കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഘട്ടം നമ്മള്‍ കടന്നു... എന്റെ തന്ത്രം വിജയിച്ചു, യുഎസില്‍ പ്രശ്‌നമില്ലെന്ന് ട്രംപ്, സ്ഥിതി ഗുരുതരം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അേേമരിക്കയില്‍ കോവിഡ് ബാധ രൂക്ഷമായി തുടരുന്നതിനിടെ കാര്യങ്ങളെ ലഘൂകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രോഗം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയെന്നും ഇനിയും കുറയുമെന്നും ട്രംപ് പറഞ്ഞു. ആ ഘട്ടം നമ്മള്‍ പിന്നിട്ടെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ട്രംപ് കാര്യങ്ങളെ ഗൗരവത്തോടെ കണ്ടിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. 25000ലധികം പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചുവീണത്. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘനടയ്ക്കുള്ള ഫണ്ടും ട്രംപ് വെട്ടിക്കുറച്ചിരുന്നു. ഈ അവസരത്തില്‍ ഇത്ര വലിയൊരു നടപടി അദ്ദേഹത്തിന് ഭരണത്തിന് വലിയ പ്രത്യാഘാതങ്ങളെ വരെ ഉണ്ടാക്കും.

Recommended Video

cmsvideo
Donald Trump says peak has passed and US to reopen soon | Oneindia Malayalam
1

ട്രംപ് അമേരിക്കയില്‍ വിപണി തുറന്ന് ജനജീവിതത്തെ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരാനാണ് ഒരുങ്ങുന്നത്. പുതിയ പ്രഖ്യാപനങ്ങള്‍ ഉടനുണ്ടാവും. അതേസമയം നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിച്ച് വിപണി സജീവമാകുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം തന്റെ തന്ത്രങ്ങള്‍ വിജയിച്ചെന്നും, അതുകൊണ്ട് കോവിഡ് വ്യാപനം കുറഞ്ഞതെന്നും തന്ത്രം പറഞ്ഞു. അക്കാര്യം വ്യക്തമാണ്. കോവിഡിനെതിരെയുള്ള പോരാട്ടം തുടരും. പക്ഷേ കണക്കുകള്‍ പ്രകാരം ഏറ്റവും മോശം സമയം യുഎസ് പിന്നിട്ടതായും ട്രംപ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ വിപണി വീണ്ടും തുറക്കുന്ന കാര്യം പരിഗണിക്കാമെന്നും ട്രംപ് പറഞ്ഞു.

അടുത്ത ദിവസം തന്നെ രാജ്യത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ പ്രഖ്യാപനമുണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കേണ്ടത് ട്രംപിന്റെ ഉത്തരവാദിത്തമാണ്. തൊഴിലില്ലായ്മ അടക്കം വര്‍ധിക്കുന്നത് ട്രംപിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് മേല്‍ വിപണി തുറക്കാനുള്ള അധികാരം വരെ ഉപയോഗിക്കുമെന്ന ്ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് രാജഭരണമല്ലെന്നും, സംസ്ഥാനങ്ങളുടെ ഭരണം ഞങ്ങളുടെ കൈയ്യിലാണെന്നും ഗവര്‍ണമാര്‍ പറഞ്ഞിരുന്നു.

അതേസമയം ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. അപകടകരവും അസംബന്ധവുമായ നീക്കമെന്നാണ് ബില്‍ ഗേറ്റ്‌സിന്റെ ഭാര്യ മെലിന്ദ ഗേറ്റ്‌സ് പറഞ്ഞത്. ലോകം വലിയ പ്രതിസന്ധിയെ നേരിടുന്ന സമയമാണിതെന്നും അവര്‍ പറഞ്ഞു. കൊറോണവൈറസിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കാന്‍ 150 മില്യണ്‍ കൂടി അവര്‍ സംഭാവന നല്‍കിയിട്ടുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ലോകാരോഗ്യ സംഘടനയ്ക്ക്ഏറ്റവുമധികം ഫണ്ട് നല്‍കുന്നവരാണ് മെലിന്ദ-ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍. ചൈനീസ് ബന്ധം ആരോപിച്ചാണ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചത്.

English summary
us passed the peak of coronavirus pandemic says president trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X