കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്; വിമർശനം ഇറക്കുമതി തീരുവ വിഷയത്തിൽ!

Google Oneindia Malayalam News

വാഷിങ്ടൺ: ഇന്ത്യക്കെതിരെ വീണ്ടും തുറന്നടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർധിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് വീണ്ടും രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

<strong>ഇന്ത്യയുടെ സാമ്പത്തിക അക്കൗണ്ടിൽ നിന്ന് കാണാതായത് 1.7 ലക്ഷം കോടി രൂപ; ഉയരുന്നത് നിരവധി ചോദ്യങ്ങൾ, കാണാതായതിന് പിന്നിലെ രഹസ്യം ഇതാണ്...</strong>ഇന്ത്യയുടെ സാമ്പത്തിക അക്കൗണ്ടിൽ നിന്ന് കാണാതായത് 1.7 ലക്ഷം കോടി രൂപ; ഉയരുന്നത് നിരവധി ചോദ്യങ്ങൾ, കാണാതായതിന് പിന്നിലെ രഹസ്യം ഇതാണ്...

ഇന്ത്യ തോന്നിയപോലെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. അത് ഇനിയും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ട്വീറ്റിൽ കുറച്ചു. ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാപദവി യു.എസ്. പിന്‍വലിച്ചതിന് പിന്നാലെയാണ് 28 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ജൂണ്‍ മാസത്തില്‍ ഇന്ത്യ വർധിപ്പിച്ചത്.

Donald Trump

ഇതിന് മുന്നേയും ഇറക്കുമതി തീരുവ വർധിപ്പിച്ച നടപടി ഇന്ത്യ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ജൂൺ 1 മുതൽ നികുതി ഉയർത്തിയ യുഎസ് നടപടിക്ക് മറുപടിയായി, അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താൻ ജൂൺ മാസമാദ്യമാണ് ഇന്ത്യ തീരുമാനിച്ചത്. ജൂൺ അഞ്ചിന് ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണനയും അമേരിക്ക പിൻവലിച്ചിരുന്നു.

English summary
US President Donald Trump against India on tariff issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X