കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെയും മക്കളെയും തൊട്ടാല്‍ അകത്താകും, കേരളത്തിലും ഇങ്ങനെ മതിയായിരുന്നു

ഭാര്യയെയും മക്കളെയും പീഡിപ്പിച്ചെന്ന കേസിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉന്നതന്‍ അറസ്റ്റിലായത്.

Google Oneindia Malayalam News

കരോലിന: ദേഷ്യ വന്നപ്പോള്‍ ഭാര്യയെയും മക്കളെയും ഒന്ന് തല്ലി. അതില്‍ ഇപ്പോ എന്താ എത്ര കാര്യം എന്നാവും ചിന്തിയ്ക്കുന്നത്. അമേരിക്കയില്‍ ആണെങ്കില്‍ സംഗതി ഗുരുതരമാണ്. എത്ര വലിയ രാഷ്ട്രീയക്കാരനാണെങ്കിലും പിടിവീഴും.

ക്രിസ് കോര്‍ലേയ്ക്ക് പണി കിട്ടി.

കരോലിനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയാണ് ക്രിസ് കോര്‍ലേ. അമേരിക്കന്‍ പൊലീസിന്‌റെ എമന്‍ജന്‍സി നമ്പറായി 911 ലേക്ക് വന്ന കോള്‍ ആണ് ക്രിസ്സിനെ കുടുക്കിയത്. 'അച്ഛാ ... ഉപദ്രവിയ്ക്കല്ലേ ' എന്ന് അലറി വിളിയ്ക്കുന്ന ശബ്ദമാണ് റെക്കോര്‍ഡ് ആയിരിക്കുന്നതെന്നാണ് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗാര്‍ഹിക പീഡനത്തിന് കേസ്

അമേരിക്കയില്‍ ഭാര്യയെ ഉപദ്രവിയ്ക്കുന്നത് ഗുരുതര കുറ്റമാണ്. കുട്ടികള്‍ ഇതിനെതിരായ സാക്ഷി പറയുക കൂടി ചെയ്താല്‍ ജയില്‍ ശിക്ഷയും പിഴയും നല്ല നടപ്പിനുള്ള വിധിയും ഉണ്ടാകും. ഭാര്യയുമായി ക്രിസ് അടികൂടുന്നതിന് മൂന്ന് മക്കളും അമ്മായി അമ്മയും സാക്ഷികളായി ഉണ്ട്. ഇതേ തുടര്‍ന്നാണ് ഉന്നത രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയിട്ട് പോലും ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇരുപതിനായിരം ഡോളര്‍ കെട്ടി വെച്ച ശേഷമാണ് കോര്‍ലേയ്ക്ക് ജാമ്യം ലഭിച്ചത്.

ആത്മഹത്യാ ശ്രമവും

ഭാര്യയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതാണ് 36കാരനായ ക്രിസിന് എതിരെയുള്ള കേസ്. വിവാഹേതര ബന്ധം ക്രിസിനുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയും ക്രിസ്സും തമ്മില്‍ വഴക്ക് പതിവാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്

പൊതുരംഗത്ത് പ്രശസ്തന്‍

കരോലിനയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പ്രമുഖനാണ് ക്രിസ് കോര്‍ലേ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്ററായി അടുത്ത വര്‍ഷം പരിഗണിയ്ക്കാന്‍ ഇടയുള്ള ആളാണ് ക്രിസ്

English summary
Mr Corley told police his wife thought he was cheating on her, and he pushed her away when she attempted to strike him, the newspaper reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X