Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്കുള്ള സാമ്പത്തിക സഹായം റദ്ദാക്കി ട്രംപ്; ' അവര്‍ക്ക് ധാരാളം പണമുണ്ട്, നമ്മളെന്തിന് സഹായിക്കണം'

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായം റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനെന്ന പേരില്‍ നല്‍കിയിരുന്ന ഫണ്ടാണ് ട്രംപ് റദ്ദാക്കിയത്. 21 മില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു ഈയിനത്തില്‍ അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയിരുന്നത്. അതായത് ഏകദേശം 160 കോടി രൂപ.

ഈ ഫണ്ട് റദ്ദാക്കാനുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനത്തിന് ട്രംപ് അംഗീകാരം നല്‍കി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന താരിഫുകളും കണക്കിലെടുക്കുമ്പോള്‍ ഇത്തരം സാമ്പത്തിക സഹായത്തിന്റെ ആവശ്യകത എന്താണ് എന്നും അദ്ദേഹം ചോദിച്ചു. ഫെബ്രുവരി 16 ന് ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ ഡോജ് നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

Donald Trump

'നമ്മള്‍ എന്തിനാണ് ഇന്ത്യയ്ക്ക് 21 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കുന്നത്? അവര്‍ക്ക് കൂടുതല്‍ പണമുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അവരുടെ താരിഫ് വളരെ ഉയര്‍ന്നതായതിനാല്‍ നമുക്ക് അവിടെ എത്താന്‍ പ്രയാസമാണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്, ഈ സഹായം ആവശ്യമുണ്ടോ?', അദ്ദേഹം ചോദിച്ചു.

ഇന്ത്യയിലെ വോട്ടര്‍മാരുടെ വോട്ടെടുപ്പിനുള്ള വിഹിതം ഉള്‍പ്പെടെ യുഎസ് നികുതിദായകര്‍ ധനസഹായം നല്‍കുന്ന 22 മില്യണ്‍ യുഎസ് ഡോളര്‍ ചെലവ് റദ്ദാക്കിയതായി ഡോജ് പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കന്‍ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ളതല്ല എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വിവിധ പേരില്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.

അമേരിക്കന്‍ സാമ്പത്തിക സഹായം ഇന്ത്യയില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന വിദേശ ഇടപെടലിന്റെ തെളിവാണിത് എന്നായിരുന്നു ബിജെപിയുടെ ആരോപണം. സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.

അതേസമയം രാജ്യത്തുടനീളം ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) കൂടുതല്‍ താങ്ങാനാവുന്നതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മൂന്ന് എക്‌സിക്യൂട്ടീവ് ഉത്തരവുകളിലും ട്രംപ് ഒപ്പുവച്ചു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള പദ്ധതികളും ട്രംപ് അംഗീകരിച്ചിട്ടുണ്ട്. ഓട്ടോ താരിഫുകള്‍ക്ക് പുറമേ, ഏപ്രില്‍ 1 മുതല്‍ തന്നെ ഫാര്‍മസ്യൂട്ടിക്കല്‍സ്, മൈക്രോചിപ്പുകള്‍ എന്നിവയില്‍ 25% ഇറക്കുമതി നികുതി ചുമത്താനുള്ള പദ്ധതികളും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+