തനിക്ക് കൊവിഡ് പ്രതിരോധ ശേഷിയുണ്ടെന്ന് ഡൊണാൾഡ് ട്രംപ്, തിരഞ്ഞെടുപ്പ് റാലികളിലേക്ക്
വാഷിംഗ്ടണ്‍: താന്‍ കൊവിഡ് പ്രതിരോധ ശേഷം നേടിയെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് മുക്തനായതിന് ശേഷം അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറങ്ങാനിരിക്കുകയാണ് ട്രംപ്. അതിന് മുന്നോടിയായാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. ആദ്യം ഫ്‌ളോറിഡയില്‍ ആണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലി.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം. ''തനിക്ക് പ്രതിരോധ ശേഷം കൈവന്നിട്ടുണ്ട്. ഇനി തനിക്ക് ബേസ്‌മെന്റില്‍ നിന്നും പുറത്തേക്ക് വരാം. തനിക്ക് എത്ര കാലത്തേക്കാണ് പ്രതിരോധ ശേഷിയുളളത് എന്നതുറപ്പില്ല. ചിലപ്പോള്‍ നീണ്ട കാലത്തേക്കാവും. ചിലപ്പോള്‍ കുറഞ്ഞ സമയത്തേക്കുമാവാം. അതൊരു ജീവിത കാലത്തേക്കുമാവാം. ആര്‍ക്കും പറയാന്‍ സാധിക്കില്ല തനിക്ക് എത്ര കാലത്തേക്കാണ് പ്രതിരോധ ശേഷി'' എന്നും ട്രംപ് പറഞ്ഞു.

ഒരു തവണ കൊവിഡ് രോഗബാധിതനായ വ്യക്തിയുടെ പിന്നീടുളള പ്രതിരോധ ശേഷിയെ ഇത് ബാധിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും പഠനങ്ങള്‍ നടക്കുന്നതേ ഉളളൂ. '' പക്ഷേ തനിക്കിപ്പോള്‍ രോഗപ്രതിരോധ ശേഷിയുണ്ട്. നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷിയുളള ഒരു പ്രസിഡണ്ടുണ്ടെന്നും'' ട്രംപ് പറഞ്ഞു. അതുകൊണ്ട് തന്നെ തന്റെ പ്രതിയോഗിയെ പോലെ തനിക്ക് ബേസ്മെന്റിൽ ഒളിക്കേണ്ട കാര്യമില്ലെന്നും ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡനെ ഉന്നമിട്ട് ട്രംപ് പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബൈഡൻ സ്വീകരിക്കുന്ന അതീവ ശ്രദ്ധയെ പരിഹസിച്ചാണ് ട്രംപിന്റെ പരാമർശം. ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ശക്തമായി ചുമക്കുന്നതും ആ സമയത്ത് മാസ്‌കില്‍ തൊടുന്നതും കണ്ടെന്ന് ട്രംപ് പറഞ്ഞു. അതെന്തിനാണെന്ന് തനിക്ക് അറിയില്ല. മാധ്യമങ്ങള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.












Click it and Unblock the Notifications