കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് ദുരിതാശ്വാസ ബില്ലിൽ ഒപ്പുവെക്കില്ലെന്ന് ട്രംപിന്റെ ഭീഷണി

Google Oneindia Malayalam News

വാഷിംഗ്ടൺ: 892 ബില്യണിന്റെ കൊറോണ വൈറസ് ദുരിതാശ്വാസ ബില്ലിൽ ഒപ്പുവെക്കില്ലെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രപ്.അമേരിക്കയിലെ വ്യക്തികൾക്ക് ആവശ്യമായ പണവും ഇതിൽ ഉൾപ്പെടുന്നുണ്ട്. തുക വർധിപ്പിക്കുന്നതിനായി ഭേദഗതി വരുത്തുന്നതിന് വിശദമായ പരിശോധന നടത്തണമെന്ന ആവശ്യമാണ് ട്രംപ് ഉന്നയിക്കുന്നത്.

അര്‍ണബ് ഗോസ്വാമിക്ക് കനത്ത തിരിച്ചടി; ചാനലിന് 20 ലക്ഷം പിഴ, വിദ്വേഷം പ്രചരിപ്പിച്ചത് വിനയായിഅര്‍ണബ് ഗോസ്വാമിക്ക് കനത്ത തിരിച്ചടി; ചാനലിന് 20 ലക്ഷം പിഴ, വിദ്വേഷം പ്രചരിപ്പിച്ചത് വിനയായി

യുഎസ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡിസംബർ വരെ ധനസഹായം നൽകിവരുന്നുണ്ട്. 2021 സാമ്പത്തിക വർഷത്തേയ്ക്ക് സർക്കാർ ബില്ലിന്റെ ഭാഗമായുള്. 1.4 ട്രില്യൺ ഡോളർ ഫെഡറൽ ചെലവിനായി കാത്തിരിക്കുമ്പോഴാണ് ട്രംപിന്റെ ഭീഷണി. നിലവിലുള്ള സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് കൊറോണ വൈറസ് പ്രതിസന്ധിയിൽപ്പെട്ട ജനങ്ങൾക്ക് വ്യക്തിഗത സഹായം നൽകുന്നതിനുള്ള ഫണ്ട് പാസാക്കാൻ കഴിയില്ലെന്ന് ട്രപ് വ്യക്തമാക്കിയിട്ടുള്ളത്.

trump1-15

ബില്ല് പാസാക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയോ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് ട്രംപ് വീറ്റോ അധികാരം ഉപയോഗിച്ച് അസാധുവാക്കുകയോ ചെയ്താൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ ഭാഗികമായി തടസ്സപ്പെടുന്നതിന് കാരണമായേക്കാം. പുതിയ പ്രസിഡന്റ് അധികാരത്തിൽ വരാനിരിക്കെ ഒരു മാസത്തിൽ താഴെ മാത്രമാണ് റിപ്പബ്ലിക്കൻ പ്രസിഡന്റിന് അധികാരത്തിൽ തുടരാൻ സാധിക്കു. കൊവിഡ് വ്യാപനം മൂലം ജീവിതം കഷ്ടത്തിലായ ആളുകൾക്ക് സഹായം നൽകാനുള്ള കോൺഗ്രസിലെ ഉഭയകക്ഷി ശ്രമത്തെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ നീക്കം.

ബില്ല് വീണ്ടും തന്റെ മേശയിലേക്ക് തന്നെ തിരിച്ചയയ്ക്കനാണ് അവർ ശ്രമിക്കുന്നത്. അത് തികച്ചും അപ്രതീക്ഷിതമാണ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇത് ശരിക്കും അപമാനമകരമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുഎസ് ജനപ്രതിനിധിസഭയും സെനറ്റും തിങ്കളാഴ്ച രാത്രി തന്നെ നിയമനിർമാണം പാസാക്കിയിരുന്നു

പഞ്ചാബ് ബിജെപിയുടെ പോസ്റ്ററില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകന്റെ ചിത്രം; ഒടുവില്‍ പോസ്റ്റ് മുക്കിപഞ്ചാബ് ബിജെപിയുടെ പോസ്റ്ററില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകന്റെ ചിത്രം; ഒടുവില്‍ പോസ്റ്റ് മുക്കി

കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക്; എംപി സ്ഥാനം രാജിവയ്ക്കും...? നേതൃയോഗത്തിൽ തീരുമാനമായാല്‍ പ്രഖ്യാപനംകുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക്; എംപി സ്ഥാനം രാജിവയ്ക്കും...? നേതൃയോഗത്തിൽ തീരുമാനമായാല്‍ പ്രഖ്യാപനം

ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍

യുകെയില്‍ പടരുന്ന പുതിയ ഇനം കൊവിഡ്‌ വൈറസ്‌ ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്‌ സര്‍ക്കാര്‍യുകെയില്‍ പടരുന്ന പുതിയ ഇനം കൊവിഡ്‌ വൈറസ്‌ ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്‌ സര്‍ക്കാര്‍

മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി വിടവാങ്ങി, അന്ത്യം കൊവിഡ് ബാധയെ തുടർന്ന്മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി വിടവാങ്ങി, അന്ത്യം കൊവിഡ് ബാധയെ തുടർന്ന്

ഓക്‌സ്‌ഫോര്‍ഡ്‌ കൊവിഡ്‌ വാക്‌സിന്‌ ഇന്ത്യ ഉടന്‍ അടിയന്തരാനുമതി നല്‍കിയേക്കുംഓക്‌സ്‌ഫോര്‍ഡ്‌ കൊവിഡ്‌ വാക്‌സിന്‌ ഇന്ത്യ ഉടന്‍ അടിയന്തരാനുമതി നല്‍കിയേക്കും

Recommended Video

cmsvideo
Coronavirus vaccine Halal or Haraam?

English summary
US president Donald Trump threatens to not sign COVID-19 bill, wants bigger stimulus checks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X