കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ മിസൈലുകളെ പ്രതിരോധിക്കാന്‍ ഇസ്രായേലില്‍ അമേരിക്കയുടെ സ്ഥിരം സംവിധാനം

ഇറാന്‍ മിസൈലുകളെ പ്രതിരോധിക്കാന്‍ ഇസ്രായേലില്‍ അമേരിക്കയുടെ സ്ഥിരം സംവിധാനം

  • By Desk
Google Oneindia Malayalam News

തെല്‍അവീവ്: ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ അമേരിക്ക ഇസ്രായേലില്‍ പുതിയ സംവിധാനമൊരുക്കി. ഇസ്രായേലിലെ അമേരിക്കയുടെ ആദ്യ സ്ഥിരം സൈനിക സംവിധാനമാണിതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ വ്യോമപ്രതിരോധ വിഭാഗത്തിന്റെ നെഗെവിലുള്ള കെട്ടിടത്തിനകത്താണ് പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക ആരംഭിച്ചത്. മുതിര്‍ന്ന യു.എസ്-ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ മാത്രമാണ് പ്രതിരോധ സംവിധാനം ഇസ്രായേലിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്.

ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ശക്തമായ സൈനിക സഹകരണമാണ് പുതിയ വ്യോമതാവളം ആരംഭിച്ച അമേരിക്കന്‍ നടപടിയിലൂടെ വ്യക്തമാവുന്നതെന്ന് ഇസ്രായേല്‍ ഏരിയല്‍ ഡിഫന്‍സ് ഡിവിഷന്‍ കമാന്റര്‍ ബ്രിഗേഡിയര്‍ ജനറല്‍ സിവി ഹൈമോവിച്ച് പറഞ്ഞു. അമേരിക്കന്‍ സൈനികര്‍ പുതിയ താവളത്തില്‍ എന്തൊക്കെ സേവനങ്ങളാണ് ചെയ്യുകയെന്നതിനെ കുറിച്ച് കമാന്റര്‍ വിശദീകരിച്ചില്ല. ഈ വ്യോമതാവളം എക്കാലവും ഇവിടെ ഉണ്ടാവും. അമേരിക്കയുടെ സുപ്രധാന സൈനിക സംവിധാനങ്ങള്‍ ഇവിടെ ഉപയോഗിക്കും. ഇസ്രായേലിലെ അമേരിക്കയുടെ ഒരു സമ്പത്തായി ഇതെന്നും നിലനില്‍ക്കുമെന്നും കമാന്റര്‍ പറഞ്ഞു.

israel


നെഗെവില്‍ 2009ല്‍ അമേരിക്ക സ്ഥാപിച്ച എക്‌സ് ബാന്‍ഡ് റഡാര്‍ സിസ്റ്റം കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ സൈനികര്‍ കേന്ദ്രം ഇവിടേക്ക് മാറ്റുമെന്നാണ് സൂചന. ഇറാന്റെ ഭീഷണികളില്‍ നിന്ന് ഇസ്രായേലിനെ രക്ഷിക്കുന്നതിന്റെ ഭാഗമായി അമേരിക്ക സജ്ജീകരിച്ച ഈ അത്യാധുനിക റഡാര്‍ സംവിധാനത്തിന് നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെ നിന്നുള്ള മിസൈലുകളും റോക്കറ്റുകളും കണ്ടെത്താനും പ്രതിരോധമൊരുക്കാനും സാധിക്കും.

ഇസ്രായേല്‍ ഉള്‍പ്പെടെ മധ്യപൂര്‍വ ദേശത്തെ ഏത് രാജ്യത്തെയും ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഇറാന്‍ പരീക്ഷിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍. ഒരേസമയം ഒന്നിലേറെ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈലുകള്‍ ഭാരം കുറവും 2000 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യങ്ങളില്‍ കൂടുതല്‍ കൃത്യതയോടെ ആക്രമണം നടത്താന്‍ കെല്‍പ്പുള്ളവയുമാണ്. ഈ സാഹചര്യത്തിലാണ് ഇസ്രായേലില്‍ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ അമേരിക്ക സന്നദ്ധമായിരിക്കുന്നത്.

English summary
The first permanent U.S. military base in Israel was dedicated on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X