• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആനമണ്ടത്തരവുമായി ട്രംപ്; നെറ്റി ചുളിച്ച് മോദി, ഭൂട്ടാന്‍ ഇന്ത്യയിലല്ലേ!! ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടോ

  • By Desk

വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ ഇങ്ങനെ ഒരു പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്ന് പറയാം. തോന്നിയ പോലെ സംസാരിക്കുന്ന രാഷ്ട്ര നേതാവ്. വിദേശ രാജ്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ പ്രസിഡന്റ് ട്രംപിനില്ലെന്ന് തെളിക്കുന്ന ഒരു പുസ്തകം വീണ്ടും ചര്‍ച്ചയാകുകയാണ്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെയാണ് മാസങ്ങള്‍ക്ക് മുമ്പ് വിപണിയിലെത്തിയ പുസ്തകം വീണ്ടും ചര്‍ച്ചയാകുന്നത്.

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന കാര്യം ട്രംപിന് അറിയില്ലായിരുന്നുവത്രെ. ഇക്കാര്യം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരിക്കല്‍ പറഞ്ഞ് അബദ്ധത്തില്‍പ്പെടുകയും ചെയ്തു. മറ്റു രാജ്യങ്ങളോട് നയതന്ത്ര ബന്ധങ്ങള്‍ വിട്ട് സംസാരിക്കുന്ന ട്രംപിന്റെ രീതി നേരത്തെയും വിവാദമായിരന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ത്യയും ചൈനയും

ഇന്ത്യയും ചൈനയും

ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്നില്ലല്ലോ എന്നാണ് ട്രംപ് പ്രധാനമന്ത്രി മോദിയോട് പറഞ്ഞതത്രെ. ഇത് കേട്ട മോദി ആദ്യം ഞെട്ടി. പിന്നീട് നടക്കാനിരുന്ന ചര്‍ച്ചകള്‍ മാറ്റിവയ്ക്കുമെന്ന് കരുതിയെന്നും പുസ്തകത്തില്‍ പറയുന്നു. പുലിസ്റ്റര്‍ ജേതാക്കളായ മാധ്യമപ്രവര്‍ത്തകരുടെ പുസ്തകത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ലാഘവത്തോടെ കണ്ടു

ലാഘവത്തോടെ കണ്ടു

വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകരാണ് ഫിലിപ്പ് റക്കറും കാരോള്‍ ലിയോണിങും. ഇവര്‍ രചിച്ച പുസ്തകത്തിലാണ് ട്രംപിന്റെ മണ്ടത്തരങ്ങള്‍ വിശദീകരിക്കുന്നത്. വളരെ പ്രധാനപ്പെട്ടതും ഗൗരവമുള്ളതുമായ ചര്‍ച്ചകളും വിഷയങ്ങളും ട്രംപ് ലാഘവത്തോടെയാണ് കണ്ടിരുന്നത് എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

കൂടിക്കാഴ്ച റദ്ദാക്കി മടങ്ങുമോ

കൂടിക്കാഴ്ച റദ്ദാക്കി മടങ്ങുമോ

ട്രംപിന്റെ ചോദ്യം കേട്ട് ആദ്യം ഞെട്ടിയ മോദി പിന്നീട് പതിയെ വിഷയങ്ങളിലേക്ക് കടന്നു. മോദി കൂടിക്കാഴ്ച റദ്ദാക്കി മടങ്ങുമോ എന്ന് സംശയിച്ചതായി ട്രംപിന്റെ ഒരു സഹായി പറഞ്ഞുവെന്നും പുസ്തകത്തില്‍ പറയുന്നു. അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ കുറയ്ച്ചുവെന്നും സഹായി ഗ്രന്ഥകര്‍ത്താക്കളോട് പറഞ്ഞു.

ബന്ധം കുറഞ്ഞില്ല

ബന്ധം കുറഞ്ഞില്ല

കഴിഞ്ഞ ജനുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ യാതൊരു വിള്ളലുമുണ്ടായില്ലെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കാരണം ഫെബ്രുവരിയില്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്തില്‍ ട്രംപിന് വമ്പന്‍ സ്വീകരണമാണ് മോദി ഒരുക്കിയത്.

നേപ്പാളും ഭൂട്ടാനും ഇന്ത്യയില്‍

നേപ്പാളും ഭൂട്ടാനും ഇന്ത്യയില്‍

ഇന്ത്യയുടെ ഭൂമിശാസ്ത്രം സംബന്ധിച്ച് ട്രംപിന് യാതൊരു പരിജ്ഞാനവുമില്ലെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവവും നേരത്തെ വാര്‍ത്തയായിരുന്നു. നേപ്പാളും ഭൂട്ടാനും ഇന്ത്യയിലാണെന്നാണ് അദ്ദേഹം കരുതിയിരുന്നത്. ഇക്കാര്യം മാധ്യമങ്ങളുമായി സംസാരിക്കവെ ട്രംപ് പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തിരുത്തിയെന്ന് ടൈം മാഗസിന്‍ റിപ്പോര്‍ട്ടര്‍ നേരത്തെ വിശദീകരിച്ചിരുന്നു.

സൗദിയെ വിരട്ടി

സൗദിയെ വിരട്ടി

നേപ്പാളിനെ നിപ്പിള്‍ എന്നും ഭൂട്ടാനെ ബട്ടണ്‍ എന്നും ട്രംപ് ചിരിച്ചുകൊണ്ട് തെറ്റായി ഉച്ഛരിച്ചുവെന്നും ടൈം കറസ്‌പോണ്ടന്റ് പറയുന്നു. ട്രംപിന്റെ പല പ്രസ്താവനകളും നേരത്തെ വിവാദമായിരുന്നു. അടുത്തിടെ സൗദിയുമായുള്ള തര്‍ക്കത്തിനിടെ അദ്ദേഹം ഭീഷണിയുടെ സ്വരം സ്വീകരിച്ചതും ചര്‍ച്ചയായിരുന്നു. എണ്ണവില തര്‍ക്കത്തില്‍ സൗദിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

ചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടു

'മഹാരാഷ്ട്രയില്‍ ബിജെപിക്ക് അടിതെറ്റും; എംഎല്‍എമാരുടെ കൂട്ടരാജി', പാളയത്തില്‍ പട ഓര്‍മിപ്പിച്ച് സേന

സൗദിയില്‍ വെടിവയ്പ്; മിസൈല്‍ ആക്രമണം, 6 പേര്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പരിക്ക്

English summary
American President Donald Trump didn't know India-China share border: Book Reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X