കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊലയാളി'യെ തൊടുത്ത് വിട്ട് ചൈന; വിരട്ടാനെത്തിയ അമേരിക്ക ഞെട്ടി, ചീറിയടുത്തത് രണ്ട് മിസൈലുകള്‍

Google Oneindia Malayalam News

ബീജിങ്: അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് മറുപടിയുമായി ചൈനീസ് സൈന്യം. ദക്ഷിണ ചൈനാ കടലിലേക്ക് രണ്ടു മിസൈലുകള്‍ തൊടുത്ത് വിട്ടാണ് ചൈനയുടെ താക്കീത്. അമേരിക്കയുടെ ഇടപെടലും ചൈനയുടെ നിലപാടുകളും അതിര്‍ത്തി സംഘര്‍ഷ ഭരിതമാക്കുകയാണിപ്പോള്‍.

Recommended Video

cmsvideo
ട്രംപിന്റെ ഊപ്പാടിളക്കി ചൈനയുടെ മിസൈല്‍ | Oneindia Malayalam

ചൈനീസ് സൈന്യം മിസൈലുകള്‍ തൊടുത്തുവിട്ട വാര്‍ത്ത സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയും ചൈനയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടുകയാണ്. ഇതിനിടെയാണ് മിസൈല്‍ എത്തിയത്. മേഖലയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെയാണ്...

രണ്ടു ബാലസ്റ്റിക് മിസൈലുകള്‍

രണ്ടു ബാലസ്റ്റിക് മിസൈലുകള്‍

രണ്ടു ബാലസ്റ്റിക് മിസൈലുകളാണ് ചൈനീസ് സൈന്യം തൊടുത്തുവിട്ടത്. ഡിഎഫ്-26ബി ഖിന്‍ഗായ് പ്രവിശ്യയില്‍ നിന്നും ഡിഎഫ്-21ഡി ഷെജിയാങ് പ്രവിശ്യയില്‍ നിന്നും ദക്ഷിണ ചൈനാ കടലിലേക്ക് എത്തി. അമേരിക്കന്‍ നിരീക്ഷണ വിമാനം അതിര്‍ത്തിയിലെ നിരോധിത മേഖലയില്‍ കടന്നതാണ് കാരണം.

പ്രശ്‌നം ഇതാണ്

പ്രശ്‌നം ഇതാണ്

ചൈന വിമാന നിരോധിത മേഖലയായി അതിര്‍ത്തിയിലെ ചില പ്രദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയാണ് അമേരിക്കന്‍ നിരീക്ഷണ വിമാനങ്ങള്‍ കടന്നത്. ചൈനയുടെ പ്രഖ്യാപനം അമേരിക്ക അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചൈനയുടെ എതിര്‍പ്പ് അമേരിക്ക കാര്യമാക്കുന്നുമില്ല.

അമേരിക്കന്‍ വിമാനം എത്തിയത് ഇതിനാണ്

അമേരിക്കന്‍ വിമാനം എത്തിയത് ഇതിനാണ്

ചൈനീസ് സൈന്യം ബൊഹായ് കടലില്‍ അഭ്യാസ പ്രകടനം നടത്തുന്നുണ്ട്. ഇതിനിടെയാണ് നിരീക്ഷണ വിമാനത്തെ അമേരിക്ക അയച്ചത്. ചൈനയുടെ പതിവായുള്ള അഭ്യാസ പ്രകടനങ്ങള്‍ പോലും തടസപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമമെന്ന് ബ്രിട്ടനിലെ ചൈനീസ് അംബാസഡര്‍ ലിയു സിയാവോമിങ് കുറ്റപ്പെടുത്തി.

കൊലയാളി മിസൈല്‍

കൊലയാളി മിസൈല്‍

അമേരിക്ക പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചൈന തൊടുത്തു വിട്ട മിസൈലുകള്‍ അത്ര നിസാരമല്ല. കടലില്‍ നങ്കൂരമിട്ട വിമാന വാഹിനി കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഡിഎഫ്-26ബി മിസൈല്‍. വിമാന വാഹിനി കപ്പല്‍ കൊലയാളി എന്നാണ്് ഈ മിസൈലിന്റെ വിശേഷണം.

ആണവായുധം വരെ

ആണവായുധം വരെ

ഡിഎഫ്-26 ബി മിസൈല്‍ ഈ വര്‍ഷം ആദ്യത്തിലാണ് ചൈന പുറത്തിറക്കിയത്. ആണവായുധം വരെ വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈലിന്. കരയിലെയും കടലിലെയും ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി തകര്‍ക്കാന്‍ ഈ മിസൈലിന് സാധിക്കും. അത് ഉപയോഗിക്കുമെന്ന് അമേരിക്ക പ്രതീക്ഷിച്ചിരുന്നില്ല.

4500 കിലോമീറ്റര്‍ വരെ

4500 കിലോമീറ്റര്‍ വരെ

4500 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താന്‍ ശേഷിയുള്ള ഡിഎഫ്-26ന്. ഗുവാമിലെ അമേരിക്കന്‍ കേന്ദ്രവും ബ്രിട്ടീഷ് ദ്വീപായ ദെയ്‌ഗോ ഗാര്‍ഷ്യയും ആസ്‌ട്രേലിയന്‍ നഗരമായ ഡാര്‍വിനും തകര്‍ക്കാര്‍ കഴിയുന്നതാണ് ഈ മിസൈല്‍.

പോരടിച്ച് ഇരുവരും

പോരടിച്ച് ഇരുവരും

അമേരിക്കയാണ് മേഖലയില്‍ കുഴപ്പങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതെന്ന് ചൈന ആരോപിച്ചു. എന്നാല്‍ ചൈന അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ചൈനയ്ക്ക് ലോക ശക്തിയാണെന്ന് തെളിയിക്കാനുള്ള വെപ്രാളമാണെന്നും അമേരിക്കന്‍ പ്രതിരോധ മേധാവി മാര്‍ക്ക് എസ്പര്‍ പറഞ്ഞു.

സോണിയയും മമതയും വിളിച്ച യോഗം രാഷ്ട്രീയ തന്ത്രമോ? സംശയങ്ങള്‍ ഒട്ടേറെ... എന്തുകൊണ്ട് പ്രമുഖരില്ലസോണിയയും മമതയും വിളിച്ച യോഗം രാഷ്ട്രീയ തന്ത്രമോ? സംശയങ്ങള്‍ ഒട്ടേറെ... എന്തുകൊണ്ട് പ്രമുഖരില്ല

English summary
China launched two Ballistic missiles in response to US aerial activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X