കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിലെ ദീപാവലി ആഘോഷം, അമേരിക്കിയിലെ ഇന്ത്യൻ വോട്ടർമാരെ പാട്ടിലാക്കാൻ ജോ ബൈഡൻ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ രാജ്യത്തെ ഇന്ത്യന്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാനുളള നീക്കവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഇന്ത്യ വെസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരെ ലക്ഷ്യം വെച്ചുളള ജോ ബൈഡന്റെ പരാമര്‍ശങ്ങള്‍. അമേരിക്കയിലെ ഭൂരിപക്ഷം ഇന്ത്യന്‍ വോട്ടര്‍മാരും ജോ ബൈഡനൊപ്പമാണ് എന്നാണ് പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും സ്ത്രീവിരുദ്ധവും അധ:പതിച്ചതുമായ സംഘടന, അമ്മ എന്ന പേര് അപമാനം, തുറന്നടിച്ച് പാർവ്വതി വീണ്ടുംഏറ്റവും സ്ത്രീവിരുദ്ധവും അധ:പതിച്ചതുമായ സംഘടന, അമ്മ എന്ന പേര് അപമാനം, തുറന്നടിച്ച് പാർവ്വതി വീണ്ടും

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് ഇന്ത്യന്‍ വംശജയാണ്. ഇക്കാര്യം കൂടി ഊന്നിപ്പറഞ്ഞാണ് ജോ ബൈഡന്റെ ലേഖനം. അമേരിക്കന്‍ വലിയ തോതില്‍ ഇന്ത്യന്‍ വോട്ടര്‍മാരുണ്ട്. അടുത്ത കാലത്തായി ഇന്ത്യക്കാരുടെ ജനസംഖ്യ അമേരിക്കയില്‍ ഉയരുകയാണ്.

US

ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധത്തെ കുറിച്ചും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബിസ്സിനസ്സ് അവസരങ്ങളെ കുറിച്ചും ലേഖനത്തില്‍ പറയുന്നു. നമ്മള്‍ പങ്കുവെയ്ക്കുന്ന മൂല്യങ്ങളുടെ സാമ്യതയില്‍ തനിക്ക് എല്ലായ്‌പ്പോഴും ഇന്ത്യന്‍ സമൂഹത്തോട് അടുപ്പം തോന്നിയിട്ടുണ്ടെന്ന് ബൈഡന്‍ പറയുന്നു. കുടുംബത്തോടും മുതിര്‍ന്നവരോടും ഉളള ഉത്തരവാദിത്തത്തിലും ആളുകളെ ആദരവോടെ കാണുന്നതിലും സ്വയം അച്ചടക്കം പാലിക്കുന്നതിലും സേവനം ചെയ്യുന്നതിലും കഠിനാധ്വാനത്തിലും അടക്കം ഒരേ മൂല്യങ്ങള്‍ ഇരുരാജ്യങ്ങളും പങ്കിടുന്നുവെന്ന് ബൈഡന്‍ കുറിച്ചു.

ബീഹാറില്‍ രണ്ടും കല്‍പ്പിച്ച് തേജസ്വി, 9 ജനപ്രിയ പദ്ധതികള്‍, യൂത്ത് മോഡലുമായി ആര്‍ജെഡി!!ബീഹാറില്‍ രണ്ടും കല്‍പ്പിച്ച് തേജസ്വി, 9 ജനപ്രിയ പദ്ധതികള്‍, യൂത്ത് മോഡലുമായി ആര്‍ജെഡി!!

അമേരിക്കയില്‍ 20 ലക്ഷത്തോളം ഇന്ത്യന്‍ വോട്ടര്‍മാരാണ് ഉളളത്. നോര്‍ത്ത് കരോലിന, വിര്‍ജീനിയ, പെന്‍സില്‍വാനിയ, മിഷിജണ്‍, ജോര്‍ജിയ, ടെക്‌സാസ് പോലുളള സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ വീട്ടില്‍ ദീപാവലി വിരുന്ന് ഒരുക്കിയതിനെ കുറിച്ചും ബൈഡന്‍ പറയുന്നു..

Recommended Video

cmsvideo
US presidential election: Donald Trump says he will have to leave the country if he loses

ഒരു ഐറിഷ് കത്തോലിക്കന്‍ വൈസ് പ്രസിഡണ്ടായ താന്‍ വീട്ടില്‍ ഹിന്ദുക്കളുടേയും സിഖുകാരുടേയും ജൈനരുടേയും ആഘോഷം സംഘടിപ്പിക്കുകയും അതില്‍ മുസ്ലീംകളും ക്രിസ്ത്യാനികളും അടക്കമുളള ഇന്ത്യന്‍ അമേരിക്കക്കാര്‍ പങ്കെടുക്കുകയും ചെയ്തു. ഇത് ആ സമൂഹത്തിന്റെ ബഹുമുഖത്വം വെളിവാക്കുന്നുവെന്നും ബൈഡന്‍ കുറിച്ചു. കമല ഹാരിസിന്റെ ഇന്ത്യന്‍ വേരുകളെ കുറിച്ചും ലേഖനത്തിലുണ്ട്. കമല ഹാരിസിന്റെ അച്ഛനും മുത്തച്ഛനും സ്വാതന്ത്ര്യ സമരത്തിലെ പോരാളികള്‍ ആണെന്ന് ജോ ബൈഡന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
US Polls 2020: Democratic nominee Joe Biden's op-ed to reach to Indian voters in Amercia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X