കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കാന്‍ മാത്രമായി ഒരു ദീപ്; മരണത്തില്‍ ഇറ്റലിയേയും മറികടന്ന് അമേരിക്ക

Google Oneindia Malayalam News

വാഷിംഗ്ടണ്‍: നിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കി വരുമ്പോഴും ലോകത്ത് കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 1,780,314 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. മരണസംഖ്യ 108770 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 6095 മരണമാണ് ലോകത്തെമ്പാടു നിന്നുമായി റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ അമേരിക്കയിലാണ് സ്ഥിതി അതീവ ഗുരുരതരമായിക്കൊണ്ടിരിക്കുന്നത്. ആകെയുള്ള മരണ നിരക്കില്‍ അമേരിക്ക ഇറ്റലിയെ മറികടന്നു. 20577 പേരാണ് അവിടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. മരണ സഖ്യ ഇരുപതിനായിരം കടക്കുന്ന ആദ്യ രാജ്യവും അമേരിക്കയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്നലെ മാത്രം

ഇന്നലെ മാത്രം

ഇന്നലെ മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1830 മരണമാണ്. ശനിയാഴ്ച ആയിരത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്ത ഏക രാജ്യവും അമേരിക്കയാണ്. അഞ്ച് ലക്ഷത്തിലധികം കോവിഡ് ബാധിതരും രാജ്യത്തുണ്ട്. ന്യൂയോര്‍ക്കിലാണ് സ്ഥി ഏറ്റവും ഗുരുതരമായി തുടരുന്നത്. 738 പേര്‍ക്കാണ് വെള്ളിയാഴ്ച മാത്രം ഇവിടെ ജീവന്‍ നഷ്ടമായത്.

ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്

അമേരിക്ക ഒഴികെ മറ്റേത് രാജ്യത്തേക്കാളും കോവിഡ് രോഗബാധിതര്‍ ഉള്ള സംസ്ഥാനമാണ് ന്യൂയോര്‍ക്ക്. ആകെ രോഗികളുടെ എണ്ണം ഇവിടെ 2 ലക്ഷത്തോട് അടുക്കുകയാണ്. മരണ സംഖ്യ ക്രമാതീതമായി ഉയര്‍ന്നതോടെ കൂട്ടത്തോടെയുള്ള സംസ്കാരണങ്ങളാണ് ന്യൂയോര്‍ക്കില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നത്.

ഹാര്‍ട്ട് ഐലന്‍ഡ്

ഹാര്‍ട്ട് ഐലന്‍ഡ്

ന്യൂയോര്‍ക്കിലെ അനാഥമായ മൃതദേഹങ്ങള്‍ സംസ്‍കരിച്ചിരുന്ന സ്ഥലമാണ് ഹാര്‍ട്ട് ഐലന്‍ഡ്. കൊറോണ വൈറസ് ബാധയ്ക്ക് മുമ്പ് വരെ വളരെ കുറച്ച് സംസ്കാരങ്ങള്‍ മാത്രമാണ് ഇവിടെ നടന്നിരുന്നത്. എന്നാല്‍ ഇന്ന് ഈ ദ്വീപിനെ കൂട്ടക്കുഴിമാടമാക്കിയിരിക്കുകയാണ് അധികൃതര്‍. വൈറസ് ബാധിച്ച് മരിച്ച ആയിരങ്ങളുടെ ശവശരീരങ്ങള്‍ ഇവിടെ കൂട്ടത്തോടെ അടക്കം ചെയ്യുകയാ

പ്രത്യക സുരക്ഷയോടെ

പ്രത്യക സുരക്ഷയോടെ

ന്യൂയോര്‍ക്കില്‍ മരണങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വന്നത് മൂലം മറ്റ് ശ്മശാനങ്ങളില്‍ സ്ഥലം തികയാതെ വന്നതോടെയാണ് ഹാര്‍ഡ് ലാന്‍ഡില്‍ കൂട്ട കുഴിമാടങ്ങള്‍ ഒരുക്കാന്‍ തുടങ്ങിയത്. റിക്കേഴ്‌സ് ഐലന്റ് ജയിലിലെ തടവുപുള്ളികളാണ് ശവക്കുഴി എടുക്കാറുള്ളത്. കോവിഡ് മരണങ്ങളായതിനാല്‍ ഇവരടക്കം ദീപില്‍ എത്തുന്ന എല്ലാവരും പ്രത്യക സുരക്ഷാ ആവരണങ്ങള്‍ ധരിച്ചാണ് ഇപ്പോള്‍ ജോലിയെടുക്കുന്നത്.

ദേശീയ അടിയന്തരാവസ്ഥ

ദേശീയ അടിയന്തരാവസ്ഥ

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കയില്‍ ഇതിനോടകം തന്നെ 50 സംസ്ഥാനങ്ങളും ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നര കോടിയോളം പേർക്കു തൊഴിൽ നഷ്ടമായി. തൊഴില്‍ നഷ്ടം ഇനിയും വര്‍ധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനിടെ ഇറ്റലിക്ക് സഹായം എത്തിക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു.

യൂറോപ്പില്‍

യൂറോപ്പില്‍

ഇറ്റലിയില്‍ ഇതുവരെ 19468 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണം 152271. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 4694. സ്പെയിനില്‍ മരണസംഖ്യ 16606 ആയെങ്കിലും ചെറിയ ആശ്വാസത്തിനുള്ള വകയുണ്ട്. കഴിഞ്ഞ 16 ദിവസങ്ങളിലെ ഏറ്റഴും ചെറിയ മരണസംഖ്യയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്-535.

 ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതി, ബ്രിട്ടന് ആശ്വാസമില്ല, മരണം പതിനായിരത്തിലേക്ക്!! ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതി, ബ്രിട്ടന് ആശ്വാസമില്ല, മരണം പതിനായിരത്തിലേക്ക്!!

 കൊറോണ വാക്‌സിന്‍ റെഡി... പരീക്ഷണം 53 പേരില്‍, വിജയകരം, യുഎസ്സിന്റെ തലവര മാറ്റി ഗിലിയഡ്!! കൊറോണ വാക്‌സിന്‍ റെഡി... പരീക്ഷണം 53 പേരില്‍, വിജയകരം, യുഎസ്സിന്റെ തലവര മാറ്റി ഗിലിയഡ്!!

English summary
US overtakes Italy in covid mortality rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X