കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കണ്ടപ്പോള്‍ ഒബാമയ്ക്ക് നാക്ക് പിഴച്ചു, വിളിച്ചത് ഇങ്ങനെ...

  • By Muralidharan
Google Oneindia Malayalam News

പ്രധാനമന്ത്രി സ്ഥാനമേറ്റ ഉടനെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംഭവിച്ച നാക്ക് പിഴ വന്‍ വിവാദമായിരുന്നു. രാഷ്ട്രപിതാവായ മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്നാണ് മോദി അന്ന് വിളിച്ചത്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യവേയാണ് മോദിയുടെ നാക്ക് പിഴച്ചത്. ഇതിന് മുമ്പും മോദി ഗാന്ധിജിയെ മോഹന്‍ലാല്‍ ആക്കിയിരുന്നു.

ഇത്തവണ നരേന്ദ്ര മോദി അമേരിക്കയില്‍ പോയപ്പോള്‍ ഇത്തരത്തിലുള്ള അബദ്ധങ്ങളൊന്നും സംഭവിച്ചില്ല. എന്നാല്‍ മോദിക്ക് നാക്ക് പിഴച്ചില്ലെങ്കിലും മറ്റൊരാള്‍ക്ക് നാക്ക് പിഴച്ചു. മറ്റാര്‍ക്കുമല്ല സാക്ഷാല്‍ ബറാക് ഒബാമയ്ക്ക്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസിഡണ്ട് നരേന്ദ്ര മോദി എന്നാണ് ഒബാമ തെറ്റി വിളിച്ചത്.

obamahugsmodi

തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയ്ക്കിടെ നടത്തിയ ഒരു പ്രസ്താവനയ്ക്കിടെയാണ് ഒബാമ മോദിയെ പ്രസിഡണ്ടാക്കിയത്. വൈറ്റ് ഹൗസ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇത് വ്യക്തമായി കേള്‍ക്കാമായിരുന്നു. ക്ലീന്‍ എനര്‍ജിക്ക് വേണ്ടിയുള്ള പ്രസിഡണ്ട് നരേന്ദ്ര മോദിയുടെ ആര്‍ജവത്തോടെയുള്ള പ്രവര്‍ത്തനത്തില്‍ നങ്ങളും പ്രചോദിതരായി എന്നായിരുന്നു ഒബാമയുടെ വാക്കുകള്‍.

പിന്നീട് പ്രസിഡണ്ട് മോദിയെ പ്രധാനമന്ത്രിയായി തിരുത്തിയ സന്ദേശം വൈറ്റ് ഹൗസ് പുറത്തുവിട്ടു. അമേരിക്കയില്‍ പ്രധാനസ്ഥാനത്തുള്ളത് പ്രസിഡണ്ടാണല്ലോ, ഇന്ത്യയില്‍ പ്രധാനസ്ഥാനത്തുള്ളത് മോദിയും ആണല്ലോ. അതുകൊണ്ടായിരിക്കണം ഒബാമയ്ക്ക് മോദിയെ കണ്ടപ്പോള്‍ പ്രസിഡണ്ട് എന്ന് തോന്നിപ്പോയത് എന്നായിരുന്നു ഒബാമയുടെ നാക്ക് പിഴയെപ്പറ്റി ഒരു വിരുതന്റെ കമന്റ്.

English summary
When US President Barack Obama referred to Prime Minister Narendra Modi as president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X