Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിന്‍ തേന്‍ പുരട്ടി സംസാരിക്കും, എന്നിട്ട് തലയില്‍ ബോംബിടും: റഷ്യയോട് ഇടഞ്ഞ് ട്രംപ്: ഇന്ത്യയെയും ബാധിക്കും

വാഷിങ്ടണ്‍: റഷ്യയോടുള്ള മൃദു സമീപനത്തില്‍ മാറ്റം വരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈനിലെ റഷ്യന്‍ ആക്രമണം അനിശ്ചിതമായി തുടരുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനെ രൂക്ഷമായി വിമര്‍ശിച്ചു. റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുള്ള മുന്നറിയിപ്പും ട്രംപ് നല്‍കി.

റഷ്യക്കെതിരെയുള്ള യുദ്ധത്തില്‍ അണിചേരാന്‍ യുക്രൈനിലേക്ക് അത്യാധുനിക പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അയക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താന്‍ യുഎസില്‍ നിന്ന് പ്രത്യേക പ്രതിനിധി യുക്രൈനിലേക്ക് പോകും. യുക്രൈനുള്ള സഹായം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് വാഷിങ്ടണില്‍ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക് റുട്ടെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

trump-putin

യുക്രൈന് എതിരായ ആക്രമണം റഷ്യ ആരംഭിച്ചിട്ട് മൂന്നു വര്‍ഷത്തിലേറെയായി. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ യുദ്ധത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും ആക്രമണം റഷ്യ അവസാനിപ്പിക്കാത്തതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത അതൃപ്തിയിലാണ്. അടുത്തിടെയായി ആക്രമണങ്ങള്‍ കടുപ്പിക്കുകയും നിരവധി പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ട്രംപ് മുന്‍കൈയെടുത്ത് നിരവധി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വഴങ്ങാന്‍ പുടിന്‍ തയ്യാറായിട്ടില്ല. ഇതാണ് ട്രംപിനെ കൂടുതല്‍ പ്രകോപിപ്പിക്കുന്നത്. എത്ര ആയുധങ്ങള്‍ യുക്രൈനിലേക്ക് അയക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും അവര്‍ക്ക് അത്യാവശ്യം ഉള്ള പാട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലുകള്‍ അയയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

യുക്രൈനിലേക്കുള്ള ആയുധ വിതരണം നിര്‍ത്തിവയ്ക്കും എന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുടിനോടുള്ള സമീപനം മയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നിരവധി ഇടപെടലുകള്‍ നടത്തിയെങ്കിലും പുടിന്‍ വഴങ്ങാന്‍ തയ്യാറായില്ല. ഇതോടെയാണ് ട്രംപ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.

ഇതുകൂടാതെ യുക്രൈനിലേക്ക് അയക്കുന്ന ആയുധങ്ങള്‍ക്ക് നാറ്റോ അമേരിക്കയ്ക്ക് 100 ശതമാനം പണം നല്‍കുന്ന പുതിയ കരാറും പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ആയുധങ്ങള്‍ അയക്കാന്‍ ട്രംപ് തയ്യാറായത്

റഷ്യന്‍ പ്രസിഡന്റില്‍ തനിക്ക് നിരാശ ഉണ്ടെന്നു പറഞ്ഞു ട്രംപ് അദ്ദേഹം നന്നായി തേന്‍ പുരട്ടി സംസാരിക്കുമെന്നും എന്നാല്‍ വൈകുന്നേരം എല്ലാവരുടെയും തലയില്‍ ബോംബ് ഇടുമെന്നും ട്രംപ് പരിഹസിച്ചു. റഷ്യക്കെതിരേയുള്ള ഉപരോധങ്ങള്‍ കര്‍ശനമാക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി.

റഷ്യയ്ക്കെതിരെയും യുദ്ധത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരേയും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഒരു ബില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം യുഎസ് സെനറ്റില്‍ അവതരിപ്പിച്ചിരുന്നു. റഷ്യയെ സഹായിക്കുന്ന ഏതൊരു രാജ്യത്തിനും 500 ശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ട്രംപിനെ അനുവദിക്കുന്നതാണ് ബില്‍. റഷ്യയില്‍ നിന്ന് എണ്ണ, വാതകം എന്നിവ വാങ്ങുന്ന രാജ്യങ്ങളെയും ഈ ബില്‍ ലക്ഷ്യമിടുന്നു. ചൈന, ഇന്ത്യ, ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+