വിസാ നിരോധനം നടപ്പിലാക്കാന്‍ നിയമപോരാട്ടമെന്ന് ട്രംപ്; യുദ്ധപ്രഖ്യാപനം ഐസിസിനെതിരെയും!!
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വംശീയാതിക്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കമമെന്നും കന്‍സാസിലും ജൂത സമൂഹങ്ങള്‍ക്ക് നേരെയും ഉണ്ടായ വംശീയ അതിക്രമങ്ങളില്‍ അപലപിച്ച ട്രംപ് ചൂണ്ടിക്കാണിക്കുന്നു. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും പ്രസിഡന്റായി അധികാരമേറ്റ ശേഷം യുഎസ് കോണ്‍ഗ്രസിനെ ആദ്യമായി അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രസ്താവന.
കന്‍സാസിലെ ഒലാത്ത് ബാറില്‍ വച്ച് ഫെബ്രുവരി 22നാണ് അമേരിക്കന്‍ പൗരന്റെ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ കുച്ചിഭോട്ട്‌ലെ കൊല്ലപ്പെടുന്നത്. എന്റെ രാജ്യത്തുനിന്നും കടന്നുപോകൂ എന്നാക്രോശിച്ചുകൊണ്ടെത്തിയ അക്രമി ശ്രീനിവാസിനും സുഹൃത്തുക്കള്‍ക്കുമെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ യുഎസ് പൗരന്‍ ഇയാന്‍ ഗ്രിലോട്ടിനും തെലങ്കാന സ്വദേശിയുമായി അലോക് മദസാനിയ്ക്കും പരിക്കേറ്റിരുന്നു. മുന്‍ യുഎസ് നാവിക സേന ഉദ്യോസ്ഥനായ ആഡം പ്യൂരിന്റണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഭീകരവാാദത്തിനെതിരെ
അമേരിക്കയെ ഇസ്ലാമിക ഭീകരതയില്‍ നിന്ന് മോചിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ് പരിശോധന അസാധ്യമായ നാടുകളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേയ്ക്ക് പ്രവേശനം നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കണം
അമേരിക്കയില്‍ എത്തുന്നവര്‍ രാജ്യത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിയ്ക്കണമെന്നും അമേരിക്കന്‍ പൗരന്മാര്‍ക്ക് ജോലി ഇല്ലാതാവുന്ന കരാറുകളില്‍ നിന്ന് രാജ്യം പിന്മാറുമെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.

കുടിയേറ്റം- നിലപാടില്‍ ഒത്തുതീര്‍പ്പില്ല
വിസാ നിരോധനം നടപ്പിലാക്കുന്നതിന് നിയമപോരാട്ടം നടത്തുമെന്നും കോണ്‍ഗ്രസില്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. സമൂഹത്തെ രക്ഷിക്കുന്നതിന് വേണ്ടി കുടിയേറ്റ നിയമം ശക്തിപ്പെടുത്തുകയും ശമ്പളം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും ട്രംപ് പറയുന്നു. കുടിയേറ്റം തടയുന്നതിനായി അമേരിക്കയുടെ ദക്ഷിണ അതിര്‍ത്തിയില്‍ ഉടന്‍ മതില്‍ പണിയുമെന്നും കോണ്‍ഗ്രസില്‍ ട്രംപ് വ്യക്തമാക്കി.

യുദ്ധം ഐസിസിനെതിരെ
ക്രിസ്ത്യാനികളെന്നോ മുസ്ലിങ്ങളെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഐസിസ് കൊന്നൊടുക്കുന്നുവെന്നും മുസ്ലിം രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രങ്ങളുടേയും സഹായത്തോടെ ഐസിസിനെ നശിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കുന്നു.

പൗരസംരക്ഷണത്തിന് പദ്ധതികള്‍
അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിന് കിമിനല്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിയ്ക്കാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും.












Click it and Unblock the Notifications