കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണവൈറസ് ചൈന ഉണ്ടാക്കിയത്... യുഎസ് ജനത പറയുന്നത് ഇങ്ങനെ, സര്‍വേ സൂചിപ്പിക്കുന്നു!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസിനെ കുറിച്ച് നിരവധി കോണ്‍സ്പിറസി തിയറികള്‍ സോഷ്യല്‍ മീഡിയയില്‍ തയ്യാറാണ്. അത്തരം തിയറികള്‍ അമേരിക്കയില്‍ വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. യുഎസ് ശാസ്ത്രജ്ഞര്‍ പറയുന്നത് ഈ വൈറസ് മറ്റ് രോഗങ്ങളെ പോലെ പടര്‍ന്ന് പിടിച്ചത് തന്നെയാണെന്നാണ്. എന്നാല്‍ ജനങ്ങള്‍ അങ്ങനെയല്ല കരുതുന്നത്. ബ്രിട്ടനില്‍ ഫൈജി വയര്‍ലെസ് കണക്ഷനുമായിട്ടാണ് ഇതിനെ ബന്ധിപ്പിക്കുന്നത്. അമേരിക്കയില്‍ പത്തില്‍ മൂന്ന് ഭാഗം പേരും കൊറോണവൈറസ് ചൈനീസ് ലാബില്‍ നിന്ന് വന്നതാണെന്ന് വിശ്വസിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ചൈനീസ് വൈറസെന്നായിരുന്നു കൊറോണയെ വിശേഷിപ്പിച്ചത്.

1

പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വേയില്‍ പത്തില്‍ മൂന്ന് ഭാഗം അമേരിക്കക്കാരും കൊറോണ വൈറസ് ചൈനക്കാര്‍ ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കുന്നു. 8914 പേരിലാണ് സര്‍വേ നടത്തിയത്. അതേസമയം സര്‍വേയില്‍ 43 ശതമാനം പേരും വൈറസ് സ്വാഭാവികമായിട്ടാണ് വന്നതെന്നാണ് അഭിപ്രായപ്പെട്ടത്. ഇത് ശരിയാകാനാണ് സാധ്യത. അതേസമയം 29 ശതമാനം പേര്‍ വുഹാനിലെ ലാബിലാണ് കൊറോണവൈറസ് ഉണ്ടാക്കിയതെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ചെറിയൊരു വിഭാഗം വൈറസ് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. ഒരു ശതമാനം പേര്‍ കൊറോണവൈറസ് തന്നെ ഇല്ലെന്നാണ് അഭിപ്രായപ്പെട്ടത്.

വൈറസ് സ്വാഭാവികമായി വന്നെന്ന് പറഞ്ഞത് സത്യമാണെങ്കിലും പോളില്‍ ഈ വിഭാഗത്തിനല്ല മുന്‍തൂക്കം ലഭിച്ചത്. ചെറിയൊരു ശതമാനത്തിനാണ് ഈ വിഭാഗം മുന്നില്‍ നില്‍ക്കുന്നത്. കോവിഡിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തുടരുകയാണെന്നും, അത് ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പോളിലൂടെ വ്യക്തമാവുകയാണ്. വൈറസ് രൂപീകരണത്തില്‍ ചൈനയുടെ റോളിന് ഇതുവരെ തെളിവില്ല. എന്നാല്‍ ചൈനയിലെ വൈറ്റ് മാര്‍ക്കറ്റുകളില്‍ നിന്നാണ് വൈറസ് വന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചൈന ഇത്തരം വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടണമെന്ന് നേരത്തെ അമേരിക്കയും ഓസ്‌ട്രേലിയയും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ചൈനീസ് വൈറസാണെന്ന് വിശ്വസിക്കുന്നവരില്‍ ഭൂരിഭാഗവും റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ്. ഇത് ട്രംപിന്റെ പാര്‍ട്ടിയാണ്. കണ്‍സര്‍വേറ്റീവ് റിപബ്ലിക്കന്‍മാരില്‍ പത്തില്‍ നാല് ഭാഗവും കോണ്‍സ്പിറസി തിയറിയില്‍ വിശ്വസിക്കുന്നവരാണ്. കൂടുതല്‍ യുവാക്കളിലാണ് ഈ വിശ്വാസമുള്ളത്. 18നും 29നും ഇടയിലുള്ള പ്രായമുള്ള 35 ശതമാനം പേരാണ് ചൈനയിലെ ലാബില്‍ നിന്നാണ് ഈ വൈറസ് ഉണ്ടായതെന്ന് വിശ്വസിക്കുന്നത്. ചൈന പല കാര്യങ്ങളും കൊറോണവൈറസിന്റെ കാര്യത്തില്‍ മറച്ചുവെക്കുന്നുവെന്നാണ് ട്രംപ് അടക്കമുള്ളവര്‍ കരുതുന്നത്. എന്നാല്‍ വൈറസിന്റെ സ്വഭാവ സവിശേഷത പ്രകാരം ഇത് ലാബില്‍ ഉണ്ടാക്കിയതല്ല. വന്യജീവികളില്‍ നിന്നാണ് ഈ രോഗം പടര്‍ന്നിരിക്കുന്നത്.

English summary
us people believes coronavirus conspiracy theory says survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X