മെക്സിക്കോയ്ക്കുള്ള തീരുവ വർധന ഒരു മാസത്തേക്ക് മരവിപ്പിച്ച് ഡൊണാൾഡ് ട്രംപ്; തീരുമാനം ചർച്ചക്കൊടുവിൽ
വാഷിങ്ടൺ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച അവസാന നിമിഷ ചർച്ചകൾക്ക് ശേഷം മെക്സിക്കോക്കെതിരായ ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള ഒരു മാസത്തേക്ക് താൽക്കാലികമായി നിർത്താൻ തീരുമാനിച്ചു. 25 ശതമാനം അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള തീരുമാനം ആണ് മരവിപ്പിച്ചത്.
ഒരു മാസത്തേക്ക് തീരുവ വർധന നടപ്പാക്കില്ലെന്ന് ധാരണയായതായി വൈറ്റ് ഹൗസും മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷൈൻബൗവും അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് തീരുവ വർധനവ് നിലവിൽ വരാനിരുന്നത്. തിങ്കളാഴ്ച ട്രംപും ക്ലൗഡിയയും മുക്കാൽ മണിക്കൂറോളം ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം എന്നാണ് റിപ്പോർട്ട്.

വളരെ സൗഹാർദമായ സംഭാഷണത്തിന് ശേഷം തീരുവകൾ ഒരു മാസത്തേക്ക് താത്ക്കാലികമായി നിർത്താൻ താൻ സമ്മതിച്ചതായി ട്രംപ് പറഞ്ഞു. ഞങ്ങളുടെ രണ്ട് രാജ്യങ്ങൾക്കിടയിൽ ഒരു ഡീൽ നേടാൻ ശ്രമിക്കുമ്പോൾ, ആ സമയത്ത് കൂടുതൽ ചർച്ചകൾ ഉണ്ടാവും, ട്രംപ് പറഞ്ഞു.
ഞങ്ങളുടെ ബന്ധത്തോടും പരമാധികരാത്തോടും വലിയ ബഹുമാനത്തോടെ പ്രസിഡന്റ് ട്രംപുമായി നല്ല സംഭാഷണം നടത്തി എന്ന്
ഇടതുപക്ഷക്കാരനായ ഷെയിൻബോം പറഞ്ഞു.
യു എസ്മായുള്ള അതിർത്തിയിൽ 10000 സെനികരെ കൂടി വിന്യസിക്കുമെന്ന് മെക്സിക്കോ യു എസിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ക്ലൗഡിയ പറഞ്ഞു. യു എസിലേക്കുള്ള ലഹകി മരുന്ന് കള്ളക്കടത്ത് തടയുക എന്നതായിരിക്കും ഇവരുടെ പ്രധാന ദൗത്യം. മെക്സികോയ്ക്ക് മേൽ തീരുവ ചുമത്തുന്നതിന് ട്രംപ് പ്രധാവ കാരണമായി പറഞ്ഞിരുന്നത് തെക്കൻ അതിർത്തിയിലൂടെയുള്ള ലഹരിമരുന്ന് കടത്ത് തടയുന്നില്ല എന്നതായിരുന്നു. കാനഡയുടെ തീരുവ വർധനവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയുമായും ട്രംപ് ചർച്ച നടത്തുമെന്നാണ് വിവരം.
കാനേഡിയൻ പ്രധാനമന്ത്രിയുമായി ട്രംപ് സംസാരിച്ചിരുന്നുവെന്നും എന്നാൽ ചർച്ചകൾ ശരിയായ രീതിയിൽ നടക്കുന്നില്ലെന്നുമാണ് വിവരം.
അതേ സമയം മെക്സിക്കോയും കാനഡയും അമേരിക്കയുടെ ഏറ്റവും വലിയ വ്യാപര പങ്കാളികൾ ആയതിനാൽ ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള തീരുമാനം ഇരു രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ട്രംപിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് 155 ബില്യൺ കനേഡിയൻ ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications