സുലൈമാനി വധത്തിന് 7 മാസം മുമ്പ് പ്ലാന്‍... നിര്‍ദേശിച്ചത് ട്രംപ്, യുഎസ് ഒരുക്കിയ കെണി ഇങ്ങനെ
വാഷിംഗ്ടണ്‍: സുലൈമാനി വധിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ അമേരിക്ക പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. യുഎസ് പൗരന്മാര്ക്ക് നേരെ യുഎസ് നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതിന്റെ സാഹചര്യത്തിലാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാല് യുഎസ് എംബിസികള്ക്ക് നേരെ ആക്രമണം നടത്താന്‍ സുലൈമാനി പദ്ധതിയിട്ടിരുന്നു എന്നാണ് ഡൊണാള്‍ഡ് വധിക്കാന്‍ കാരണമായി പറഞ്ഞത്.
ട്രംപിന്റെ വാക്കുകള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പ്രതിരോധ മേധാവിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും പറഞ്ഞത്. ഇതോടെ പശ്ചിമേഷ്യയില്‍ യുഎസ് മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കി എന്നാണ് വ്യക്തമാകുന്നത്. അതേസമയം ഉക്രൈന് വിമാനം വെടിവെച്ചിട്ട സംഭവത്തില്‍ കാനഡയും യുഎസ്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മേഖലയില്‍ സംഘര്‍ഷം ഇല്ലാതിരുന്നെങ്കില്‍ ആ നിരപരാധികള്‍ മരിക്കില്ലായിരുന്നു എന്നാണ് ട്രൂഡോ പറഞ്ഞിരിക്കുന്നത്.

ഏഴ് മാസം മുമ്പുള്ള പ്ലാന്‍
സുലൈമാനിയെ വധിക്കാന്‍ ദീര്‍ഘകാലമായി യുഎസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഏഴ് മാസം മുമ്പാണ് സുലൈമാനിയെ ഇല്ലാതാക്കാന്‍ അനുമതി നല്‍കിയത്. അതേസമയം യുഎസ് എംബസികള്‍ക്ക് നേരെയുള്ള ആക്രമണത്തെ ഭയന്നാണ് സുലൈമാനിയെ വധിച്ചതെന്ന് ട്രംപിന്റെ പ്രസ്താവനയെ സ്ഥിരീകരിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ഇറാന് തുടര്‍ച്ചയായി അമേരിക്കയ്ക്കെതിരെ നടത്തുന്ന ആക്രമണത്തില്‍ ഒരു പൗരന് മരിച്ച സാഹചര്യത്തിലായിരുന്നു ട്രംപിന്റെ തീരുമാനം.

ട്രംപ് പ്രതിസന്ധിയില്‍
സുലൈമാനി യുഎസ് എംബസി ആക്രമിക്കാനും, മറ്റ് നയതന്ത്ര പദ്ധതികളെ അട്ടിമറിക്കാനും ശ്രമിച്ചതിന് തെളിവില്ലെന്ന് യുഎസ് സൈനിക കേന്ദ്രങ്ങള്‍ തന്നെ പറയുന്നു. കഴിഞ്ഞ ദിവസം പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും ട്രംപിന്റെ പ്രസ്താവനകളെ തള്ളിയിരുന്നു. എംബസിക്ക് നേരെ ആക്രമണം ഉണ്ടാവുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഇവര്‍ യുഎസ് നയതന്ത്രജ്ഞരെ ലക്ഷ്യമിടാന്‍ സാധ്യതുണ്ടെന്നും മാര്‍ക്ക് എസ്പര് പറയുന്നു. അതേസമയം നേരത്തെ തന്നെ നാറ്റോ അടക്കമുള്ള സഖ്യം യുഎസ്സിന്റെ നീക്കങ്ങളെ തള്ളിയിരുന്നു.

എണ്ണവില ഇടിയും
ഇറാനില്‍ ജനകീയ പ്രക്ഷോഭം ശക്തമാവുന്ന സാഹചര്യത്തില്‍ എണ്ണ വിലയില്‍ മാറ്റമുണ്ടാകുമെന്ന് ജെബിസി എനര്‍ജി ചെയര്മാന് ജൊഹാനസ് ബെനിഗ്നി. ഇറാനിലെ ഭരണകൂടം മാറുകയോ വീഴുകയോ ചെയ്താല്‍ എണ്ണവില ഇടിഞ്ഞ് ബാരളിന് 40 ഡോളര്‍ എന്ന നിലയിലെത്തുമെന്നും ബെനിഗ്നി പറഞ്ഞു. അതേസമയം ഇത് ആഗോള വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതി വരെ കുറയുമെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റ് സെക്രട്ടറി പറയുന്നത്
ഇറാനെതിരെയുള്ള പ്രതിരോധം അമേരിക്ക ശക്തമാക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞു. അതേസമയം സുലൈമാനിക്കെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു എന്ന കാര്യത്തില്‍ പോമ്പിയോ ഒരക്ഷരം മിണ്ടിയില്ല. സുലൈമാനിയുടെ വധത്തിന് പിന്നില്‍ മറ്റ് വിശാല ലക്ഷ്യങ്ങളുണ്ടെന്നും പോമ്പിയോ പറഞ്ഞു. നേരത്തെ പ്രതിരോധ സെക്രട്ടറി പറഞ്ഞ കാര്യങ്ങളിലും ഇതേ നിലപാടായിരുന്നു ഉണ്ടായിരുന്നത്. അതേസമയം സുലൈമാനി ഭീഷണിയാണെന്ന് കാണിക്കാന്‍ അമേരിക്കയുടെ കൈവശം തെളിവുകളില്ല എന്ന് വ്യക്തമാണ്.

ട്രൂഡോയുടെ വിമര്‍ശനം
കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ വിമര്‍ശിച്ചിട്ടുണ്ട്. ഉക്രൈന് വിമാനം തകര്‍ന്നത് ഈ സംഘര്‍ഷം കാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം യുഎസിനെ പരോക്ഷമായി കുറ്റപ്പെടുത്തി കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ വിമര്‍ശം രൂക്ഷമല്ല. സംഘര്ഷമില്ലായിരുന്നെങ്കില് ഉക്രൈന് വിമാനത്തിലെ കനേഡിയന്‍ പൗരന്മാര് ഇപ്പോള്‍ സന്തോഷത്തോടെ കുടുംബത്തിനൊപ്പം ഇരുന്നേനെ. ഇത്തരം സംഘര്‍ഷത്തില്‍ നിരപരാധികളാണ് കൊല്ലപ്പെടുന്നതെന്നും ട്രൂഡോ പറഞ്ഞു.

അടുത്ത ലക്ഷ്യം
യുഎസ്സിന്റെ അടുത്ത ലക്ഷ്യം ഹിസ്ബുല്ല നേതാവ് ഹസന് നസ്രല്ലയാണ്. ഇറാന് അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ നസ്രല്ല അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ പ്രമുഖനായ അവസാന വ്യക്തിയാണ് നസ്രല്ലയെന്ന് ഇസ്രയേലും പറഞ്ഞു. അദ്ദേഹം ആശങ്കപ്പെടേണ്ടതുണ്ടെന്നും ഇസ്രയേല്‍ പറഞ്ഞു. ഇറാനെതിരെ ഇനി ആക്രമണമുണ്ടായാലോ, യുഎസ്സില്‍ നിന്ന് അമേരിക്ക വിട്ട് പോയില്ലെങ്കിലോ ആക്രമണം ഉറപ്പാണെന്ന് നസ്രല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
-
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
വെടിനിര്‍ത്തലിന് ഇറാന് സമീപിച്ചെന്ന് വീണ്ടും ട്രംപ്; 'ഹോര്‍മുസ് തുറക്കാതെ ഒന്നും നടക്കില്ല' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ











Click it and Unblock the Notifications