മോദിയെ കണ്ടപ്പോള്‍ ഒബാമയ്ക്ക് നാക്ക് പിഴച്ചു, വിളിച്ചത് ഇങ്ങനെ...
പ്രധാനമന്ത്രി സ്ഥാനമേറ്റ ഉടനെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംഭവിച്ച നാക്ക് പിഴ വന്‍ വിവാദമായിരുന്നു. രാഷ്ട്രപിതാവായ മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്നാണ് മോദി അന്ന് വിളിച്ചത്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യവേയാണ് മോദിയുടെ നാക്ക് പിഴച്ചത്. ഇതിന് മുമ്പും മോദി ഗാന്ധിജിയെ മോഹന്‍ലാല്‍ ആക്കിയിരുന്നു.
ഇത്തവണ നരേന്ദ്ര മോദി അമേരിക്കയില്‍ പോയപ്പോള്‍ ഇത്തരത്തിലുള്ള അബദ്ധങ്ങളൊന്നും സംഭവിച്ചില്ല. എന്നാല്‍ മോദിക്ക് നാക്ക് പിഴച്ചില്ലെങ്കിലും മറ്റൊരാള്‍ക്ക് നാക്ക് പിഴച്ചു. മറ്റാര്‍ക്കുമല്ല സാക്ഷാല്‍ ബറാക് ഒബാമയ്ക്ക്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസിഡണ്ട് നരേന്ദ്ര മോദി എന്നാണ് ഒബാമ തെറ്റി വിളിച്ചത്.

തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയ്ക്കിടെ നടത്തിയ ഒരു പ്രസ്താവനയ്ക്കിടെയാണ് ഒബാമ മോദിയെ പ്രസിഡണ്ടാക്കിയത്. വൈറ്റ് ഹൗസ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇത് വ്യക്തമായി കേള്‍ക്കാമായിരുന്നു. ക്ലീന്‍ എനര്‍ജിക്ക് വേണ്ടിയുള്ള പ്രസിഡണ്ട് നരേന്ദ്ര മോദിയുടെ ആര്‍ജവത്തോടെയുള്ള പ്രവര്‍ത്തനത്തില്‍ നങ്ങളും പ്രചോദിതരായി എന്നായിരുന്നു ഒബാമയുടെ വാക്കുകള്‍.
പിന്നീട് പ്രസിഡണ്ട് മോദിയെ പ്രധാനമന്ത്രിയായി തിരുത്തിയ സന്ദേശം വൈറ്റ് ഹൗസ് പുറത്തുവിട്ടു. അമേരിക്കയില്‍ പ്രധാനസ്ഥാനത്തുള്ളത് പ്രസിഡണ്ടാണല്ലോ, ഇന്ത്യയില്‍ പ്രധാനസ്ഥാനത്തുള്ളത് മോദിയും ആണല്ലോ. അതുകൊണ്ടായിരിക്കണം ഒബാമയ്ക്ക് മോദിയെ കണ്ടപ്പോള്‍ പ്രസിഡണ്ട് എന്ന് തോന്നിപ്പോയത് എന്നായിരുന്നു ഒബാമയുടെ നാക്ക് പിഴയെപ്പറ്റി ഒരു വിരുതന്റെ കമന്റ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications