കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും ട്വിസ്റ്റ്, ട്രംപിന്റെ പെന്‍സില്‍വാനിയയില്‍ ബൈഡന് ലീഡ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്. ജോര്‍ജിയയ്ക്ക് പിന്നാലെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് പെന്‍സില്‍വാനിയയിലും ലീഡ്. വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ട്രംപ് ലീഡ് നിലനിര്‍ത്തിയ സംസ്ഥാനമാണ് പെന്‍സില്‍വാനിയ. 5587 വോട്ടിന്റെ ലീഡാണ് ജോ ബൈഡനുളളത്.

ജോർജിയയിൽ ജോ ബൈഡനും ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച്, റീകൗണ്ടിംഗ് നടത്തും, ഫലം വൈകുംജോർജിയയിൽ ജോ ബൈഡനും ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച്, റീകൗണ്ടിംഗ് നടത്തും, ഫലം വൈകും

2016ല്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍വാനിയ. ഇക്കുറിയും ട്രംപ് നിലനിര്‍ത്തും എന്നുറപ്പിച്ച സംസ്ഥാനം. 20 ഇലക്ടറല്‍ വോട്ടുകള്‍ ഉളള പെന്‍സില്‍വാനിയയിലെ വിജയം ട്രംപിന് അനിവാര്യമാണ്. നിലവില്‍ ഫലം അറിയാന്‍ ബാക്കിയുളള ഏത് സംസ്ഥാനത്ത് ജയിച്ചാലുും പെന്‍സില്‍വാനിയയില്‍ തോല്‍ക്കുകയാണെങ്കില്‍ ട്രംപിന് പ്രസിഡണ്ട് പദവി തിരിച്ച് പിടിക്കാനാവില്ല.

trump

ഈ ഘട്ടത്തിലാണ് ട്രംപിനെ ഞെട്ടിച്ച് കൊണ്ട് അവസാന ലാപ്പില്‍ ബൈഡന്‍ പെന്‍സില്‍വാനിയയില്‍ ലീഡ് നേടിയിരിക്കുന്നത്. ജോ ബൈഡന് ഇപ്പോഴുളളത് 264 ഇലക്ടറല്‍ വോട്ടുകളാണ്. നിലവില്‍ നെവാഡയിലും പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലുമാണ് ബൈഡന്‍ ലീഡ് ചെയ്യുന്നത്. ഈ ലീഡ് തുടര്‍ന്നാല്‍ ബൈഡന് 42 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിക്കും.

പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്താന്‍ 270 ഇലക്ടറല്‍ വോട്ടുകളാണ് വേണ്ടതെന്നിരിക്കേ മൂന്നിടത്തും വിജയിക്കാനായാല്‍ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കും. പെന്‍സില്‍വാനിയ മാത്രം നേടിയാല്‍ പോലും 273 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡന് പ്രസിഡണ്ട് പദവി ഉറപ്പിക്കാം. 16 ഇലക്ടറല്‍ വോട്ടുകള്‍ ഉളള ജോര്‍ജിയയില്‍ ഇതുവരെ 99 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞിട്ടുണ്ട്.

ബൈഡൻ വിജയപ്രഖ്യാപനത്തിനെന്ന് സൂചന, രാജ്യത്തെ അഭിസംബോധന ചെയ്യും, വീടിന് സുരക്ഷ ശക്തംബൈഡൻ വിജയപ്രഖ്യാപനത്തിനെന്ന് സൂചന, രാജ്യത്തെ അഭിസംബോധന ചെയ്യും, വീടിന് സുരക്ഷ ശക്തം

ബൈഡന്‍ ലീഡ് ചെയ്യുന്ന നേവാഡയില്‍ 6 ഇലക്ടറല്‍ വോട്ടുകള്‍ ആണുളളത്. ഇവിടെ 84 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞു. നിലവില്‍ സ്വിംഗ് സ്‌റ്റേറ്റുകളില്‍ ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്നത് നോര്‍ത്ത് കരോലിനയില്‍ മാത്രമാണ്. ഇവിടെ 15 ഇലക്ടറല്‍ വോട്ടുകള്‍ ആണുളളത്. നിലവില്‍ 214 ഇലക്ടറല്‍ വോട്ടുകള്‍ ഉളള ട്രംപിന് നോര്‍ത്ത് കരോലീനയില്‍ വിജയിച്ചാലും 229 വോട്ടുകള്‍ മാത്രമേ ലഭിക്കുകയുളളൂ.

ട്രംപ് വൈറ്റ് ഹൗസ് ഒഴിയുകയാണോ? ചർച്ചയായി മഞ്ഞ ട്രക്ക്, ട്രോളുമായി സോഷ്യൽ മീഡിയട്രംപ് വൈറ്റ് ഹൗസ് ഒഴിയുകയാണോ? ചർച്ചയായി മഞ്ഞ ട്രക്ക്, ട്രോളുമായി സോഷ്യൽ മീഡിയ

ട്രംപിനെതിരെ ബൈഡന്റെ മറുപണി.. 'പണിതത് ബ്ലൂൾ വാൾ'.. കൂറ്റൻ മുന്നേറ്റത്തിന് പിന്നിൽട്രംപിനെതിരെ ബൈഡന്റെ മറുപണി.. 'പണിതത് ബ്ലൂൾ വാൾ'.. കൂറ്റൻ മുന്നേറ്റത്തിന് പിന്നിൽ

English summary
US Polls 2020: Joe Biden has taken a lead over President Donald Trump in Pennsylvania
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X