ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണക്കാരിൽ ഇന്ത്യയും; ആരോപണവുമായി ഡൊണാൾഡ് ട്രംപ്!!
ലണ്ടൻ: ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇംഗ്ലണ്ടിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ പരാമർശം. ഇന്ത്യയെ മാത്രമല്ല റഷ്യയെയും ചൈനയെയും അദ്ദേഹം വിമർശിക്കുന്നുണ്ട്.
ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, ജലമോ ഇല്ല. ചില നഗരങ്ങളിൽ ചെന്നാൽ ശ്വസിക്കാൻ പോലും കഴിയില്ല. ആ വായുവാണ് മുകളിലേക്ക് പോകുന്നത്. അതേസമയം ഇതിന്റഎ ഉത്തരവാദിത്തമൊന്നും ഈ രാജ്യങ്ങൾ ഏറ്റെടുകക്കുന്നില്ല. അമേരിക്കയിലെ കാലാവസ്ഥ കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരീസ് ഉടമ്പടിയെന്നും അദ്ദേഹം ആരോപിച്ചു. പാരീസ് ഉടമ്പടി അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു. പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു












Click it and Unblock the Notifications