ നടപടിയെടുത്ത് പുറത്താക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ഹൃദ്രോഗങ്ങള്‍ വര്‍ധിക്കാനും ഇത് മരണത്തിലേക്കും നയിക്കാനും മലേറിയ മരുന്ന് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ മെഡിക്കല്‍ അസോസിയേഷനും ഇത് തന്നെയാണ് പറഞ്ഞിരുന്നു. മലേറിയ മരുന്നിനെ ഇതുവരെ കോവിഡിനെതിരായ പ്രതിരോധ മരുന്നായി ഐക്യരാഷ്ട്രസഭയോ ലോകാരോഗ്യ സംഘടനയോ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ട്രംപ് ഈ മരുന്നിനെ ഗെയിം ചേഞ്ചറെന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയെ ഭീഷണിപ്പെടുത്തിയാണ് ഈ മരുന്ന് ട്രംപ് യുഎസ്സില്‍ എത്തിച്ചത്.

മലേറിയ മരുന്നും ക്‌ളോറോക്വീനും കോവിഡ് മൂലമുണ്ടായ ശ്വസന സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുമെന്നാണ് ട്രംപ് വാദിക്കുന്നത്. ഇത് ആരോഗ്യ മേഖലയിലെ ചിലര്‍ ഏറ്റുപിടിക്കുന്നുണ്ട്. എന്നാല്‍ പറ്റില്ലെന്ന് താന്‍ പറഞ്ഞതായി റിക് ബ്രൈറ്റ് പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും മറ്റ് വഴികള്‍ തേടാന്‍ തീരുമാനിച്ചിരുന്നു. മറ്റ് മാര്‍ഗങ്ങള്‍ മരുന്നിന്റെ മാര്‍ഗത്തില്‍ എത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ യാതൊരു തെളിവുമില്ലാതെ അംഗീകൃതമല്ലാത്ത ഒരു മരുന്ന് അമേരിക്കന്‍ ജനതയ്ക്ക് മേല്‍ ഉപയോഗിക്കുന്നതിനോട് എനിക്ക് വിയോജിപ്പാണെന്നും, തന്റെ പുറത്താകലിന് കാരണം അതാണെന്നും റിക് ബ്രൈറ്റ് പറഞ്ഞു. യുഎസ് സര്‍ക്കാര്‍ എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായിട്ടാണ് മലേറിയ മരുന്നിനെ കാണുന്നതെന്നും, എന്നാല്‍ അതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Protest in america against lockdown | Oneindia Malayalam

അതേസമയം ബ്രൈറ്റിനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂറ്റ്‌സിന് കീഴിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയതായും യുഎസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇവര്‍ക്കാണ് ബാര്‍ഡയുടെ പ്രവര്‍ത്തന ചുമതല. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. രോഗലക്ഷണ പ്രതിപാദന ശാസ്ത്രത്തിന്റെ മുന്നേറ്റത്തിന് അദ്ദേത്തിന് സഹായിക്കാന്‍ സാധിക്കുമെന്ന് ഫൗസി പറഞ്ഞു. 2016ലാണ് ബാര്‍ഡയുടെ ഡയറക്ടറായി ബ്രൈറ്റ് എത്തുന്നത്. മികവുറ്റ വിദഗ്ദനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. വാക്‌സിന്‍ മേഖലയിലാണ് അദ്ദേഹത്തിന്റെ മികവ്. തനിക്ക് ബ്രൈറ്റ് അറിയുക പോലുമില്ലെന്ന് ട്രംപ് പ്രതികരിച്ചു. അയാളെ ജോലിയില്‍ നിന്ന് മാറ്റി. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഭാഗത്തും പ്രശ്‌നങ്ങളുണ്ടാവും. ബ്രൈറ്റിന് പറയുന്നതിന്റെ എതിര്‍വശവും ചിന്തിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

English summary
us official ousted for warning on usage of malaria drug
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X