Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ സൈനിക മേധാവിയെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ട്രംപ്: ആഘോഷമാക്കി പാക് മാധ്യമങ്ങള്‍

വാഷിങ്ടണ്‍: പാകിസ്ഥാന്‍ സൈനിക മേധാവിയെ വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ അമേരിക്കന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് സൈനിക മേധാവി അസിം മുനീറിനെ ക്ഷണിച്ചിരിക്കുന്നത്. പതിവില്ലാത്ത ട്രംപിന്റെ നീക്കത്തെ പാകിസ്ഥാന്റെ നയതന്ത്ര വിജയമായാണ് പാക് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.

കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് വെട്ടിച്ചുരുക്കി ട്രംപ് നേരത്തെ മടങ്ങിയിരുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ട്രംപ് കാനഡയില്‍ നിന്നു നേരത്തെ മടങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

trump

ഇപ്പോള്‍ അമേരിക്കയിലുള്ള അസിം മുനീര്‍ അമേരിക്കയിലെ പാകിസ്ഥാന്‍ വംശജരുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ഇന്ത്യ തെളിവുകള്‍ നിരത്തി സ്ഥാപിച്ചിട്ടും അത് നിഷേധിക്കുന്ന സമീപനമാണ് സൈനിക മേധാവി അവിടെയും സ്വീകരിച്ചത്.

1959-ല്‍ അയൂബ് ഖാന് ശേഷം ആദ്യമായി ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലെത്തിയ സൈനിക ഉദ്യോഗസ്ഥനാണ് അസിം മുനീര്‍. പാകിസ്ഥാന്റെ ചരിത്രത്തില്‍ ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷമുള്ള മുനീറിന്റെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. അസിം മുനീറുമായുള്ള കൂടിക്കാഴ്ച്ചയുടെ റിപ്പോര്‍ട്ടുകള്‍ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യയും ഉറ്റുനോക്കുന്നത്.

അതേസമയം, യുഎസ് മിലിട്ടറി പരേഡിന് പാക് സൈനിക മേധാവിക്ക് ക്ഷണം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് തള്ളിയിരുന്നു. ഒരു വിദേശ സൈനിക നേതാക്കളെയും പരേഡിന് ക്ഷണിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇന്ത്യയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെയായിരുന്നു യുഎസ് വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+