കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ക്ക് എട്ടിന്റെ പണിയുമായി ട്രംപ്,ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിക്കില്ല, 60 ദിവസം വിലക്ക്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയെ സഹായിച്ചാല്‍ തിരിച്ച് സഹായം ലഭിക്കുമെന്ന വാദങ്ങള്‍ക്കൊന്നും വലിയ അര്‍ത്ഥമില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഇന്തോ-അമേരിക്കന്‍ വംശജരെ നേരിട്ട് ബാധിക്കുന്ന കാര്യമാണിത്. 60 ദിവസത്തേക്കാണ് ഗ്രീന്‍ കാര്‍ഡ് അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതോടെ യുഎസ്സില്‍ നിയമപരമായി സ്ഥിരം താമസം എന്ന ഇന്ത്യക്കാരുടെ മോഹത്തിന് വലിയ തിരിച്ചടിയാവും. കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗം വരെ അവതാളത്തിലായ സാഹചര്യത്തിലാണ് ട്രംപിന്റെ തീരുമാനം.

1

ഒരു കമ്പനികളില്‍ ജോലി ചെയ്യണമെന്നില്‍ ഇത്തരം ഗ്രീന്‍ കാര്‍ഡുകള്‍ അവര്‍ അനുവദിക്കുകയും, അതിന് സര്‍ക്കാരിന്റെ അനുമതി രേഖപ്പെടുത്തുകയും വേണം. അല്ലാത്ത പക്ഷം യുഎസ്സില്‍ ജോലി ചെയ്യുന്ന നിരവധി പേരെ ഇത് ബാധിക്കും. വിസാ കാലാവധി അവസാനിച്ചാല്‍ ഇവര്‍ക്ക് തിരിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഒരിക്കല്‍ മടങ്ങിയാല്‍ പിന്നീട് യുഎസ്സില്‍ ജോലി കാര്യവുമായി ബന്ധപ്പെട്ട് തിരിച്ചെത്തുക അസാധ്യമാണ്. അതുകൊണ്ട് വിസാ കാലാവധി അടക്കം നീട്ടുന്നതിന് ട്രംപിന് മേല്‍ സമ്മര്‍ദമുണ്ടാവും. നേരത്തെ വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ തന്നെ വിസാ കാലാവധി നീട്ടണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം താല്‍ക്കാലിക കാര്യങ്ങള്‍ക്കായി യുഎസ്സില്‍ എത്തുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു. നോണ്‍ ഇമ്രിഗെന്റ് വര്‍ക്ക് വിസയായ എച്ച് 1ബി ഉള്ളവരെ ട്രംപിന്റെ പ്രഖ്യാപനം ബാധിക്കില്ലെന്നാണ് വിദ്ഗദര്‍ പറയുന്നത്. ഫോറിന്‍ ടെക്‌നോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്നവരായിരിക്കും ഇവരില്‍ കൂടുതല്‍. നേരത്തെ എച്ച് 1ബി വിസാ കാലാവധി പുതുക്കാന്‍ ട്രംപിനോട് ഇന്ത്യ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിസകളുള്ള നിരവധി ഇന്ത്യക്കാര്‍ യുഎസ്സിലുണ്ട്. കാര്‍ഷിക ആവശ്യത്തിനായി എത്തുന്ന കുടിയേറ്റ തൊഴിലാളികളെയും ട്രംപിന്റെ പ്രഖ്യാപനം ബാധിക്കാന്‍ ഇടയില്ല. എന്നാല്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരെ ഇത് ബാധിക്കുമെന്ന് ഉറപ്പാണ്.

നിരവധി പേര്‍ ഈ മാസമോ അടുത്ത മാസമോ ആയി ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഈ നടപടി ഇനിയും നീളാനാണ് സാധ്യത. ആദ്യം നമ്മള്‍ അമേരിക്കന്‍ തൊഴിലാളികളെയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് ഗ്രീന്‍ കാര്‍ഡുകളുടെ നടപടി 60 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയാണ്. ഇതിന് ശേഷവും ഇത് നീട്ടണമോ എന്ന കാര്യം ഞാന്‍ തന്നെ തീരുമാനിക്കും. ആ സമയത്തെ സാമ്പത്തിക അന്തരീക്ഷവും പരിഗണിക്കും. അതിനായി വിദഗ്ധര്‍ ഉണ്ടാവും. സ്ഥിര താമസത്തിനായി അപേക്ഷിച്ച വ്യക്തികള്‍ക്ക് മാത്രമാണ് ഇത് ബാധകമാവുക. എന്നാല്‍ സന്ദര്‍ശന വിസയില്‍ താല്‍ക്കാലികമായെത്തിയവരെ ഇത് ബാധിക്കില്ലെന്നും ട്രംപ് പറഞ്ഞു.

Recommended Video

cmsvideo
Protest in america against lockdown | Oneindia Malayalam

തൊഴില്‍ നഷ്ടപ്പെട്ട അമേരിക്കന്‍ ജനതയ്ക്ക് അത് തിരികെ നല്‍കേണ്ടത് നമ്മുടെ കടമയാണ്. ഈ നടപടിയിലൂടെ അവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. വൈറസിന്റെ കാഠിന്യം മൂലം തൊഴില്‍ നഷ്ടപ്പെട്ട അമേരിക്കക്കാര്‍ക്ക് പകരം വിദേശത്ത് നിന്നുള്ളവരെ ജോലിയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു. യുഎസ്സില്‍ തൊഴിലാളികളെ സംരക്ഷിക്കുകയാണ് പ്രധാനം. അതിന് കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും ട്രംപ് പറഞ്ഞു. നിലവില്‍ 22 മില്യണ്‍ അമേരിക്കന്‍ ജോലിക്കാരാണ് തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചത്. സാമ്പത്തിക രംഗത്തെ പ്രതിസന്ധിയാണ് പ്രധാന കാരണം.

English summary
us president donald trump suspends issuing of new green cards for 60 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X