• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആറ് ദിവസത്തിന് ആദ്യം: പരസ്യമായി പ്രത്യക്ഷപ്പെട്ട് ട്രംപ്, ആർലിംഗ്ടണിൽ നിന്ന് പ്രതികരിക്കാതെ മടങ്ങി

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരിഞ്ഞെടുപ്പിന് ശേഷം ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ട് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച യുഎസിൽ നടന്ന ഒരു പരിപാടിയിലാണ് ട്രംപ് നേരിട്ടെത്തിയത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാത്തതിന്റെ പേരിൽ ട്രംപ് അസ്വസ്ഥനായിരുന്നു. ബുധനാഴ്ച രാവിലെ 11.30ന് മുമ്പാണ് ട്രംപ് ആർലിംഗ്ടൺ ദേശീയ ശ്മശാനം സന്ദർശിച്ച് മടങ്ങിയത്. വൈറ്റ് ഹൌസിന്റെ അധികാരം ട്രംപിന്റെ എതിരാളിയായ ജോ ബൈഡൻ ഏറ്റെടുക്കുമെന്ന് യുഎസ് മാധ്യമങ്ങൾ പ്രവചിച്ച് നാല് ദിവസത്തിന് ശേഷമാണ് ട്രംപ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തുന്നത്. മെലാനിയ ട്രംപും ട്രംപിനെ അനുഗമിച്ചിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ ആദ്യമായാണ് ട്രംപ് പരസ്യമായി പ്രത്യക്ഷപ്പെടുന്നത്.

നിതീഷ് തന്നെ മുഖ്യമന്ത്രി; മന്ത്രിസഭയ്ക്ക് ഒരുക്കം തുടങ്ങി.. പ്രധാന വകുപ്പുകൾ കൈക്കലാക്കാൻ ബിജെപി

ഈ പരിപാടിയിൽ പങ്കെടുത്ത ശേഷം ട്വിറ്ററിലൂടെയല്ലാതെ ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നില്ല. വെറ്ററൻസ് ദിനത്തിനോടനുബന്ധിച്ചാണ് ട്രംപിന്റെ പ്രസ്താവനയും പുറത്തുവന്നത്. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ബൈഡനെ ഇതുവരെയും അംഗീകരിക്കാൻ ട്രംപ് തയ്യാറായിട്ടില്ല.

 മൈക്ക് പെൻസും

മൈക്ക് പെൻസും

കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി തണുപ്പുകാലത്തിന് മുമ്പായി രാജ്യത്തുടനീളം പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണ് ഭരണകൂടം. അർലിംഗ്ടണിലെ പരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പായി പ്രസിഡന്റിന്റെ സാധാരണ ചുമതലകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽമാസ്ക് ധരിച്ചെത്തിയ ട്രംപ് പരസ്യ പ്രസ്താവനകളൊന്നും തന്നെ നടത്താതെ മടങ്ങിപ്പോകുകയും ചെയ്തിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഈ സംഘത്തെ അനുഗമിച്ചിരുന്നു.

 പ്രസ്താവനകളില്ല

പ്രസ്താവനകളില്ല

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ 279 സീറ്റുകൾ നേടി വിജയിച്ചതിന് പിന്നാലെ ട്രംപ് ഒറ്റ പരസ്യപ്രസ്താവന പോലും നടത്തിയിരുന്നില്ല. പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കുന്നതിനായി 270 ഇലക്ടറൽ വോട്ടുകളാണ് വേണ്ടിയിരുന്നത്. അരിസോണയിൽ 11ഉം, നോർത്ത് കരോലിനയിൽ 15 ഉം, ജോർജിയയിൽ 16ഉം ഇലക്ടറൽ വോട്ടുകളാണ് ബൈഡൻ നേടിയത്.

ആരോപണങ്ങൾ ബാക്കി

ആരോപണങ്ങൾ ബാക്കി

പകരം അദ്ദേഹം ഔദ്യോഗിക വസതിയിൽ തന്നെ തുടരുകയായിരുന്നു. തിരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപ് ഫലങ്ങൾ എതിരായതോടെ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് കോടതിയിൽ അന്യായം ഫയൽ ചെയ്യുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ട്രംപ് ബാലറ്റ് തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരുന്നുവെന്നും വിശ്വസനീയമായ ആരോപണങ്ങളൊന്നുമില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരും ലോകനേതാക്കളും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും, യുഎസ് മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ഈ പരിപാടിയ്ക്ക് മുമ്പ് നമ്മൾ വിജയിക്കുമെന്ന പ്രതികരണമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

അടിച്ചമർത്തിയെന്ന്

അടിച്ചമർത്തിയെന്ന്

തിരഞ്ഞെടുപ്പ് ദിനത്തിൽ വിസ്കോൺസിനിൽ നടന്ന വോട്ടെടുപ്പ് നിയമവിരുദ്ധമായി അടിച്ചമർത്തലിന് കാരണമായെന്ന് അവകാശപ്പെടുന്ന അദ്ദേഹം, "ഇപ്പോൾ ഈ സംസ്ഥാനം വിജയിക്കാൻ ഒരുങ്ങുകയാണ്, എന്നും ട്രംപ് പ്രതികരിച്ചിരുന്നു. അത്തരം നിന്ദ്യമായ നിരവധി സംഭവങ്ങളുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ പ്രസിഡന്റിനെ അംഗീകരിക്കാനുള്ള ആഹ്വാനങ്ങളുമായാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള പലരും രംഗത്തെത്തിയിട്ടുള്ളത്. ഇത് ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തുന്നുണ്ടെന്നും ജനുവരിയിൽ ബൈഡൻ അധികാരത്തിലെത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൊണ്ടാന റിപ്ലബ്ലിക്കൻ സെക്രട്ടറി കോറെ സ്റ്റാപ്ലെട്ടോൺ എന്നിവരാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്. ആ സമയം ഇപ്പോൾ അവസാനിച്ചുകഴിഞ്ഞു. തൊപ്പിയിൽ കൈവെച്ച് ചുണ്ട് കടിച്ച് അഭിനന്ദിക്കുകയെന്നാണ് ബൈഡൻ ട്വിറ്ററിൽ കുറിച്ചത്. എന്നിരുന്നാലും റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, സെനറ്റ് നേവാവ് മിച്ച് മക്കേണൽ, എന്നിവരും ഉൾപ്പെടുന്നുണ്ട്. ബൈഡന്റെ വിജയത്തെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിൽ ഇവർ ട്രംപിനെ പിന്തുണയ്ക്കുന്നുണ്ട്.

cmsvideo
  Donald trump's last mission is to provide f 35 jet to uae

  English summary
  US president Donald Trump's first public appearance after Biden won in presidential election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X