കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡൻ വിജയപ്രഖ്യാപനത്തിനെന്ന് സൂചന, രാജ്യത്തെ അഭിസംബോധന ചെയ്യും, വീടിന് സുരക്ഷ ശക്തം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാമത് പ്രസിഡണ്ടായി ജോ ബൈഡനെത്തും എന്നത് ഉറപ്പായിരിക്കുകയാണ്. പെന്‍സില്‍വാനിയയിലും ബൈഡന്‍ ലീഡ് നേടിയതോടെ ഡൊണാള്‍ഡ് ട്രംപിന് വൈറ്റ് ഹൗസിന്റെ പടിയിറങ്ങേണ്ടി വരും. വിജയം ഉറപ്പിച്ച ജോ ബൈഡന്‍ പുലര്‍ച്ചെ രാജ്യത്തെ അഭിസംബോധന ചെയ്യും എന്നാണ് അദ്ദേഹത്തിന്റെ ടീം അറിയിച്ചിരിക്കുന്നത്.

പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ തന്റെ വിജയം പ്രഖ്യാപിച്ച് കൊണ്ടുളള പ്രസംഗമായിരിക്കും ജോ ബൈഡന്‍ നടത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ടീം പ്രസംഗം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അതേസമയം എത്ര മണിക്കാണ് ജോ ബൈഡന്റെ അഭിസംബോധന എന്നത് വ്യക്തമല്ല. ബൈഡന്‍ മാത്രമല്ല വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസും ബൈഡന് ശേഷം അഭിസംബോധന നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

us

പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് അടുക്കുന്ന പശ്ചാത്തലത്തില്‍ ജോ ബൈഡന്റെ ഡെലാവെയറിലെ വില്‍മിംഗ്ടണിലുളള വീടിന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ക്ഷമയോടെ കാത്തിരിക്കാനാണ് അണികളോട് ജോ ബൈഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം തോല്‍വി അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നിലവിലെ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപ്.

തിരഞ്ഞെടുപ്പ് തീര്‍ന്നിട്ടില്ല എന്നാണ് ട്രംപ് ക്യാംപ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. അവസാനിക്കാത്ത നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തിയാണ് ജോ ബൈഡനെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ വിജയി ആയി തെറ്റായി പ്രചരിപ്പിക്കുന്നത് എന്നാണ് ട്രംപിന്റെ ക്യാംപെയ്ന്‍ ജനറല്‍ കൗണ്‍സില്‍ മാറ്റ് മോര്‍ഗാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

Recommended Video

cmsvideo
Jo biden leads at trump's pennsylvania

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സ്വിംഗ് സ്‌റ്റേറ്റുകളില്‍ ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും അരിസോണയിലും നെവാഡയിലും മുന്നില്‍ എത്തിയതോടെയാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഉറപ്പായത്. പെന്‍സില്‍വാനിയയില്‍ ഒന്‍പതിനായിരത്തിലധികം വോട്ടിന്റെ ലീഡ് ജോ ബൈഡനുണ്ട്. 20 ഇലക്ടറല്‍ വോട്ടുളള ഇവിടെ ജയിച്ചാല്‍ 270 എന്ന മാന്ത്രിസഖ്യ ബൈഡന്‍ എളുപ്പത്തില്‍ മറികടക്കും.

English summary
US Polls 2020: Joe Biden planning to give prime-time address tonight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X