കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ 'ആളെ കൊല്ലി' ആണെന്ന് ട്രംപിന് നേരത്തെ അറിയാം; പക്ഷേ... ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് അമേരിക്ക. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ കാരണം ജീവന്‍ നഷ്ടമായതും അമേരിക്കയിലാണ്. കൊറോണ മഹാ വിപത്ത് സൃഷ്ടിക്കാന്‍ പര്യാപ്തമായതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരത്തെ അറിയാമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍.

എല്ലാം ട്രംപ് അറിഞ്ഞിട്ടും അദ്ദേഹം കാര്യമാക്കിയില്ലെന്നാണ് പറയപ്പെടുന്നത്. മുതിര്‍ന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാഡിന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ലോകത്ത് വന്‍ ചര്‍ച്ചയായിരിക്കുകയാണ് ഈ വെളിപ്പെടുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

 വെറും ജലദോഷ പനിയല്ല

വെറും ജലദോഷ പനിയല്ല

വെറും ജലദോഷ പനിയല്ല കൊറോണ കാരണം മനുഷ്യനുണ്ടാകുക എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അറിയാമായിരുന്നു. ഫെബ്രുവരിയില്‍ ഇക്കാര്യം അദ്ദേഹം അറിഞ്ഞു. പക്ഷേ ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ് ചെയ്തത്- ബോബ് വുഡ്‌വാഡിന്റെ പുസ്തകത്തില്‍ പറയുന്നു.

നേരത്തെ ചര്‍ച്ച ചെയ്തു

നേരത്തെ ചര്‍ച്ച ചെയ്തു

ബോബ് വുഡ്‌വാഡും ട്രംപും തമ്മില്‍ ഈ വിഷയം നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. കൊറോണ മഹാമാരിയാണെന്നും നിരവധി പേരുടെ ജീവനെടക്കുമെന്നും തനിക്കറിയാമെന്ന് ട്രംപ് പറഞ്ഞുവെന്നാണ് ബോബ് വുഡ്‌വാഡ് പറയുന്നത്. പക്ഷേ, ജനങ്ങളെ പരിഭ്രാന്തരാക്കേണ്ട എന്ന് കരുതി മൗനം പാലിക്കുന്നു എന്നും ട്രംപ് പറഞ്ഞുവത്രെ.

റെക്കോഡ് ചെയ്തു

റെക്കോഡ് ചെയ്തു

പുറത്തിറങ്ങാന്‍ പോകുന്ന ബോബ് വുഡ്‌വാഡിന്റെ പുസ്തകത്തെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപിന്റെ വാക്കുകള്‍ ബോബ് വുഡ്‌വാഡ് റെക്കോഡ് ചെയ്തിരുന്നു. ടെലിഫോണ്‍ വഴിയാണ് ട്രംപും ബോബ് വുഡ്‌വാഡും തമ്മില്‍ ഫെബ്രുവരി ഏഴിന് സംസാരിച്ചത്.

ജനുവരി 28ന്

ജനുവരി 28ന്

ഫ്‌ളു ബാധിക്കുന്നതിനേക്കാള്‍ ഗൗരവമുള്ളതാണ് കൊറോണ. നിരവധി പേരുടെ മരണത്തിന് ഇടയാക്കുന്നതാണിത് എന്ന് ട്രംപ് ഊന്നിപ്പറഞ്ഞുലെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ജനുവരി 28ന് രഹസ്യാന്വേഷണ വിഭാഗം വൈറസ് സംബന്ധിച്ച് ട്രംപിനെ അറിയിച്ചിരുന്നുവെന്നും ബോബ് വുഡ്‌വാഡിന്റെ റേജ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

വലിയ ഭീഷണി

വലിയ ഭീഷണി

ഈ മാസം 15നാണ് ബോബ് വുഡ്‌വാഡിന്റെ പുസ്തകം പുറത്തിറങ്ങുക. ട്രംപിന്റെ ഭരണകാലത്ത് നേരിടുന്ന ഏറ്റവും വലിയ ദേശീയ സുരക്ഷാ ഭീഷണിയാകും കൊറോണ വൈറസ് എന്ന് ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ ട്രംപിനെ ബോധിപ്പിച്ചിരുന്നുവത്രെ. 2019 ഡിസംബറിനും 2020 ജൂലൈക്കുമിടയില്‍ 18 അഭിമുഖങ്ങളാണ് ബോബ് വുഡ്‌വാഡ് അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയിട്ടുള്ളത്.

 നിസാരമാക്കി തള്ളി

നിസാരമാക്കി തള്ളി

ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ ട്രംപ് അവഗണിച്ചു. നിസാരമാക്കി തള്ളി. ജനങ്ങളെ പരിഭ്രാന്തരാക്കേണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കൊറോണ വൈറസിന്റെ ഗൗരവം അമേരിക്കന്‍ ജനതിയില്‍ നിന്ന് മറച്ചുവച്ചതത്രെ. അതേമസമയം, കൊറോണ വൈറസിന്റെ കാര്യത്തില്‍ ചൈനയെ പഴി ചാരുകയാണ് ട്രംപ് തുടക്കം മുതല്‍ ചെയ്തിരുന്നത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ

കൊറോണയെ പ്രതിരോധിക്കുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഈ വിവരങ്ങള്‍ ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ഒരു പക്ഷേ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയേല്‍ക്കാനും ഇത് കാരണമാകും.

190000 പേര്‍ മരിച്ചു

190000 പേര്‍ മരിച്ചു

കൊറോണ വൈറസ് കാരണം അമേരിക്കയില്‍ 190000 പേരാണ് മരിച്ചത്. 63 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണത്തില്‍ ഈ വിഷയം വരുംദിവസങ്ങളില്‍ പ്രാധാനമായി ഉന്നയിക്കാനാണ് സാധ്യത. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ച രാജ്യമാണ് അമേരിക്ക.

ആ ഭാര്യ സ്ത്രീയായിരുന്നില്ല... 8 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞു, സംഭവം ഇങ്ങനെആ ഭാര്യ സ്ത്രീയായിരുന്നില്ല... 8 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞു, സംഭവം ഇങ്ങനെ

English summary
US President Donald Trump knew coronavirus was deadly, Reveals in New book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X