സെലന്‍സ്കിയെ 'സൈഡാക്കി' പുടിനുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ട്രംപ്: ഉറ്റുനോക്കി ഇന്ത്യയും
വാഷിങ്ടണ്‍: ലോകം ഉറ്റുനോക്കുന്ന ട്രംപ്-പുടിന് കൂടിക്കാഴ്ച്ചയ്ക്ക് അരങ്ങൊരുങ്ങുന്നു. ഓഗസ്റ്റ് 15-ന് അമേരിക്കയിലെ അലാസ്കയില്‍ വെച്ചായിരിക്കും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുക. ട്രംപ് തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നതായിരിക്കും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച. പുടിന്-ട്രംപ് കൂടിക്കാഴ്ച്ച റഷ്യന്‍ ഭരണകൂടവും സ്ഥിരീകരിച്ചു.
'അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഞാനും റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, അതായത് ഓഗസ്റ്റ് 15-ന് ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് അലാസ്കയില്‍ നടക്കും. ഇതായിരുന്നു കൂടിക്കാഴ്ച്ചയെക്കുറിച്ച് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. 2021 ജൂണില്‍ ജനീവയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോ ബൈഡന് പുടിനെ കണ്ടതിന് ശേഷം ഇതാദ്യമായാണ് യുഎസ്, റഷ്യന്‍ രാഷ്ട്രത്തലവന്മാര് തമ്മില്‍ നേരിട്ടു കാണുന്നത്.

അതേസമയം, ട്രംപ്-പുടിന് കൂടിക്കാഴ്ച്ച നേരത്തെ നടന്നത് 2019-ലാണ്. ട്രംപിന്റെ ആദ്യ ടേമില്‍ ജപ്പാനില്‍ നടന്ന ജി 20 ഉച്ചകോടിയിലാണ് ഇരുവരും അവസാനമായി നേരിട്ടു കണ്ടത്. രണ്ടാം വട്ടം അധികാരത്തില്‍ എത്തിയ ശേഷം യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ജനുവരി മുതല്‍ നിരവധി തവണ ഫോണില്‍ ഇരുവരും സംസാരിച്ചിരുന്നു. 10 വര്‍ഷത്തിന് ശേഷമാണ് ഒരു റഷ്യന്‍ പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.
ജോ ബൈഡന്റെ ഭരണകാലത്ത് യുക്രൈന്-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം വര്‍ധിച്ചിരുന്നു. യുക്രൈന് റഷ്യയെ പ്രതിരോധിക്കാന്‍ ആവശ്യമായ സൈനിക സഹായങ്ങള്‍ നല്‍കിയിരുന്നത് അമേരിക്കയായിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തിയതോടെ റഷ്യയോട് മൃദു സമീപനം സ്വീകരിക്കുന്നതാണ് കണ്ടത്. യുക്രൈന് സഹായങ്ങള്‍ നല്കുന്നതില് ട്രംപ് വിമുഖത പ്രകടിപ്പിക്കുകയും ചെയ്തു.
യുദ്ധം അവസാനിപ്പിക്കാന്‍ ഇതിനകം നിരവധി തവണ അമേരിക്ക മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനായി യുഎസ് പ്രതിനിധിയെ റഷ്യയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുടിന് ഇതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. റഷ്യയും യുക്രൈനും തമ്മില്‍ നടന്ന മൂന്ന് റൗണ്ട് ചര്‍ച്ചകളിലും ഫലം കണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുടിന്-ട്രംപ് കൂടിക്കാഴ്ച്ചയെ ലോകം ഉറ്റുനോക്കുന്നത്.
കൂടിക്കാഴ്ച്ച സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് ചൈനയിലെയും ഇന്ത്യയിലെയും നേതാക്കളുമായി പുടിന് കൂടിയാലോചനകള്‍ നടത്തിയ വിവരങ്ങളും പുറത്തുവരുന്നുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ട്രംപ് ഇന്ത്യയ്ക്കു മേലുള്ള തീരുവ ഇരട്ടിയാക്കിയതിനെത്തുടര്‍ന്ന് അമേരിക്കയുമായുള്ള ബന്ധത്തില്‍ വലിയ വിള്ളല്‍ വീണിരുന്നു. ഈ ഘട്ടത്തിലാണ് പുടിന്-ട്രംപ് കൂടിക്കാഴ്ച്ച എന്നതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി മോദിയും പുടിനും ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു. യുക്രൈനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. താരിഫ് വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ട്രംപ്-പുടിന് കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
ഇപ്പോഴുള്ള സമാധാന ചര്‍ച്ചകള്‍ ട്രംപിന്റെ നയതന്ത്ര വിജയമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം, യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിയെ ചര്‍ച്ചകളില്‍ നിന്നു മാറ്റി നിര്‍ത്തുന്നതും ചര്‍ച്ചയാകുന്നുണ്ട്. അതേസമയം ട്രംപിന്റെ നീക്കങ്ങളെ യുക്രൈന് ജനത പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ദശലക്ഷക്കണക്കിന് ആളുകള്‍ വീടുകള്‍ വിട്ട് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായി. ഇരു രാജ്യങ്ങളിലെയും നിരവധി സൈനികര്‍ക്കും ജീവന് നഷ്ടപ്പെട്ടു. യുെൈന്റ്ര അടിസ്ഥാന സൗകര്യങ്ങള്‍ അപ്പാടെ തകര്‍ന്നു.
-
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications