കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ യാത്രാവിമാനം ആകാശത്തുവെച്ച്‌ തകരാറിലായി; സുരക്ഷിതമായി തിരിച്ചിറക്കി

Google Oneindia Malayalam News

വാഷിങ്‌ടണ്‍: ഇരുന്നൂറിലധികം യാത്രക്കാരുമായി യുഎസിലെ ഡെന്‍ഡവറില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ യന്ത്രം ആകാശത്തുവെച്ച്‌ തകരാറിലായി. ഹവായിലേക്ക്‌ യാത്രതിരിച്ച യുണൈറ്റഡ്‌ എയര്‍ലൈന്‍സിന്റെ വിമാനമാണ്‌ പറന്നുയര്‍ന്ന ഉടനെ തകരാറിലായത്‌. വിമാനത്തിന്റെ ഒരു ഭാഗം വേര്‍പെട്ട്‌ താഴേക്കു പതിച്ചെങ്കിലും സുരക്ഷിതമായി ലാന്‍ഡിങ്‌ നടത്തിയാതായും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

എന്‍ജിനില്‍നിന്നും തീ ഉയര്‍ന്ന ഉടനെ വിമാനം താഴെയിറക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന്‌ വിമാനകമ്പനി അറിയിച്ചു. വിമാനത്തില്‍ നിന്നും വലിയ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുവെന്നും പൊട്ടിത്തെറിക്ക്‌ പിന്നാലെ തങ്ങള്‍ മരിക്കാന്‍ പോകുകയാണെന്നാണ്‌ തോന്നിയതെന്നും വിമാനത്തിലെ യാത്രക്കാരനായ ഡേവിഡ്‌ ഡെലൂഷ്യ യുഎസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.ബോയിങ്‌ 777-200 വിമാനത്തില്‍ 231 യാത്രക്കാരും 10 ജീവനക്കാരുമാണ്‌ ഉണ്ടായിരുന്നത്‌.

plane

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

തകരാറിലായ വിമാനത്തില്‍ യാത്രചെയ്‌തിരുന്നവരെ മറ്റൊരു വിമാനത്തില്‍ കയറ്റി യാത്രയാക്കിയതായി യുണൈറ്റഡ്‌ എയര്‍ലൈന്‍സ്‌ അറിയിച്ചു. ഉടന്‍ യാത്രക്ക്‌ താല്‍പര്യമില്ലാത്തവര്‍ക്ക്‌ താമസ സൗകര്യവും ഏര്‍പ്പാടാക്കി. വിമാനത്തിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതോടെ ഡെന്‍വറിലെ ജനങ്ങള്‍ പരിഭ്രോന്തരായിരുന്നു.

മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം

English summary
US passengers plane engine damaged in air; safely landed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X