Get Updates
Get notified of breaking news, exclusive insights, and must-see stories!

2016 ല്‍ ഡൊണാള്‍ഡ് ട്രംപ് ആദായ നികുതി ഇനത്തില്‍ അടച്ചത് വെറും 750 ഡോളറെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: 2016 ല്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ആദായ നികുതി ഇനത്തില്‍ അടച്ചത് വെറും 750 ഡോളര്‍. ന്യൂയോര്‍ക്ക് ടൈസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ വര്‍ഷം തന്നെയാണ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത്. 20 വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഡാറ്റ ഉദ്ധരിച്ചുകൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

trump

വൈറ്റ് ഹൗസിലെ ആദ്യ വര്‍ഷത്തില്‍ 750 ഡോളര്‍ മാത്രമാണ് നല്‍കിയതെന്നും കഴിഞ്ഞ 15 വര്‍ഷത്തിനിടെ 10 വര്‍ഷത്തില്‍ അദ്ദേഹം ആദായ നികുതി അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഭത്തേക്കാള്‍ കൂടുതല്‍ നഷ്ടം വന്നിട്ടുണ്ടെന്ന് കാണിച്ചാണ് ഇങ്ങനെ ചെയ്തത്.

Recommended Video

cmsvideo
    'Trees explode', is the reason for wild fire ,more trees to be cut down says trump

    നിയമ പ്രകാരം അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ക്ക് അവരുടെ സമ്പാദ്യം പുറത്ത് വിടേണ്ട ആവശ്യമില്ല. എന്നാല്‍ റിച്ചാര്‍ഡ് നിക്‌സന്‍ മുതല്‍ എല്ലാവരും ഇത് പുറത്ത് വിട്ടിരുന്നു. എന്നാല്‍ ട്രംപ് സമ്പാദ്യത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇതോടെ ഈ സമ്പ്രദായം ട്രംപ് ലംഘിക്കുകയാണ്. 2016 ലെ തെരഞ്ഞെടുപ്പിലും പിന്നീട് വിജയിച്ച് അധികാരത്തിലെത്തിയപ്പോഴുമെല്ലാം അദ്ദേഹത്തിന്റെ ആധായ നികുതി സംബന്ധമായ വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിലവില്‍ ട്രംപ് നവംബറില്‍ രണ്ടാമതും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ വിഷയം വീണ്ടും ചര്‍ച്ചയിലേക്ക് വന്നേക്കാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+