കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫിസ് സയീദിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ്; കണ്ടെത്താന്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തി

  • By S Swetha
Google Oneindia Malayalam News

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് പാകിസ്താനില്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജമാഅത്ത് ഉദ്-ദവാ മേധാവിയെ കണ്ടെത്താന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 'പത്തുവര്‍ഷത്തെ തിരച്ചിലിന് ശേഷം മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍' ഇന്ന് പാകിസ്താനില്‍ അറസ്റ്റിലായി. അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്! ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ഒരൊറ്റ വിമതനും വരില്ല... ഒരാളൊഴിച്ച്; പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിച്ച് ബിജെപിയുടെ അടിഒരൊറ്റ വിമതനും വരില്ല... ഒരാളൊഴിച്ച്; പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിച്ച് ബിജെപിയുടെ അടി

യുഎന്‍ അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിച്ച ഹാഫിസ് സയീദിനെ തീവ്രവാദ കുറ്റത്തിന് അറസ്റ്റ് ചെയ്തതായി പാകിസ്താന്‍ അധികൃതര്‍ അറിയിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തില്‍ ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്താനിരിക്കെയാണ് ഇത്തരത്തിലൊരു നീക്കം.

donald-trump-25

2008 നവംബര്‍ 26 ന് 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബ എന്ന തീവ്രവാദ സംഘടനയുടെ സ്ഥാപകനായ ഹാഫിസ് സയീദാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയ്ക്കെതിരായ നടത്തിയ തീവ്രവാദ കേസുകളുടെ രേഖയും 10 പാകിസ്താന്‍ തീവ്രവാദികള്‍ മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകളും ഉണ്ടായിരുന്നിട്ടും, ഹാഫിസ് സയീദിനെ സ്വതന്ത്രമായി കറങ്ങാനും ഇന്ത്യന്‍ വിരുദ്ധ റാലികളില്‍ അഭിസംബോധന ചെയ്യാനും പാകിസ്താന്‍ വര്‍ഷങ്ങളായി അനുവദിച്ചിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയ ഹാഫിസിനെ തീവ്രവാദ ധനകാര്യ നിരീക്ഷണ കേന്ദ്രമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ 'ഗ്രേ ലിസ്റ്റില്‍' ഉള്‍പ്പെടുത്തിയിരിക്കുന്നു.


അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ഈ മാസം ആദ്യം പാകിസ്ഥാന്‍ ഹാഫിസ് സയീദിനെതിരെ തീവ്രവാദ കുറ്റം ചുമത്തിയിരുന്നു. ഒരു പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 2017 ല്‍ ഹാഫിസ് സയീദിനെയും അദ്ദേഹത്തിന്റെ നാല് സഹായികളെയും പാകിസ്ഥാന്‍ തടഞ്ഞുവച്ചിരുന്നുവെങ്കിലും പഞ്ചാബിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് അവരുടെ തടവ് നീട്ടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 11 മാസത്തിന് ശേഷം വിട്ടയച്ചു.

നവംബറില്‍ മുംബൈ ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന് തൊട്ടുമുമ്പ് ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ യുഎസ് പാകിസ്ഥാനോട് ആവശ്യപ്പെടുകയും 5 മില്യണ്‍ ഡോളര്‍ പുതിയ പാരിതോഷികം വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.

English summary
US president Donald Trump about arrest of Hafiz Saeed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X