കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി, എച്ച് 1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: രാജ്യത്തേക്കുള്ള തൊഴില്‍വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. യുഎസിലേക്ക് പുതുതായി അപേക്ഷിക്കുന്ന എച്ച് 1 ബി, എച്ച്-2 ബി, എല്‍ 1, ജെ 1 വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന ഉത്തരവിലാണ് ട്രംപ് ഇന്ന് ഒപ്പ് വച്ചിരിക്കുന്നത്. ഈ വിസകള്‍ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കന്‍ ഭരണകൂടം അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരെ പുതിയ പരിഷ്‌കാരം ബാധിക്കില്ല. എച്ച്-1 ബി വിസയില്‍ സമൂല പരിവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന ബില്‍ കഴിഞ്ഞ മാസം യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് ജൂണ്‍ 24 ന് നിലവില്‍ വരും. ഉത്തരവിന്റെ സമയപരിധി ഡിസംബര്‍ 31 വരെയാണ്. എച്ച് 2 ബി വിസകള്‍, ജെ1, എല്‍ 1 എന്നീ വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്.

trump

Recommended Video

cmsvideo
ട്രംപ് അണ്ണന്റെ വാക്കുകൾ കേട്ടാൽ ജീവൻ പോകും, അതുറപ്പ് : Oneindia Malayalam

അമേരിക്കക്കാര്‍ക്ക് പകരമായി എച്ച് 1 ബി, എല്‍1 വിസയുള്ളവരെ നിയമിക്കുന്നത് നിയമം കര്‍ശനമായി നിരോധിക്കുന്നുണ്ട്. 50 ജീവനക്കാരുള്ള കമ്പനിയില്‍ പകുതിയോളം പേര്‍ എച്ച് 1 ബി, എല്‍1 വിസയുള്ളവരാണെങ്കിലും കൂടുതല്‍ പേരെ എച്ച് 1 ബി വിസയില്‍ നിയമിക്കാന്‍ അനുവദിക്കില്ല. വിദഗ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വിസയാണ് എച്ച് 1 ബി. കഴിഞ്ഞ മൂന്ന് വര്‍ഷമായി എച്ച് 1 ബി വിസകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കന്‍ സര്‍ക്കാര്‍.പുതിയ പരിഷ്‌കാരം ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

കൊറോണ വൈറസ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധി അമേരിക്കയില്‍ രൂക്ഷമാണ്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഭരണകൂടം കൂടിയേറ്റവുമായി ബന്ധമുള്ള നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തത്. സയന്‍സ്, എന്‍ജിനിയറിങ്, ഐ.ടി. മേഖലകളിലെ വിദഗ്ധരാണ് എച്ച് 1 ബി വിസയില്‍ ജോലി ചെയ്യുന്നത്. ഹോട്ടല്‍, നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് എച്ച് 2 ബി വിസ നല്‍കുന്നത്.

എല്‍ 1 വിസയ്ക്ക് കീഴില്‍ വരുന്നവര്‍ കേര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ജെ 1 വിസയില്‍ വരുന്നവര്‍ ഗവേഷകര്‍, പ്രൊഫസര്‍മാര്‍ എന്നിവരുമാണ്. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത് സര്‍ക്കാര്‍ ഏപ്രിലില്‍ താല്‍ക്കാലകമായി നിര്‍ത്തിവെച്ചിരുന്നു. 'ഞങ്ങള്‍ക്ക് ആദ്യം അമേരിക്കന്‍ ജീവനക്കാരെ പരിപാലിക്കേണ്ടതുണ്ട്. താല്‍ക്കാലികമായ ഈ നിര്‍ത്തിവെക്കല്‍ 60 ദിവസത്തേക്കാവും പ്രാബല്യത്തില്‍ വരിക'- എന്നായിരുന്നു പ്രഖ്യാപനം നടത്തിക്കൊണ്ട് ട്രംപ് അന്ന് പറഞ്ഞത്.

English summary
US President Donald Trump signed on H-1B visa restriction order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X