കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളവോട്ടിന് സാധ്യത: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടക്കാനുണ്ടെന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. മെയില്‍ വോട്ടിങില്‍ വ്യാപക തട്ടിപ്പുണ്ടെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ആരോപിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള തെളിവുകളൊന്നും പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

'യൂണിവേഴ്സല്‍ മെയില്‍-ഇന്‍ വോട്ടിങ്ങിലൂടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൃത്യതയില്ലാത്തതും വഞ്ചനാപരവുമായ തിരഞ്ഞെടുപ്പായിരിക്കും നടക്കുക. ഇത് രാജ്യത്തിന് വലിയ നാണക്കേടാകുമെന്നും ആളുകള്‍ക്ക് കൃത്യമായും സുരക്ഷിതമായും വോട്ടുചെയ്യാനാകുന്നത് വരെ തിരഞ്ഞെടുപ്പ് നീട്ടീ വയ്ക്കണം'-ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ 32.9 ശതമാനം എന്ന റെക്കോഡ് നിരക്കിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് ട്രംപിന്‍റെ ട്വീറ്റ് പുറത്തു വന്നത്.

donaldtrump

മുന്‍ പ്രസിഡന്‍റായ ജോണ്‍ ടൈലര്‍ ഒപ്പിട്ട നിയമപ്രകാരം നംവബറിലെ ആദ്യ തിങ്കളാഴ്ചക്ക് ശേഷം ആദ്യ ചൊവ്വാഴ്ചയാണ് അമേരിക്കയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കാബിനറ്റ് ചേരാതെ ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. ഇത് സഭയില്‍ പാസാക്കിയെടുക്കുക എന്നുള്ളതും സഭയില്‍ പ്രയാസകരമായ കാര്യമാണ്. ഇതുവരെ പുറത്തുവന്ന സര്‍വ്വേകള്‍ പ്രകാരം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനേക്കാള്‍ പോയിന്‍റ് നിലയില്‍ എട്ട് ശതമാനം മുന്നിലാണ്.

ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്: ബിസിനസ് താൽപ്പര്യങ്ങൾക്ക് തിരിച്ചടിയായാൽ ബന്ധം വിഛേദിക്കുമെന്ന്!ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്: ബിസിനസ് താൽപ്പര്യങ്ങൾക്ക് തിരിച്ചടിയായാൽ ബന്ധം വിഛേദിക്കുമെന്ന്!

യുഎഇയും ഒമാനും അകലന്നു: സുപ്രധാന കരാറില്‍ നിന്നും യുഎഇയെ പുറത്താക്കി പുതിയ സുല്‍ത്താന്‍യുഎഇയും ഒമാനും അകലന്നു: സുപ്രധാന കരാറില്‍ നിന്നും യുഎഇയെ പുറത്താക്കി പുതിയ സുല്‍ത്താന്‍

English summary
US President donald trump asks postponing election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X