Get Updates
Get notified of breaking news, exclusive insights, and must-see stories!

സിക്ക വൈറസ് അമേരിക്കയിലും; 116 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ന്യൂയോര്‍ക്ക്: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ചും ബ്രസീലില്‍ ആയിരക്കണക്കിന് നവജാതശിശുക്കളെ ബാധിച്ച സിക്ക വൈറസ് അമേരിക്കയിലും റിപ്പോര്‍ട്ട് ചെയ്തു. 116 കേസുകളാണ് ഇതുവരെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് US Centres for Disease Control and Prevention (CDC) അറിയിച്ചു. 2015 ജനുവരി മുതല്‍ 2016 ഫിബ്രുവരി 16വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

അമേരിക്കയിലെ 33 സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കേസില്‍ കുട്ടിയുടെ അമ്മ ഗര്‍ഭ കാലയളവില്‍ ബ്രസീലില്‍ ആയിരുന്നെന്ന് സിഡിസി റിപ്പോര്‍ട്ട് പറയുന്നു. അവിടെനിന്നാകാം വൈറസ് അമ്മയുടെ ശരീരത്തിലും പിന്നീട് നവജാത ശിശുവിലേക്കും പകര്‍ന്നത്. സിക്ക വൈറസ് പടര്‍ന്ന സ്ഥലങ്ങളില്‍ യാത്ര ചെയ്തതവരോ അവിടുത്തുകാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവരോ ആണ് മറ്റ് 115 പേരും.

zika

ഏതാണ്ട് എല്ലാ കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള ലക്ഷണമാണ് ഉണ്ടായത്. അമേരിക്കയില്‍ രോഗം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. മിക്ക ആളുകളും മറ്റു രാജ്യങ്ങളിലെ സന്ദര്‍ശനമാണ് വിനയായത്. രോഗം വന്ന കുട്ടികളെയും അമ്മമാരെയും സൂക്ഷമമായ നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും അമേരിക്കന്‍ വിദഗ്ധര്‍ അറിയിച്ചു.

ബ്രസീലിലാണ് സിക്ക വൈറസ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യം. നവജാത ശിശുക്കളുടെ തലച്ചോര്‍ വളരുന്നതും മാരകമായ മറ്റു രോഗങ്ങളുടെ ആക്രമണവുമാണ് വൈറസ് ബാധയെ തുടര്‍ന്ന് ഉണ്ടാകുന്നത്. കൊതുകു പരത്തുന്ന രോഗം, രോഗം പിടിപെട്ടയാളുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും പകരുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+