2026 ലോകകപ്പ്: വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് ട്രംപ്, പ്രഖ്യാപിത ദൗത്യം ഇങ്ങനെ
വാഷിംഗ്ടൺ: ലോക ഫുട്ബോളിന്റെ ഭരണ സമിതിയായ ഫിഫയുടെ പ്രസിഡന്റ് ഗിയാനി ഇൻഫാൻ്റിനോയ്‌ക്കൊപ്പം ഓവൽ ഓഫീസിൽ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച 2026 ലോക കപ്പിനായി വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. " സാമ്പത്തിക വളർച്ചയും വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കുമ്പോൾ രാജ്യത്തിന്റെ അഭിമാനവും ആതിഥ്യമര്യാദയും പ്രകടിപ്പിക്കുക," എന്നതാണ് ടാസ്ക് ഫോഴ്സിന്റെ പ്രഖ്യാപിത ദൗത്യം, ട്രംപ് അധ്യക്ഷനാകും.
മെക്സിക്കോയുമായും കാനഡയുമായും ഉള്ള വ്യാപാര സംഘർഷങ്ങൾ 2026 ഫുട്ബോൾ ലോകകപ്പിന് ഉത്തേജനമാകുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. 2026 ലെ ലോക കപ്പിലെ സഹ ആതഥേയരായ രാജ്യങ്ങളുമായി തന്റെ ഭരണകൂടം തുടരുന്ന തർക്കം ടൂർണമെന്റിനെ ബാധിക്കുമെന്ന ആരോപണങ്ങൾ ട്രംപ് തള്ളി.

യു എസ്, കാനഡ, മെക്സികോ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഫുട്ബോൾ സംഘാടനത്തെ എങ്ങനെ ബാധിച്ചേക്കാമെന്ന ചോദ്യത്തിന് അത് കൂടുതൽ ആവേശകരമാകുമെന്നാണ് താൻ കരുതുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. പിരിമുറുക്കം നല്ല കാര്യമാണ്. അത് കാര്യങ്ങൾ കൂടുതൽ ആവേശകരമാക്കും. ഫുട്ബോൾ സംഘാടനത്തിന് ഞങ്ങളൊരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കായിക പരിപാടി ആസൂത്രണം ചെയ്യുന്നതിന് ടാസ്ക് ഫോഴ്സ് സഹായിക്കും ട്രംപ് പറഞ്ഞു.
2026 ൽ മൂന്ന് രാജ്യങ്ങളിലായി 104 മത്സരങ്ങൾ കളിക്കുന്ന 48 ടീമുകളിലേക്ക് ലോക കപ്പ് വ്യാപിപ്പിക്കും. ആദ്യമായാണ് ടൂർണമെന്റ് രാജ്യങ്ങൾക്കിടയിൽ വിഭജിക്കുന്നത്. 104 മത്സരങ്ങളിൽ എഴുപത്തിയെട്ട് യു എസ്സിലും മെക്സിക്കോയിലും കാനഡയിലും 13 മത്സരങ്ങൾ വീതവും ഒരു ദിവസം ആറ് മത്സരങ്ങൾ നടക്കും. ജൂലായ് 19 ന് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ.
ലോകമെമ്പാടും നിന്ന് യാത്ര ചെയ്ത് എത്തുന്ന ഓരോ സന്ദർശകർക്കും സുരക്ഷിതത്വവും സന്തോഷവും ടാസ്ക് ഫോഴ്സ് ഉറപ്പാക്കുമെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാൻ്റിനോ പറഞ്ഞു. വൈറ്റ് ഹൗസ് ക്രിപ്റ്റോകറൻസി ഉച്ചകോടിയുടെ തുടക്കത്തിൽ ട്രോഫി കാണിക്കാൻ ട്രംപ് പിന്നീട് ഇൻഫാന്റിനോ കൊണ്ടുവന്നു.












Click it and Unblock the Notifications