കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാൾസ് ട്രംപും ജോ ബൈഡനും തമ്മിൽ രണ്ടാം സംവാദം, ട്രംപിന് മുന്നിലുളള അവസാനത്തെ അവസരം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം സംവാദം ഇന്ന് നടക്കും. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനും തമ്മിലുളള രണ്ടാം സംവാദത്തെ അമേരിക്ക ആകാംഷയോടെയാണ് നോക്കിക്കാണുന്നത്.

ചുമ്മാ കുറേ പൈസ വാരിത്തരൂ എന്നല്ല, ഹിറ്റ് ഗായകർക്ക് പോലും സെക്യൂരിറ്റിപ്പണി, വീണ്ടും വിജയ് യേശുദാസ്ചുമ്മാ കുറേ പൈസ വാരിത്തരൂ എന്നല്ല, ഹിറ്റ് ഗായകർക്ക് പോലും സെക്യൂരിറ്റിപ്പണി, വീണ്ടും വിജയ് യേശുദാസ്

തിരഞ്ഞെടുപ്പിന് 12 ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ഇരു സ്ഥാനാര്‍ത്ഥികളും രണ്ടാം പോരിന് ഒരുങ്ങുന്നത്. ഒരു മണിക്കൂര്‍ ആണ് രണ്ട് നേതാക്കളും തമ്മിലുളള സംവാദം. ഒരു സാധാരണ സംവാദം നടത്തിയാല്‍ പോര ട്രംപിന്. കാരണം ഇതിനകം പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളിലെല്ലാം ട്രംപ് ജോ ബൈഡന് പിന്നിലാണുളളത്. ചില സംസ്ഥാനങ്ങളില്‍ ഇരുവരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്.

US

ലക്ഷക്കണക്കിന് അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഒരു അവസാന അവസരം കൂടിയാണ് ഈ സംവാദത്തിലൂടെ ട്രംപിന് ലഭിക്കുന്നത്. അത് ഏത് രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്നിടത്താണ് ട്രംപ് മിടുക്ക് തെളിയിക്കേണ്ടത്. ഇരുവരും തമ്മില്‍ നടന്ന ആദ്യത്തെ സംവാദത്തില്‍ ജോ ബൈഡന് മുന്നില്‍ ട്രംപിന് മുട്ട് മടക്കേണ്ടി വന്നിരുന്നു. രണ്ടാം സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയതിനെ തുടര്‍ന്ന് അത് സംഘാടകര്‍ നേരത്തെ റദ്ദാക്കിയിരുന്നു.

വിജയും വടിവേലുവും രാഷ്ട്രീയത്തിലേക്ക്, വാതില്‍ തുറന്നിട്ട് ബിജെപി, സസ്‌പെന്‍സ് നിറഞ്ഞ് തമിഴ്‌നാട്വിജയും വടിവേലുവും രാഷ്ട്രീയത്തിലേക്ക്, വാതില്‍ തുറന്നിട്ട് ബിജെപി, സസ്‌പെന്‍സ് നിറഞ്ഞ് തമിഴ്‌നാട്

ഡൊണാള്‍ഡ് ട്രംപ് കൊവിഡ് ബാധിതന്‍ ആയിരുന്ന സാഹചര്യത്തില്‍ രണ്ടാം സംവാദം ഓണ്‍ലൈനായി നടത്താന്‍ ആയിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഓണ്‍ലൈനായി സംവാദത്തിന് ഇല്ലെന്ന് ട്രംപ് അറിയിക്കുകയായിരുന്നു. ആദ്യത്തെ സംവാദനത്തില്‍ കൊവിഡ് പ്രതിരോധം അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡണ്ടിനെ പ്രതിസന്ധിയിലാക്കിയത്.

ഇന്നത്തെ സംവാദത്തില്‍ മ്യൂട്ട് ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൈഡന്‍ സംസാരിക്കുമ്പോള്‍ അനാവശ്യമായി ട്രംപ് നടത്തിയ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് ഇക്കുറി മ്യൂട്ട് ബട്ടണ്‍ ഏര്‍പ്പെടുത്താനുളള തീരുമാനം. ഒരു സ്ഥാനാര്‍ത്ഥി സംസാരിക്കുമ്പോള്‍ അടുത്ത ആളുടെ മൈക്ക് ഓഫ് ചെയ്യും. കൊവിഡ് പ്രതിരോധം അടക്കമുളള വിഷയങ്ങള്‍ തന്നെ ആവും ഇന്നത്തെ സംവാദത്തിലും ഉയരുക. ട്രംപ് എങ്ങനെ ഇവയെ പ്രതിരോധിക്കും എന്നാണ് കണ്ടറിയേണ്ടത്.

ഇതാണോ അന്വേഷണാത്മക പത്രപ്രവർത്തനം? റിപ്പബ്ലിക് ടിവിയെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതിഇതാണോ അന്വേഷണാത്മക പത്രപ്രവർത്തനം? റിപ്പബ്ലിക് ടിവിയെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി

English summary
US Polls 2020: Donald Trump and Joe Biden to face each other in the second debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X