ഉക്രെയ്നിനുള്ള സൈനിക സഹായം റദ്ദാക്കാന്‍ ട്രംപ്; ഉപദേശകരുടെ നിലപാട് നിര്‍ണായകം
വാഷിംഗ്ടണ്‍: ഉക്രെയ്നിനുള്ള സൈനിക സഹായം റദ്ദാക്കുന്നതിനെ കുറിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നു. ഇന്ന് പ്രധാന ഉപദേഷ്ടാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബൈഡന് ഭരണകൂടം അംഗീകരിച്ചതും പണം നല്കിയതുമായ സഹായം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ഓപ്ഷനുകള്‍ ട്രംപ് പരിഗണിക്കുന്നു എന്നാണ് സൂചന.
ഇതിനായി മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്സെത്ത് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉപദേഷ്ടാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ ട്രംപും ഉക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയും തമ്മിലുള്ള കൂടിക്കാഴ്ച തര്‍ക്കത്തില്‍ കലാശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് ഉപദേശകരെ കാണുന്നത്.

ഉക്രെയ്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് വൈറ്റ് ഹൗസില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ചില ഉപദേഷ്ടാക്കള്‍ സെലെന്‍സ്കിക്കും ഉക്രെയ്നിനുമെതിരെ 'തീവ്രമായ നിലപാടുകള്‍' സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. അതേസമയം സമാധാന കരാറിലെത്തിയ ശേഷം സെലെന്‍സ്കി രാജി വെക്കുമെന്നാണ് മറ്റ് ചിലര്‍ പ്രതീക്ഷിക്കുന്നത്. ഇത് റഷ്യയുടെ പ്രധാന ഉപാധികളിലൊന്നാണ്.
ഉക്രെയ്നിലെ പോരാട്ടം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള യൂറോപ്പിന്റെ പദ്ധതി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് കെയര്‍ സ്റ്റാര്‍മറിനോടും ഇമ്മാനുവല്‍ മാക്രോണിനോടും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. റഷ്യയ്ക്ക് ഒരു ഉക്രേനിയന്‍ ഭൂമി പോലും നല്‍കാത്ത ഏക യു എസ് പ്രസിഡന്റ് താനാണെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. റഷ്യയുമായുള്ള ഭാവി സമാധാന ചര്‍ച്ചകളില്‍ കീവിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഉക്രെയ്നിലേക്ക് ആയുധങ്ങള്‍ അയയ്ക്കുന്നത് തുടരണമെന്ന് സെലെന്‍സ്കി യു എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ട്രംപ് ഭരണകൂടം ഉക്രെയ്നിനായി പുതിയ ആയുധ കയറ്റുമതിക്ക് അനുമതി നല്‍കിയിട്ടില്ല. അതേസമയം ബൈഡന് ഭരണകൂടത്തിന്റെ കീഴില്‍ പ്രഖ്യാപിച്ച സഹായം നിര്‍ത്തിവെച്ചിട്ടുമില്ല. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം യു എസ് ഉക്രെയ്നിന് 65.9 ബില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കിയിട്ടുണ്ട്.
ട്രംപ് തന്റെ ഭരണത്തിന്റെ ആദ്യ ദിവസം തന്നെ 90 ദിവസത്തേക്ക് വിദേശ സഹായ ധന സഹായം മരവിപ്പിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു. അതേസമയം ഇത് ഫലം കാണണമെങ്കില്‍ യൂറോപ്പിന് ശക്തമായ യു എസ് പിന്തുണ ഉണ്ടായിരിക്കണമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications