Get Updates
Get notified of breaking news, exclusive insights, and must-see stories!

"സമയം അതിക്രമിക്കുന്നു, ഒന്നും അവശേഷിക്കില്ല"; ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും പൂർണ്ണമായും സ്തംഭിച്ച പശ്ചാത്തലത്തിൽ ഇറാനെതിരെ അതിരൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മധ്യപൂർവേഷ്യൻ മേഖലയിലെ മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്ക് ശേഷം സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന ഘട്ടത്തിലാണ് ട്രംപിന്റെ പുതിയ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ഇറാൻ എത്രയും വേഗം ചർച്ചകളോട് സഹകരിക്കണമെന്നും അല്ലാത്തപക്ഷം അവർക്ക് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ട്രംപ് നടത്തിയ അതീവ രഹസ്യമായ ടെലിഫോൺ സംഭാഷണത്തിൽ സൈനിക നടപടി ചർച്ച ചെയ്തതായാണ് വിവരം.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ഡൊണാൾഡ് ട്രംപ് ഇറാന് കടുത്ത ഭാഷയിൽ താക്കീത് നൽകിയത്. "ഇറാന്റെ കാര്യത്തിൽ സമയം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവർ എത്രയും വേഗം അനുകൂലമായ നടപടികളിലേക്ക് കടക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അവരിൽ ഒന്നും തന്നെ ബാക്കിയുണ്ടാകില്ല. സമയം ഏറ്റവും വിലപ്പെട്ടതാണ്," ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചു.

അമേരിക്ക മുന്നോട്ടുവെച്ച കടുത്ത വ്യവസ്ഥകൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ട് മണിക്കൂറുകൾക്കകമാണ് ട്രംപിന്റെ ഈ ഭീഷണി സ്വരത്തിലുള്ള പ്രതികരണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഫാർസ്' (Fars News Agency) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ചർച്ചകൾ പുനരാരംഭിക്കുന്നതിനായി അമേരിക്ക പ്രധാനമായും മൂന്ന് നിബന്ധനകളാണ് ഇറാന് മുന്നിൽ വെച്ചിട്ടുള്ളത്.

donald-trump-1779044982 jpg

ഇറാൻ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിൽ 400 കിലോഗ്രാം അമേരിക്കയ്ക്ക് കൈമാറണം, രാജ്യത്ത് ഒരൊറ്റ ആണവനിലയം മാത്രമേ പ്രവർത്തനക്ഷമമായി നിലനിർത്താൻ പാടുള്ളൂ, കൂടാതെ നിലവിലെ സംഘർഷങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് യാതൊരുവിധ യുദ്ധനഷ്ടപരിഹാരവും അമേരിക്ക നൽകില്ല എന്നിവയാണ് യുഎസിന്റെ പ്രധാന വ്യവസ്ഥകൾ.

എന്നാൽ അമേരിക്കയുടെ ഈ കടുത്ത വ്യവസ്ഥകളെല്ലാം തന്നെ ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. ചർച്ചകളിൽ പങ്കെടുക്കണമെങ്കിൽ തങ്ങളുടേതായ നിബന്ധനകൾ അംഗീകരിക്കണമെന്ന് ഇറാനും വാശിപിടിക്കുന്നു. തങ്ങൾക്ക് മേൽ ചുമത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായി നീക്കുക, മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ വിദേശ ആസ്തികൾ വിട്ടുനൽകുക, യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുക, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേൽ (Strait of Hormuz) ഇറാന്റെ അധികാരം അംഗീകരിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി നിഴലിക്കുകയാണ്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ആഴ്ചകൾക്ക് മുൻപ് ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+