കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിലെ വരുംനാളുകള്‍ സുഖകരമല്ല!! ഗ്രീന്‍കാര്‍ഡ് നിര്‍ത്തലാക്കാന്‍ ട്രംപ് ഭരണകൂടം

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാന്‍ ട്രംപ് ഭരണകൂടം. അമേരിക്കയില്‍ ഭക്ഷണം, പണം, മറ്റ് സഹായങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് വേണ്ടി നിലവിലുള്ള ഗ്രീന്‍ കാര്‍ഡ് സംവിധാനമാണ് യുഎസ് ഭരണകൂടം നിര്‍ത്തലാക്കാന്‍ ഒരുങ്ങന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കയില്‍ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെയും ഇത് പ്രതികൂലമായി ബാധിക്കും.

 ഗ്രീന്‍ കാര്‍ഡിലെ ആനുകൂല്യങ്ങള്‍

ഗ്രീന്‍ കാര്‍ഡിലെ ആനുകൂല്യങ്ങള്‍

ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ഒപ്പുവെച്ച പുതിയ ചട്ടം സെപ്തംബറില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. സിലിക്കണ്‍ വാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെക് വ്യവസായത്തെയും രാഷ്ട്രീയ നേതാക്കളെയും ഗ്രീന്‍ കാര്‍ഡ് സംവിധാനം നിര്‍ത്തലാക്കുന്നത് ബാധിക്കും. നിയമം സംബന്ധിച്ച് ജനങ്ങള്‍ക്ക് പ്രതികരണം അറിയിക്കാന്‍ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

തിരിച്ചടി ഇന്ത്യക്കാര്‍ക്ക്!!

തിരിച്ചടി ഇന്ത്യക്കാര്‍ക്ക്!!

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കയില്‍ കഴിയുന്ന എല്ലാ കുടിയേറ്റക്കാരും തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ഡിപ്പാര്‍ട്ട്മെന്റിനെ അറിയിക്കേണ്ടതുണ്ട്. 2018 ഏപ്രില്‍ മാസത്തില്‍ 632,219 ഇന്ത്യന്‍ കുടിയേറ്റക്കാരും അവരുടെ പങ്കാളികളും പ്രായപൂര്‍ത്തിയാവാത്ത മക്കളുമാണ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്. സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക സാമ്പത്തിക സഹായവും സുരക്ഷാ ധനവും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. ഇതിന് പുറമേ അടിയന്തര ഘട്ടങ്ങളില്‍ ചികിത്സാ ഇളവുകളും വരുമാനം കുറഞ്ഞവര്‍ക്ക് സബ്സ്ഡികളും ലഭിക്കും. ഇതിന് പുറമേ പോഷകാഹാര പദ്ധതികളിലും യോഗ്യരായവരെ ഉള്‍പ്പെടുത്തും.

 എച്ച് 4 വിസയും വര്‍ക്ക് പെര്‍മിറ്റും

എച്ച് 4 വിസയും വര്‍ക്ക് പെര്‍മിറ്റും


അമേരിക്കയില്‍ കഴിയുന്ന എച്ച് 4 വിസയുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ അറിയാന്‍ കഴിയുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമായിരുന്നു. അമേരിക്കയില്‍ എച്ച്1 ബി വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പങ്കാളികള്‍ക്ക് രാജ്യത്ത് ജോലി ചെയ്യാന്‍ പെര്‍മിറ്റ് ലഭിക്കുന്നത് എച്ച്4 വിസയിലാണ്.
ഫെഡറല്‍ കോടതയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയില്‍ എച്ച്1 ബി വിസയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കാണ് അമേരിക്കയുടെ തീരുമാനം തിരിച്ചടിയാവുക.

 എച്ച്`1 ബി വിസയും

എച്ച്`1 ബി വിസയും


എച്ച് 1ബി വിസയെ ആശ്രയിച്ച് അമേരിക്കയില്‍ ജോലി ചെയ്യുന്നവരില്‍ നല്ലൊരു ശതമാനം വിദേശികളും ഇന്ത്യക്കാരാണ്. അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ഇത്തരം ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് ഗ്രീന്‍ കാര്‍ഡ് റദ്ദാക്കുന്നത് സംബന്ധിച്ച സൂചനകള്‍ ട്രംപ് ഭരണകൂടം പുറത്തുവിടുന്നത്. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരത്തിലെത്തിയതോടെ തന്നെ കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യക്കാരായ സ്ത്രീകളാണ് ഒബാമ പ്രസിഡന്റായിരിക്കെ പ്രാബല്യത്തില്‍ വന്ന എച്ച് 4 വിസയുടെ ഗുണഭോക്താക്കള്‍. വൈറ്റ് ഹൗസിലെ ഓഫീസ് മാനേജ്മെന്റ് ഓഫ് ബജറ്റിന് ആഭ്യന്തര സുരക്ഷാ വകുപ്പാണ് പുതിയ നിയമം സമര്‍പ്പിക്കുക. സേവ് ജോബ്സ് എന്ന സംഘടന കോടതിയെ സമീപിച്ചതാണ് അമേരിക്കയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തിരിച്ചടിയാവുന്നത്. എച്ച് 4 വിസയുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് യുഎസ് പൗരന്മാരുടെ അവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംഘടന ഉന്നയിക്കുന്ന വാദം.

 ആശയം ഒബാമയുടേത്..

ആശയം ഒബാമയുടേത്..

ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കുന്ന കാലത്താണ് എച്ച് 1ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്ക് രാജ്യത്ത് ജോലി ചെയ്യാനുള്ള അവസരം ഒരുക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ഡൊണാള്‍ഡ‍് ട്രംപ് എച്ച്1 ബി വിസ നിര്‍ത്തലാക്കുമെന്ന കര്‍ശന നിലപാട് തന്നെയാണ് പിന്തുടരുന്നത്. നേരത്തെ പലതവണ ഇതിനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും എച്ച് 4 വിസ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് നാല് തവണ് ട്രംപ് ഭരണകൂടം കോടതിയില്‍ വിശദീകരണം നല്‍കുന്നത്.

English summary
US Plans To Deny Green Cards To Immigrants Who Use Government Benefits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X