കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാൾഡ് ട്രംപിന്റെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനം തെറിക്കും..?? റഷ്യയ്ക്ക് വേണ്ടി ചാരപ്പണി..!!

  • By Anamika
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധവും, അതന്വേഷിച്ച എഫ്ബിഐ ഡയറക്ടറെ പുറത്താക്കിയ നടപടിയുമെല്ലാം ഡൊണാള്‍ഡ് ട്രംപിന്റെ കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണ്. പ്രസിഡണ്ട് പദവി തെറിക്കുന്നിടത്തോളം ഗൗരവതരമാണ് അമേരിക്കയിലെ കാര്യങ്ങള്‍. ട്രംപിന്റെ നടപടികളെ ന്യായീകരിക്കാന്‍ വൈറ്റ് ഹൗസ് കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍, ഡെമോക്രാറ്റ് അംഗങ്ങള്‍ പ്രസിഡണ്ടിനെ പുറത്താക്കുന്ന ഇംപീച്ച്‌മെന്റ് നടപടിയെക്കുറിച്ച് ആലോചിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

പിള്ള ക്യാബിനറ്റ് റാങ്കിന് അര്‍ഹന്‍..! തറവാട്ടില്‍ ആനയുണ്ട്..! നായര്‍ മാടമ്പി..! നൈസായ്ട്ട് തേച്ചു..പിള്ള ക്യാബിനറ്റ് റാങ്കിന് അര്‍ഹന്‍..! തറവാട്ടില്‍ ആനയുണ്ട്..! നായര്‍ മാടമ്പി..! നൈസായ്ട്ട് തേച്ചു..

മലപ്പുറത്തെ മതപണ്ഡിതന് ഭാര്യമാര്‍ നാല്..!! മൊഴി ചൊല്ലല്‍ കത്ത് വഴി .!! ഒടുക്കം പണി കിട്ടി..!!മലപ്പുറത്തെ മതപണ്ഡിതന് ഭാര്യമാര്‍ നാല്..!! മൊഴി ചൊല്ലല്‍ കത്ത് വഴി .!! ഒടുക്കം പണി കിട്ടി..!!

അപൂർവ്വമായ നടപടി

വളരെ അപൂര്‍വ്വമായി മാത്രമേ പ്രസിഡണ്ടിനെ പുറത്താക്കുന്ന ഇംപീച്ച്‌മെന്റ് നടപടിക്ക് അമേരിക്ക സാക്ഷ്യം വഹിച്ചിട്ടുള്ളൂ. 1868ല്‍ ആന്‍ഡ്രൂ ജോണ്‍സണ്‍, 1998ല്‍ ബില്‍ ക്ലിന്റണ്‍ എന്നിവര്‍ പ്രതിനിധി സഭയില്‍ നടപടി നേരിട്ടുവെങ്കിലും സെനറ്റില്‍ രക്ഷപ്പെടുകയായിരുന്നു.

ഗുരുതര ആരോപണങ്ങൾ

ഗുരുതരങ്ങളായ ആരോപണങ്ങളാണ് നിലവിലെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അഭിമുഖീകരിക്കുന്നത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്നും ട്രംപിന്റെ പ്രചാരണ സംഘം റഷ്യയുമായി ബന്ധപ്പെട്ടിരുന്നുവെന്നും നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു.

അന്വേഷണം തടഞ്ഞു

തിരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെക്കുറിച്ച് അന്വേഷിച്ചിരുന്ന എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയിരുന്നു. പിന്നാലെ തന്നെ അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ളിന്നിന്റെ റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടുവെന്നും വാര്‍ത്ത വന്നു.

നിഷേധിച്ച് വൈറ്റ്ഹൌസ്

എഫ്ബിഐയുടെ അന്വേഷണത്തില്‍ പ്രസിഡണ്ട് ഇടപെടുന്നുവെന്ന ആരോപണം ഗുരുതരമാണ്. എന്നാല്‍ ആരോപണം വൈറ്റ് ഹൗസ് നിഷേധിച്ചിട്ടുണ്ട്. മൈക്കിള്‍ ഫ്‌ളിന്‍ നല്ല വ്യക്തിയാണെന്ന് അഭിപ്രായപ്പെടുക മാത്രമേ പ്രസിഡണ്ട് ചെയ്തിട്ടുള്ളൂ എന്നാണ് വൈറ്റ് ഹൈസ് ന്യായീകരിക്കുന്നത്.

രഹസ്യങ്ങൾ കൈമാറി

അതു കൂടാതെ അമേരിക്കയുടെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ട്രംപ് റഷ്യയുമായി പങ്കുവെച്ചുവെന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, റഷ്യന്‍ അംബാസിഡര്‍ സെര്‍ജി കിസ്ല്യാക് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രഹസ്യ വിവരങ്ങള്‍ കൈമാറിയതെന്നാണ് ആരോപണം.

സ്ഥാനം ത്രിശങ്കുവിൽ

ഈ റിപ്പോര്‍ട്ട് വ്യാജമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിക്കുന്നു. റഷ്യന്‍ ബന്ധം അന്വേഷിച്ച കോമിയെ പുറത്താക്കിയ ശേഷമായിരുന്നു ട്രംപും റഷ്യന്‍ പ്രതിനിധികളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഈ ആരോപണവും ശരിയാണെങ്കില്‍ അമേരിക്കയുടെ 45മത്തെ പ്രസിഡണ്ടിന് സ്ഥാനം തെറിച്ചേക്കുമെന്നതില്‍ സംശയം വേണ്ട.

കൂടുതൽ വാർത്തകൾ വായിക്കാം

സിപിഎമ്മിന്റെ അന്ത്യം അടുത്തു..!! പിണറായി വിജയനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ..!!സിപിഎമ്മിന്റെ അന്ത്യം അടുത്തു..!! പിണറായി വിജയനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ..!!

English summary
President Donald Trump faces grave accusations that he has obstructed justice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X