ഡൊണാള്‍ഡ് ട്രംപിന് കോറോണ ഇല്ല; പരിശോധന ഫലം നെഗറ്റീവ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവ്. വൈറ്റ് ഹൗസാണ് ട്രംപിന്റെ കൊറോണ ഫലം പുറത്തുവിട്ടത്. ബ്രസീലിയന്‍ പ്രസിഡണ്ട് സംഘത്തിലെ പ്രതിനിധികളുമായി ട്രംപ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇവര്‍ക്കെല്ലാം കൊറോണ ഫലം പോസിറ്റീവായിരുന്നു.
ട്രംപിനെ സന്ദര്‍ശിച്ച് ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ട്രംപും പരിശോധനയക്ക് വിധേയമായത്. ബ്രസീല്‍ പ്രധാനമന്ത്രി ജെയര്‍ ബെല്സുനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയായ ഫാബിയോ വാജ്ന്‍ഗര്‍ട്ടന്‍ എന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രസീല്‍ പ്രസിഡണ്ടിന്റെ ഫ്ളോറിഡ സന്ദര്‍ശനത്തില്‍ ഇദ്ദേഹവും പങ്കെടുത്തിരുന്നു.

അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് 50 പേരാണ് മരിച്ചത്. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 5800 കടന്നു. 156098 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യ ബെഗോണ ഗോമസിനും കൊറോണ ഫലം പോസിറ്റീവാണ്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്താകമാനം കോറോണ പടരുന്ന സാഹചര്യത്തില്‍ പ്രവേശന വിസാ വിതരണം നിര്‍ത്തിവെക്കാനാണ് യുഎസ് തീരുമാനം. മാര്‍ച്ച് 17 മുതല്‍ വിസ വിതരണം നിര്‍ത്തിവെക്കും. എന്നാല്‍ ഡിപ്ലോമാറ്റിക് വിസക് ഇത് ബാധകമല്ല. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടൊയാണ് ഈ നീക്കം.
അബുദാബിയില്‍ എല്ലാ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാ അടച്ചിടണമെന്ന് പ്രഖ്യാപിച്ചിരുന്നു. സഞ്ചാരികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുതതാണ് മുന്‍കരുതല്‍. വാട്ടര്‍തീം പാര്‍ക്കുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ മാര്‍ച്ച് 15 മുതല്‍ 31 വരെ താല്‍ക്കാലികമായി അടച്ചിടും. ആള്‍ക്കുട്ടങ്ങള്‍ ഒഴിവാക്കുന്നതിനും രോഗ ബാധയെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ലുവേ അബുദാബി, ഖസര്‍ അല്‍ വത്താന്‍, അല്‍ ഐന്‍ പാലസ് മ്യൂസിയം, അല്‍ ഐന്‍ ഒയാസീസ്, അല്‍ ജഹിലി കോട്ട, ഖസര്‍ അല്‍ മുവാജി, വാര്‍ണര്‍ ബ്രദേഴ്സ് വേള്‍ഡ്, യാസ് വാട്ടര്‍വേള്‍ഡ്, ഫെരാരി വേള്‍ഡ്, ക്ലൈമ്പ് എന്നിവയാണ് അടച്ചിടുക.
സംസ്ഥാനത്ത് ഇതുവരെ 22 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ നടപടികള്‍ ഫലം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.ആശുപത്രിയില്‍ 106 പേരാണ് ഉള്ളത്. 7607 സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്. 302 പേര് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. രോഗപ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പരിശോധനകള്‍ക്കും പോലീസിനെ കൂടി ഉപയോഗിക്കാനും തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ സര്‍ക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ കടുത്ത മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
-
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി












Click it and Unblock the Notifications