കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക്ക് പാർട്ടിയുടെ താര പ്രചാരകനായി ട്രംപ് ജൂനിയർ: തിരഞ്ഞെടുപ്പിൽ ഡൊണാൾഡിന് ഗുണം ചെയ്യുമോ?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച്ച മാത്രമാണ് ഉള്ളത്. സര്‍വേകളിലെല്ലാം ജോ ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നു. ഇന്ത്യന്‍ വംശജരിലും ബൈഡന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഏതു വിധേനയും വിജയിക്കുക എന്ന് മാത്രമാണ് ട്രംപിന്റെ ലക്ഷ്യം. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മകന്‍ ട്രംപ് ജൂനിയറിനെയും ഉപദേശകന്‍ കിംബര്‍ലി ഗില്‍ഫോയിലിനെയും പ്രചാരണത്തിന് ഇറക്കിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

us election

ഇവരുടെ പ്രചാരണം ട്രംപിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ നടത്തുന്ന പ്രചാരണ പരിപാടികളില്‍ ജനങ്ങളുടെ കുത്തൊഴുക്കാണ്. ചുരുക്കിപറഞ്ഞാല്‍ ട്രംപിന്റെ താര പ്രചാരകരായി ഇവര്‍ രണ്ട് പേരും മാറിയിരിക്കുകയാണ്. ഏകദേശം 30ഓളം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലാണ് ജൂനിയര്‍ ട്രംപ് പങ്കെടുത്തത്. കൂടാതെ ദേശീയ, പ്രദേശിക ചാനലുകളില്‍ ജൂനിയര്‍ ട്രംപ് നിറഞ്ഞുനില്‍ക്കുകയാണ്. എന്തായലും ഇവര്‍ രണ്ട് പേരുടെയും പ്രചാരണ പരിപാടികള്‍ ട്രംപിന് നല്ല രീതിയില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

അതേസമയം, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ തിരഞ്ഞെടുക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരമാവില്ലെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനയോട് മൃദു സമീപനം നടത്തുന്നയാളാണ് ബൈഡനെന്നും ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നും ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ പറഞ്ഞു. തന്റെ 'ലിബറല്‍ പ്രിവിലേജ്' എന്ന പുസ്തകത്തിന്റെ വിജയം ആഘോഷിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ് ജൂനിയര്‍. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് മാത്രമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഇതിനിടെ, എന്‍ഐഎഎഐഡി ഡയറക് ടറും കൊവിഡ് ടാസ്‌ക് ഫോഴ് സ് തലവനുമായ ഡോ ആന്റണി ഫൗസിയെ രൂക്ഷമായി വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഫൗസിയെ ദുരന്തമെന്ന് വിശേഷിപ്പ ട്രംപ് അദ്ദേഹത്തെ കേട്ടിരുന്നുവെങ്കില്‍ രാജ്യത്ത് മരണം കുത്തനെ ഉയരുമായിരുന്നുവെന്നും പറഞ്ഞു.

ഫൗസി ഒരു ദുരന്തമാണ്. ഞാന്‍ അദ്ദേഹത്തി െന്റ വാക്കുകള്‍ കേട്ടിരുന്നുവെങ്കില്‍ 5 ലക്ഷത്തോളം പേര്‍ മരിക്കുമായിരുന്നു.കൊവിഡ് നിയന്ത്രണങ്ങളില്‍ അമേരിക്കന്‍ ജനത മടുത്തിരിക്കുകയാണ്. ജനങ്ങള്‍ പറയുന്നത് എന്ത് തന്നെയായലും ഞങ്ങളെ വെറുതേ വിടൂവെന്നാണ്. ആളുകള്‍ ഈ നിയന്ത്രണങ്ങളില്‍ മടുത്തു. ഫൗസിയും ഒപ്പമുള്ള മറ്റ് വിഡ്ഡികളും പറയുന്നത് കേട്ട് ജനങ്ങള്‍ മടുത്തു,ട്രംപ് പറഞ്ഞു.

Recommended Video

cmsvideo
'MyNameIs'' Campaign Viral After Republican Senator Mispronunced Kamala Harris' Name

English summary
US President Donald Trump's son Trump jr as star campaigners of Republican Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X