ഭാവിയിൽ ചൈനയുടെ സൈനിക താവളം പാകിസ്താനിൽ!!! ഇന്ത്യയ്ക്ക് പെന്‍റഗണിന്‍റെ മുന്നറിയിപ്പ്
ജിബൂട്ടിയിൽ ചൈന സൈനിക താവളം സ്ഥാപിക്കുന്നത് ഏറ്റവുമധികം ഭീഷണിയാവുക ഇന്ത്യയ്ക്കാണ്
വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കയുടെ പ്രവചനം. ഭാവിയിൽ ചൈന പാകിസ്താനില്‍ സൈനിക താവളം നിർമിക്കുമെന്നാണ് പെന്‍റഗൺ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ആഫ്രിക്കൻ രാഷ്ട്രമായ ജിബൂട്ടിയിലും ചൈന കൂടുതൽ സൈനിക താവളങ്ങള്‍ സ്ഥാപിക്കുമെന്നും പെന്‍റഗണ്‍ യുഎസ് കോണ്‍ഗ്രസിൽ അവതരിപ്പിച്ച 97 പേജുള്ള വാര്‍ഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2016ൽ ചൈനീസ് സൈന്യത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും പെന്‍ഗൺ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 180 ബില്യൺ ഡോളറാണ് ചൈന ഇതിനായി ചെലവഴിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈന ഔദ്യോഗികമായി പ്രതിരോധ മേഖലയ്ക്ക് വേണ്ടി ബജറ്റില്‍ വകയിരുത്തുന്നത് 954.34 യുവാനാണെന്നും പെന്‍റഗൺ ചൂണ്ടിക്കാണിക്കുന്നു.
പാകിസ്താൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ അധിക സൈനിക താവളങ്ങള്‍ സ്ഥാപിക്കുന്നതോടെ ഈ രാജ്യങ്ങളുമായുള്ള സൗഹൃദവും തന്ത്രപ്രധാന താൽപ്പര്യങ്ങളും ഏറെനാൾ നിലനിര്‍ത്താൻ കഴിയുമെന്നും പെന്‍റഗൺ വ്യക്തമാക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ വടക്കുപടിഞ്ഞാറന്‍ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജിബൂട്ടിയിൽ ചൈന സൈനിക താവളം സ്ഥാപിക്കുന്നത് ഏറ്റവുമധികം ഭീഷണിയാവുക ഇന്ത്യയ്ക്കാണ്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മർ എന്നീ രാഷ്ട്രങ്ങളുമായി ചൈനയുടെ സൈനിക സഖ്യം ഇതിന് ആക്കം കൂട്ടുകയും ചെയ്യും. എന്നാൽ പാകിസ്താനില്‍ ചൈന സൈനിക താവളം സ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പ്രശ്നങ്ങൾ നേരിട്ട് റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നില്ല.

ചൈനീസ് ആയുധകയറ്റുമതിയില്‍ ഏഷ്യന്‍- പസിഫിക് മേഖലയിലെ പ്രാഥമിക വിപണിയെന്ന നിലയിൽ ഇപ്പോൾ തന്നെ പാകിസ്താൻ മാറിയിട്ടുണ്ട്. ചൈനീസ് സൈന്യത്തിന്‍റെ അഭിവൃത്തി സമുദ്രത്തിലും ബഹിരാകാശ രംഗത്തും ഒരു പോലെ പ്രതിഫലിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്ന പെന്‍റഗൺ 2020ഓടെ ചൈന ആഭ്യന്തരമായി വിമാനവാഹിനി കപ്പൽ വികസിപ്പിച്ചെടുക്കുമെന്നും കൂട്ടിച്ചേർക്കുന്നു.
-
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications